തിരുവനന്തപുരം: യുഡിഎഫ് സത്യപ്രതിജ്ഞാ ചടങ്ങിൽ വിവിഐപികൾക്കും വേദിയിൽ ഇരിപ്പിടം ആവശ്യപ്പെട്ട് നിയുക്ത സർക്കാർ. ലോക്ഭവനോട് ഇക്കാര്യം ആവശ്യപ്പെട്ടു. തമിഴ്നാട്ടിൽ വിജയ്യുടെ സത്യപ്രതിജ്ഞയ്ക്ക് സമാനമായ അനുമതിയാണ് തേടിയത്.
സത്യപ്രതിജ്ഞാ വേദിയിൽ ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം മതിയെന്നായിരുന്നു ലോക്ഭവൻ നിർദേശം. ഞായറാഴ്ചയാണ് ഇതുസംബന്ധിച്ച നിർദേശം പുറത്തുവന്നത്. ലോക്സഭ പ്രതിപക്ഷ നേതാവും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാരുമുണ്ടെന്ന് പ്രോട്ടോകോൾ വിഭാഗം ഗവർണറെ അറിയിച്ചിരുന്നു.
നിലവിൽ സെൻട്രൽ സ്റ്റേഡിയവും പരിസരവും സത്യപ്രതിജ്ഞ കാണാൻ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയവരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. 12,000 പേർക്ക് ചടങ്ങ് കാണാനാണ് ആദ്യം അനുമതി നൽകിയെങ്കിലും പിന്നീടത് 15,000 ആയി ഉയർത്തി.
Tags : VVIP udf oath ceremony trivandrum lok bhavan