Kerala
തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സൗമൻ സെൻ സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ,നിയമ മന്ത്രി പി രാജീവ്,സ്പീക്കർ എ.എൻ. ഷംസീർ, വി.കെ. പ്രശാന്ത് എംഎൽഎ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്, ചീഫ് സെക്രട്ടറി എ. ജയതിലക്, ഡിജിപി റവാഡ ചന്ദ്രശേഖർ, കേരള ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റീസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റീസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റീസ് ശുശ്രുത് എ ധർമാധികാരി, ജസ്റ്റീസ്കെ ബാബു, കേരള ഹൈകോടതി മുൻ ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂർ,സുപ്രീം കോടതി മുൻ ജഡ്ജ് ജസ്റ്റീസ് ഇന്ദിര ബാനർജി,വൈസ് ചാൻസലർമാരായ മോഹൻ കുന്നുമ്മൽ, സജി ഗോപിനാഥ്, സിസ തോമസ്, അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: ക്രിസ്മസ് ദിനത്തില് ലോക്ഭവന് ജീവനക്കാര്ക്ക് അവധിയില്ല. ജീവനക്കാർ ഇന്ന് ഹാജരാകണമെന്നു കാണിച്ച് കണ്ട്രോളര് ഉത്തരവിറക്കി.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനാഘോഷത്തില് പങ്കെടുക്കാനാണ് നിര്ദേശം. വാജ്പേയിയുടെ ജന്മദിനം ഗുഡ് ഗവേണന്സ് ദിവസമായാണ് ആഘോഷിക്കുന്നത്. 10 മണിക്കാണ് പരിപാടി. ഈ പരിപാടിയില് എല്ലാവരും നിര്ബന്ധമായും പങ്കെടുക്കണമെന്നും ഉത്തരവിലുണ്ട്. അതിനാല് ജീവനക്കാര്ക്ക് ക്രിസ്മസ് അവധി ലഭിക്കില്ല.
അതേസമയം, ലോക്ഭവന് അവധി ദിവസങ്ങൾ ഇല്ലെന്നാണ് ലേക്ഭവന്റെ വിശദീകരണം. ഞായറാഴ്ചകളിൽ പോലും പലവിധ പരിപാടികൾ നടക്കുന്ന സ്ഥലമാണ്. അതിനാൽ ലോക്ഭവൻ ജീവനക്കാർ അതിന്റെ പരിസരത്ത് തന്നെയാണ് താമസിക്കാറ്.
ഇന്ന് മുൻ പ്രധാനമന്ത്രിയെ ആദരിക്കുന്ന പരിപാടി നടക്കുന്നതിനാലാണ് ജീവനക്കാരെ എത്താൻ ആവശ്യപ്പെട്ടതെന്നും ലോക്ഭവൻ വിശദീകരിച്ചു.
Kerala
തിരുവനന്തപുരം: വിസി നിയമന തർക്കത്തിനിടെ ഗവർണറും രാജേന്ദ്ര ആർലേക്കറുമായി മുഖ്യമന്ത്രി പിണറായി വിജയൻ ലോക്ഭവനിൽ കൂടിക്കാഴ്ച നടത്തി. ക്രിസ്മസ് വിരുന്നിന് ഗവർണറെ ക്ഷണിക്കാനെത്തിയതാണ് എന്നാണ് ഔദ്യോഗിക വിശദീകരണം.
കേരള ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണറും സർക്കാരും രണ്ട് തട്ടിലാണ്. ഗവർണറും മുഖ്യമന്ത്രിയും പ്രത്യേകം പ്രത്യേകം പേരുകൾ നൽകിയതിനാൽ സുപ്രീംകോടതി സ്വന്തം നിലയ്ക്ക് നിയമനം നടത്താനുള്ള നീക്കത്തിലാണ്.
അതിനിടയിലാണ് മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ ആഴ്ച്ച മന്ത്രിമാരായ ആർ.ബിന്ദുവും, പി.രാജീവും ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും വിഷയത്തിൽ സമവായം ആയിരുന്നില്ല. അന്ന് എന്തുകൊണ്ട് മുഖ്യമന്ത്രി ചർച്ചയ്ക്ക് വരുന്നില്ലായെന്ന് ഗവർണർ ചോദിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ ഇന്നുമുതൽ ലോക്ഭവൻ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് പേരുമാറ്റം. രാജ്ഭവന്റെ മുന്നിലെ പഴയ ബോർഡ് അഴിച്ചു മാറ്റി.
പിഡബ്ല്യുഡി ഉദ്യോഗസ്ഥരെത്തിയാണ് രാജ്ഭവനിന്റെ പ്രധാന ഗേറ്റിന് ഇരുവശവുമുള്ള ബോർഡുകൾ അഴിച്ചുമാറ്റിയത്. പേരുമാറ്റം വന്നതോടെ ഇനി മുതൽ ലോക്ഭവൻ എന്നായിരിക്കും ഗവർണറുടെ വസതി അറിയപ്പെടുക. പുതിയ ബോർഡ് ചൊവ്വാഴ്ച സ്ഥാപിക്കുക.
ഇക്കഴിഞ്ഞ 25ന് ആയിരുന്നു ഇതുസംബന്ധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം. കഴിഞ്ഞ വർഷം ചേർന്ന ഗവർണർമാരുടെ സമ്മേളനത്തിൽ രാജേന്ദ്ര ആർലേക്കറാണ് രാജ്ഭവനുകളുടെ പേര് ലോക്ഭവൻ എന്നാക്കണമെന്ന് നിർദേശം മുന്നോട്ടുവച്ചത്.
പശ്ചിമബംഗാളിലെ കോൽക്കത്തയിൽ ഗവർണർ സി.വി. ആനന്ദബോസ് ശനിയാഴ്ച രാജ്ഭവന്റെ പേര് ലോക്ഭവൻ എന്ന് പുനർനാമകരണം ചെയ്തിരുന്നു. ഡാർജിലിംഗിലും സമാനമായി ശനിയാഴ്ച തന്നെ പേര് മാറ്റിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിന് പിന്നാലെ കേരള രാജ്ഭവനും ലോക്ഭവനായി മാറും. തിങ്കളാഴ്ചയാണ് കേരളത്തിൽ രാജ്ഭവന്റെ പേര് മാറ്റം. ഇക്കഴിഞ്ഞ 25ന് ആയിരുന്നു ഇതുസംബന്ധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം.
ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തിയാലുടൻ ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടാവും. കഴിഞ്ഞ വർഷം ചേർന്ന ഗവർണർമാരുടെ സമ്മേളനത്തിൽ രാജേന്ദ്ര ആർലേക്കറാണ് രാജ്ഭവനുകളുടെ പേര് ലോക്ഭവൻ എന്നാക്കണമെന്ന് നിർദേശം മുന്നോട്ടുവച്ചത്.
പശ്ചിമബംഗാളിലെ കൊൽക്കത്തയിൽ ഗവർണർ സി.വി. ആനന്ദബോസ് ശനിയാഴ്ച രാജ്ഭവന്റെ പേര് ലോക്ഭവൻ എന്ന് പുനർനാമകരണം ചെയ്തിരുന്നു. ഡാർജിലിംഗിലും സമാനമായി ശനിയാഴ്ച തന്നെ പേര് മാറ്റിയിട്ടുണ്ട്.
National
കോൽക്കത്ത: പശ്ചിമബംഗാൾ ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ പേര് ലോക്ഭവൻ എന്നാക്കി. കേന്ദ്രസര്ക്കാരിന്റെ നിർദേശപ്രകാരമാണു പേരുമാറ്റമെന്നു ഗവര്ണര് സി.വി. ആന്ദബോസ് വിശദീകരിച്ചു.
രാജ്ഭവന്റെ പേരുമാറ്റത്തെക്കുറിച്ച് കഴിഞ്ഞ 25നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. കോല്ക്കത്തയിലെ രാജ്ഭവന്, ഡാർജിലിംഗ് ഫ്ളാഗ്സ്റ്റാഫ് ഹൗസ് എന്നിവ ലോക്ഭവന് എന്നപേരിൽ അറിയപ്പെടുമെന്നാണു വിജ്ഞാപനം പറയുന്നത്.
ഇതേത്തുടർന്ന് പേരുമാറ്റം ഇന്നലെ ഗവര്ണര് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിനുള്ള ആദരമായാണു പേരു മാറ്റുന്നതെന്ന് ഗവർണറുടെ ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.
ജനങ്ങളുടെ ആവശ്യങ്ങള്, പ്രതീക്ഷകള്, പ്രശ്നങ്ങള് എന്നിവ പരിഗണിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സജ്ജീകരിക്കുന്നതിനാണ് ഗവര്ണറുടെ ഔദ്യോഗിക വസതിയുടെ പേര് ജന് രാജ് ഭവന് എന്നാക്കുന്നത്.
രാജ് ഭവന് എന്ന സംവിധാനം ആശ്ചര്യത്തോടെയും ഭയത്തോടെയും ജനങ്ങള് നോക്കാണുന്ന സാഹചര്യം ഇല്ലാതാക്കണം. കഴിഞ്ഞ മൂന്നുവർഷമായി ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികൾ നടപ്പാക്കാനായെന്നും ഗവർണറുടെ കുറിപ്പിൽ പറയുന്നു. പേരുമാറ്റം സൂചിപ്പിക്കുന്ന പുതിയ ബോർഡുകൾ ലോക്ഭവനു മുന്നിൽ സ്ഥാപിച്ചുകഴിഞ്ഞു.