Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lorry.

Malappuram

മി​നിലോ​റി​ കയറി ബൈ​ക്ക് യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം

മ​ഞ്ചേ​രി: മി​നി ലോ​റി​ക്ക​ടി​യി​ല്‍​പ്പെ​ട്ട് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. മ​ല​പ്പു​റം ആ​ല​ത്തൂ​ര്‍​പ​ടി പൊ​ട്ടി​പ്പാ​റ അ​ബൂ​ബ​ക്ക​റി​ന്റെ മ​ക​ന്‍ കോ​ത​ടി ഉ​മ്മ​ര്‍ എ​ന്ന കൈ​നി ഉ​മ്മ​ര്‍ (45) ആ​ണ് മ​രി​ച്ച​ത്. മ​ഞ്ചേ​രി പൂ​ക്കോ​ട്ടൂ​ര്‍ റോ​ഡി​ല്‍ വ​രി​യാ​ലി​ന് സ​മീ​പം ഇ​ന്ന​ലെ 7.45ന് ​ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം.

മ​ഞ്ചേ​രി കോ​ഴി​ക്ക​ട​യി​ലെ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു ബൈ​ക്കി​ല്‍ പോ​കു​മ്പോ​ള്‍ മു​ന്‍​പി​ലെ ലോ​റി പെ​ട്ടെ​ന്ന് നി​ര്‍​ത്തി​യ​തി​നെത്തു​ട​ര്‍​ന്ന് ഉ​മ്മ​റി​ന്‍റെ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു. ബൈ​ക്ക് സൈ​ഡി​ലേ​ക്കും ഉ​മ്മ​ര്‍ റോ​ഡി​ലേ​ക്കും വീ​ണ​പ്പോ​ള്‍ എ​തി​രേ വ​ന്ന മി​നി ലോ​റി​ക്ക് അ​ടി​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു.

മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്തു. ഭാ​ര്യ: ഫാ​ത്തി​മ. മ​ക്ക​ള്‍: മു​ഹ​മ്മ​ദ് റി​ഷാ​ല്‍, സ്നേ​ഹ മ​ഹ്റി​ന്‍, ദി​ല്‍​ഷ മ​ഹ്റി​ന്‍.

Latest News

Corehub Up