Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lorries Speed

Palakkad

കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ മണ്ണുക​ട​ത്ത് ലോ​റി​ക​ൾ പാ​യു​ന്നു; റോ​ഡു​ക​ൾ ത​ക​ർ​ന്നു

വ​ട​ക്ക​ഞ്ചേ​രി: രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ മ​ണ്ണ് ക​ട​ത്ത് ലോ​റി​ക​ൾ പാ​ഞ്ഞ് കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ഗ്രാ​മ റോ​ഡു​ക​ളെ​ല്ലാം ത​ക​ർ​ന്നു. ഒ​റ​വ​ത്തൂ​രി​ൽ കു​ന്നി​ടി​ച്ചു​ള്ള മ​ണ്ണ് ക​ട​ത്ത​ൽ ക​ഴി​ഞ്ഞ​പ്പോ​ൾ കോ​ട്ടേ​കു​ളം ചു​ണ്ണാ​മ്പു​കാ​ര​ൻ കു​ള​മ്പ് ഭാ​ഗ​ത്തു​നി​ന്നാ​ണ് ഇ​പ്പോ​ൾ മ​ണ്ണ് ക​ട​ത്ത​ൽ ന​ട​ക്കു​ന്ന​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള കു​ന്ന​ങ്കാ​ട് -വാ​ൽ​കു​ള​മ്പ് റോ​ഡ്, മ​ല​യോ​ര ഹൈ​വേ തു​ട​ങ്ങു​ന്ന കോ​ര​ഞ്ചി​റ - വാ​ൽ​ക്കു​ള​മ്പ് റോ​ഡ്, പ​ഞ്ചാ​യ​ത്ത് റോ​ഡാ​യ ഞൊ​ണ്ടു​കു​ള​മ്പ് - ചു​ണ്ണാ​മ്പു​കാ​ര​ൻ കു​ള​മ്പ് റോ​ഡ് തു​ട​ങ്ങി​യ റോ​ഡു​ക​ളാ​ണ് ഏ​റെ ത​ക​ർ​ന്നി​ട്ടു​ള്ള​ത്. ചു​ണ്ണാ​മ്പു​കാ​ര​ൻ​കു​ള​മ്പ് റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന സ്ഥി​തി​യി​ലാ​ണ്. വീ​തി കു​റ​ഞ്ഞ​തും ബ​ല​ക്കു​റ​വു​മു​ള്ള ഗ്രാ​മ​വ​ഴി​ക​ളി​ലൂ​ടെ മ​ണ്ണ് ക​യ​റ്റി​യ വ​ലി​യ ടോ​റ​സു​ക​ൾ പോ​കു​ന്ന​തി​നാ​ൽ റോ​ഡ് ത​ക​ർ​ച്ച പൂ​ർ​ണ​മാ​യി. നി​റ​യെ വീ​ടു​ക​ളു​ള്ള പ്ര​ദേ​ശ​ത്തെ ഗ്രാ​മ​വ​ഴി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ത​ക​ർ​ന്ന് നാ​ട്ടു​കാ​രു​ടെ യാ​ത്രാ​മാ​ർ​ഗം ഇ​ല്ലാ​താ​ക്കു​ന്ന​ത്.

ഹൈ​വേ നി​ർ​മാ​ണ​ത്തി​നെ​ന്നു പ​റ​ഞ്ഞാ​ണ് മ​ണ്ണ് ക​ട​ത്ത​ൽ. രാ​ത്രി​യും ഏ​റെ വൈ​കി​യും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും മ​ണ്ണ് ലോ​റി​ക​ളു​ടെ ബ​ഹ​ള​മാ​ണ്. നി​ര​യാ​യി ലോ​റി​ക​ൾ പാ​യു​ന്ന​തി​നാ​ൽ പൊ​ടി​മൂ​ടി താ​മ​സ​ക്കാ​ർ​ക്കും കാ​ർ​ഷി​ക വി​ള​ക​ൾ​ക്കും വ​ലി​യ ദ്രോ​ഹ​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. ടോ​റ​സ് പോ​ലെ​യു​ള്ള വ​ലി​യ ലോ​റി​ക​ൾ​ക്ക് പോ​കാ​ൻ സ​മ​യ​ക്ര​മ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും അ​തെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് സ്കൂ​ൾ സ​മ​യ​ത്തും മ​റ്റും ലോ​റി​ക​ൾ പ​റ​യു​ന്ന​തെ​ന്ന് പ​റ​യു​ന്നു.

ഒ​റ​വ​ത്തൂ​രി​ൽ മ​ണ്ണ് ക​ട​ത്തി​യ​തി​നു പി​ന്നാ​ലെ പ്ര​ദേ​ശ​ത്ത് റോ​ഡ് കൈ​റ്റ​ങ്ങ​ളും ന​ട​ക്കു​ന്ന​താ​യി പ​റ​യു​ന്നു​ണ്ട്. മ​ഴ​പെ​യ്താ​ൽ ഇ​വി​ടെ ചെ​ളി​നി​റ​യും. മ​ഴ​യി​ല്ലെ​ങ്കി​ൽ പൊ​ടി​ശ​ല്യ​വും രൂ​ക്ഷ​മാ​കും.

ഇ​ത്ര​യേ​റെ റോ​ഡു​ക​ൾ ത​ക​രു​മ്പോ​ഴും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പോ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ കു​ന്നി​ടി​ക്കു​ന്ന​തും കൈ​യേ​റ്റ​ങ്ങ​ളും ത​ട​യാ​ൻ റ​വ​ന്യു അ​ധി​കാ​രി​ക​ളോ ഇ​ട​പെ​ടു​ന്നി​ല്ല എ​ന്ന​താ​ണ് നാ​ട്ടു​കാ​രെ പ്ര​കോ​പി​പ്പി​ക്കു​ന്ന​ത്. മ​ണ്ണുക​ട​ത്തി​ന് പി​ന്നി​ൽ വ​ലി​യ അ​ഴി​മ​തി ന​ട​ക്കു​ന്ന​താ​ണ് ന​ട​പ​ടി​യെ​ടു​ക്കു​ന്ന​വ​രും നി​ശ​ബ്ദ​രാ​കു​ന്ന​തി​ന് കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം. ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ കി​ഴ​ക്ക​ഞ്ചേ​രി, വ​ട​ക്ക​ഞ്ചേ​രി, ക​ണ്ണ​മ്പ്ര തു​ട​ങ്ങി വ​ലി​യൊ​രു മേ​ഖ​ല​യി​ലെ നി​ര​വ​ധി കു​ന്നു​ക​ൾ ഇ​ല്ലാ​താ​കും.


ഇ​തെ​ല്ലാം പ്ര​കൃ​തി​യു​ടെ അ​സ​ന്തു​ലി​താ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​വു​ക​യും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ​ക്ക് വ​ഴി വെ​ക്കു​മെ​ന്നു​മു​ള്ള ആ​ശ​ങ്ക​യാ​ണ് നാ​ട്ടു​കാ​ർ​ക്കു​ള്ള​ത്. ഹൈ​വേ​യു​ടെ പേ​ര് പ​റ​ഞ്ഞ് മ​ണ്ണ് ക​ട​ത്തു​ന്ന​ത് അ​വി​ടേ​ക്ക് ത​ന്നെ​യാ​ണോ എ​ന്ന് പോ​ലും പ​രി​ശോ​ധ​ന​ക​ളു​മി​ല്ല.

Latest News

Corehub Up