x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം

വെബ് ഡെസ്ക്
Published: August 5, 2026 04:32 AM IST | Updated: August 5, 2026 04:32 AM IST

പ്രതീകാത്മക ചിത്രം

കൊ​ട്ടാ​ര​ക്ക​ര: റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ നേ​രി​ടു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള സ്റ്റേ​റ്റ് റീ​ട്ട​യി​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം കൊ​ട്ടാ​ര​ക്ക​ര ധ​ന്യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ്യാ​പാ​രി​ക​ളു​ടെ വേ​ത​ന പ​രി​ഷ്‌​ക​ര​ണം, സെ​യി​ല്‍​സ്മാ​ന്‍​മാ​രു​ടെ വേ​ത​നം, വൈ​ദ്യു​തി ചാ​ര്‍​ജ്, ക്ഷേ​മ​നി​ധി​യു​ടെ പ്ര​വ​ര്‍​ത്ത​ന വൈ​ക​ല്യം എ​ന്നി​വ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​പ്പെ​ടേ​ണ്ട വി​ഷ​യ​ങ്ങ​ളാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​മോ​ദ് യോ​ഗ​ത്തി​ല്‍ അധ്യ​ക്ഷ​ത വ​ഹി​ച്ചു. റേ​ഷ​ന്‍ വ്യാ​പാ​രി​ക​ളാ​യ ജ​ന​പ്ര​തി​നി​ധി​ക​ളെ സി. ​അ​ജ​യ​പ്ര​സാ​ദും മു​തി​ര്‍​ന്ന വ്യാ​പാ​രി​ക​ളെ ജ്യോ​തി​കു​മാ​ര്‍ ചാ​മ​ക്കാ​ല എംഎ​ല്‍എ​യും ആ​ദ​രി​ച്ചു.

അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ബി. ബി​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി ജ​യ​ശീ​ല​ന്‍, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ എ​ന്‍.​പി. അ​ജി​ത്കു​മാ​ര്‍, ഷി​യാ​ദാ​സ്, നെ​ട്ട​യം രാ​മ​ച​ന്ദ്ര​ന്‍, സ​ദാ​ശി​വ​ന്‍ നാ​യ​ര്‍, വി. ​ശ​ശി​ധ​ര​ന്‍, വേ​ണു​ഗോ​പാ​ല്‍, ജ​യ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Tags : Nattuvishesham Local News

Recent News

Corehub Up