Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Longmarch10b

ഇനി ബഹിരാകാശ യാത്രകളുടെ ചെലവ് കുറയും; ചരിത്ര നേട്ടവുമായി ചൈന

ബീ​ജിം​ഗ്: ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ രം​ഗ​ത്ത് പു​തി​യ ച​രി​ത്ര​മെ​ഴു​തി ചൈ​ന. ത​ങ്ങ​ളു​ടെ അ​ത്യാ​ധു​നി​ക 'ലോ​ങ് മാ​ർ​ച്ച് 10B' (Long March 10B) റോ​ക്ക​റ്റി​ന്‍റെ ആ​ദ്യ വി​ക്ഷേ​പ​ണ​ത്തി​ൽ ത​ന്നെ, അ​തി​ന്‍റെ ഒ​ന്നാം ഘ​ട്ട ബൂ​സ്റ്റ​ർ സു​ര​ക്ഷി​ത​മാ​യി തി​രി​ച്ചു​പി​ടി​ച്ചാ​ണ് ചൈ​ന ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. ഇ​തോ​ടെ ഓ​ർ​ബി​റ്റ​ൽ ക്ലാ​സ് റോ​ക്ക​റ്റ് ബൂ​സ്റ്റ​റു​ക​ൾ വി​ജ​യ​ക​ര​മാ​യി തി​രി​ച്ചു​പി​ടി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ സ്വ​ന്ത​മാ​ക്കു​ന്ന, അ​മേ​രി​ക്ക​യ്ക്ക് ശേ​ഷ​മു​ള്ള ര​ണ്ടാ​മ​ത്തെ രാ​ജ്യ​മാ​യി ചൈ​ന മാ​റി.

ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ളു​ടെ ചി​ല​വ് വ​ൻ​തോ​തി​ൽ കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ് ഈ ​സാ​ങ്കേ​തി​ക​വി​ദ്യ. അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ ക​മ്പ​നി​ക​ളാ​യ സ്പേ​സ് എ​ക്സ് , ബ്ലൂ ​ഒ​റി​ജി​ൻ എ​ന്നി​വ​യി​ൽ നി​ന്നും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ രീ​തി​യാ​ണ് ചൈ​ന ഇ​തി​നാ​യി പ​രീ​ക്ഷി​ച്ച​ത്.

അ​മേ​രി​ക്ക​ൻ ബൂ​സ്റ്റ​റു​ക​ൾ ലാ​ൻ​ഡിം​ഗ് പാ​ഡു​ക​ളി​ലോ ഡ്രോ​ൺ ക​പ്പ​ലു​ക​ളി​ലോ വ​ന്നി​റ​ങ്ങു​മ്പോ​ൾ, ചൈ​ന ക​ട​ലി​ൽ സ​ജ്ജീ​ക​രി​ച്ചി​രു​ന്ന പ്ര​ത്യേ​ക ഫ്ലോ​ട്ടിം​ഗ് പ്ലാ​റ്റ്‌​ഫോ​മി​ലെ 'വ​ല​യും ഹു​ക്കും' ഉ​പ​യോ​ഗി​ച്ചാ​ണ് ബൂ​സ്റ്റ​ർ പി​ടി​ച്ചെ​ടു​ത്ത​ത്. റോ​ക്ക​റ്റി​ലെ ലാ​ൻ​ഡിം​ഗ് ഹു​ക്കു​ക​ൾ പ്ലാ​റ്റ്‌​ഫോ​മി​ന് മു​ക​ളി​ൽ കെ​ട്ടി​യി​രു​ന്ന വ​ല​യി​ൽ കു​ടു​ക്കി​യാ​യി​രു​ന്നു ഈ ​അ​പൂ​ർ​വ വീ​ണ്ടെ​ടു​പ്പ്.

ചൈ​ന​യി​ലെ ഹൈ​നാ​ൻ പ്ര​വി​ശ്യ​യി​ലു​ള്ള വെ​ൻ​ചാ​ങ് സ്പേ​സ് ലോ​ഞ്ച് സൈ​റ്റാ​ണ് വി​ക്ഷേ​പ​ണ കേ​ന്ദ്രം. 70 മീ​റ്റ​ർ ഉ​യ​ര​വും 5 മീ​റ്റ​ർ വ്യാ​സ​വു​മു​ള്ള മീ​ഡി​യം ലി​ഫ്റ്റ് റോ​ക്ക​റ്റി​ന് ലി​ക്വി​ഡ് ഓ​ക്സി​ജ​നും മ​ണ്ണെ​ണ്ണ​യും ഇ​ന്ധ​ന​മാ​ക്കു​ന്ന ഏ​ഴ് വൈ​എ​ഫ്- 100കെ (YF-100K) ​എ​ഞ്ചി​നു​ക​ളാ​ണ് ഒ​ന്നാം ഘ​ട്ട​ത്തി​ന് ക​രു​ത്തേ​കു​ന്ന​ത്.

വി​ക്ഷേ​പ​ണം ന​ട​ന്ന് ഏ​ക​ദേ​ശം ആ​റ് മി​നി​റ്റു​ക​ൾ​ക്ക് ശേ​ഷം റോ​ക്ക​റ്റി​ന്‍റെ ഒ​ന്നാം ഘ​ട്ടം വേ​ർ​പെ​ടു​ക​യും, തു​ട​ർ​ന്ന് മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പ്ര​കാ​രം നി​യ​ന്ത്രി​ത​മാ​യി താ​ഴേ​ക്ക് പ​തി​ച്ച് ക​ട​ലി​ലെ പ്ലാ​റ്റ്‌​ഫോ​മി​ൽ സ്ഥാ​പി​ച്ച വ​ല​യി​ലേ​ക്ക് ലാ​ൻ​ഡ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

റോ​ക്ക​റ്റു​ക​ൾ ഓ​രോ ത​വ​ണ​യും ഉ​പേ​ക്ഷി​ക്കു​ന്ന​തി​ന് പ​ക​രം അ​വ​യു​ടെ ബൂ​സ്റ്റ​റു​ക​ൾ തി​രി​ച്ചു​പി​ടി​ച്ച് വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​ന്ന​ത് ബ​ഹി​രാ​കാ​ശ യാ​ത്ര​ക​ളു​ടെ ചെല​വ് വ​ൻ​തോ​തി​ൽ കു​റ​യ്ക്കും. നി​ല​വി​ൽ സ്‌​പേ​സ് എ​ക്‌​സ് ത​ങ്ങ​ളു​ടെ ഫാ​ൽ​ക്ക​ൺ 9 റോ​ക്ക​റ്റു​ക​ൾ ഇ​ത്ത​ര​ത്തി​ൽ വ​ർ​ഷ​ത്തി​ൽ 150 ത​വ​ണ​യോ​ളം പു​ന​രു​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

Latest News

Corehub Up