Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Locals Protest.

Alappuzha

എ​ട​ത്വ ടൗ​ണി​ല്‍ വ​ഴി​വി​ള​ക്കു​ക​ള്‍ ക​ണ്ണ​ട​ച്ചു; രാ​ത്രി​കാ​ലയാ​ത്ര ദു​രി​തം; പ്രതിഷേധിച്ച് നാട്ടുകാർ

എ​ട​ത്വ: ഇ​ട​റോ​ഡു​ക​ളി​ല്‍ വ​ഴി​വി​ള​ക്കു​ക​ള്‍ പ്ര​കാ​ശി​ച്ച​പ്പോ​ള്‍ പ്ര​ധാ​ന കേ​ന്ദ്ര​മാ​യ എ​ട​ത്വ ടൗ​ണും അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല റോ​ഡും ഇ​പ്പോ​ഴും ഇ​രു​ട്ടി​ല്‍. എ​ട​ത്വ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ടാ​യ ബ​ള്‍​ബു​ക​ള്‍ മാ​റ്റി എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും പു​തി​യ ബ​ള്‍​ബു​ക​ള്‍ സ്ഥാ​പി​ച്ചെ​ങ്കി​ലും പ്ര​ധാ​ന റോ​ഡു​ക​ളി​ലും ജ​ന​ത്തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ലും വ​ഴി​വി​ള​ക്കു​ക​ള്‍ പ്ര​കാ​ശി​ക്കാ​ത്ത​ത് യാ​ത്ര​ക്കാ​ര്‍​ക്ക് ദു​രി​ത​മാ​കു​ന്നു.

അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല റോ​ഡി​ല്‍ എ​ട​ത്വ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡ് മു​ത​ല്‍ പൊ​ലി​സ് സ്റ്റേ​ഷ​ന്‍ വ​രെ​യും വെ​ട്ടു​തോ​ട് പാ​ല​വും രാ​ത്രി​യാ​യാ​ല്‍ ഇ​രു​ട്ടി​ലാ​​ണ്.
രാ​ത്രി​യി​ല്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ഇ​റ​ങ്ങേ​ണ്ടി​വ​രു​ന്ന സ്ത്രീ​ക​ള്‍​ക്കും പ്രാ​യ​മാ​യ​വ​ര്‍​ക്കും കാ​ല്‍​ന​ട​യാ​ത്ര ഏ​റെ പ്ര​യാ​സ​ക​ര​മാ​ണ്. വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്കും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും ഒ​രു​പോ​ലെ സു​ര​ക്ഷാ​ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

എ​ട​ത്വ പൊ​ലി​സ് സ്റ്റേ​ഷ​ന്‍ മു​ത​ല്‍ ബ​സ് സ്റ്റാ​ന്‍​ഡ് വ​രെ​യു​ള്ള റോ​ഡ്, എ​ട​ത്വ പ​ള്ളി​യി​ലേ​ക്കു​ള്ള റോ​ഡ്, മാ​ര്‍​ക്ക​റ്റ് മി​ല്‍​മ റോ​ഡ്, മാ​ര്‍​ക്ക​റ്റ് പാ​ല​ത്തി​നു​ള്ളി​ലേ​ക്കു​ള്ള വ​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഒ​ട്ടു​മി​ക്ക പോ​സ്റ്റു​ക​ളി​ലെ​യും വ​ഴി​വി​ള​ക്കു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല. എ​ട​ത്വ പാ​ല​ത്തി​ന്‍റെ ഒ​രു വ​ശ​ത്തെ ബ​ള്‍​ബു​ക​ളെ​ല്ലാം ക​ത്താ​തെ​കി​ട​ക്കു​ക​യാ​ണ്. വെ​ട്ടു​തോ​ട് പാ​ല​ത്തി​ലും സ​മീ​പ​ത്തെ ഹൈ​മാ​സ്റ്റ് ലൈ​റ്റും പ്ര​കാ​ശി​ക്കു​ന്നി​ല്ല. എ​ട​ത്വ പാ​ല​ത്തി​ന് സ​മീ​പ​ത്തെ ഒ​രു പോ​സ്റ്റി​ല്‍ ത​ന്നെ ര​ണ്ട് ലൈ​റ്റു​ക​ളാ​ണ് ക​ത്തു​ന്ന​ത്. ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ പ​ക​ല്‍​സ​മ​യ​ത്തും ലൈ​റ്റു​ക​ള്‍ അ​ണ​യാ​തെ ക​ത്തി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ​യു​മു​ണ്ട്.
കെ​എ​സ്ഇ​ബി ഓ​ഫി​സി​ന് മു​ന്നി​ലെ പോ​സ്റ്റി​ലെ ഹാ​ല​ജ​ന്‍ ലൈ​റ്റി​ന്‍റെ പ്ര​കാ​ശം പോ​ലും പേ​രി​നു മാ​ത്ര​മാ​ണെ​ന്നും നാ​ട്ടു​കാ​ര്‍ പ​രി​ഹ​സി​ക്കു​ന്നു.

ലൈ​റ്റ് ക​ത്തു​ന്നു​ണ്ടോ എ​ന്ന​റി​യാ​ന്‍ ടോ​ര്‍​ച്ച് അ​ടി​ച്ച് നോ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. മാ​ര്‍​ക്ക​റ്റ് പാ​ല​ത്തി​നു​ള്ളി​ലേ​ക്കു​ള്ള വ​ഴി​യി​ല്‍ പു​തു​താ​യി സ്ഥാ​പി​ച്ച ബ​ള്‍​ബു​ക​ള്‍ പ്ര​കാ​ശി​ക്കാ​ത്ത​ത് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​യി​ട്ടി​ല്ല.
ഇ​തു​സം​ബ​ന്ധി​ച്ച് വാ​ര്‍​ഡ് മെം​ബ​ര്‍ മ​നോ​ജ് മാ​ത്യു പു​ത്ത​ന്‍​വീ​ട്ടി​ല്‍ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍​ക്ക് പ​ല​ത​വ​ണ പ​രാ​തി ന​ല്‍​കു​ക​യും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ട് നാ​ലാ​ഴ്ച​യോ​ള​മാ​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രും മെം​ബ​റും പ​റ​യു​ന്ന​ത്.

പ്ര​ധാ​ന റോ​ഡു​ക​ളി​ലും പാ​ല​ങ്ങ​ളി​ലും ഉ​ള്‍​പ്പെ​ടെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ഴി​വി​ള​ക്കു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കി രാ​ത്രി​കാ​ല യാ​ത്ര​ക്കാ​ര്‍​ക്ക് മ​തി​യാ​യ വെ​ളി​ച്ച​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും കെ​എ​സ്ഇ​ബി​യും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up