കൈനി ഉമ്മര്‍
മഞ്ചേരി: മിനി ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരന് മരിച്ചു. മലപ്പുറം ആലത്തൂര്‍പടി പൊട്ടിപ്പാറ അബൂബക്കറിന്റെ മകന് കോതടി ഉമ്മര്‍ എന്ന കൈനി ഉമ്മര്‍ (45) ആണ് മരിച്ചത്. മഞ്ചേരി പൂക്കോട്ടൂര്‍ റോഡില്‍ വരിയാലിന് സമീപം ഇന്നലെ 7.45ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം.
മഞ്ചേരി കോഴിക്കടയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്കു ബൈക്കില്‍ പോകുമ്പോള്‍ മുന്പിലെ ലോറി പെട്ടെന്ന് നിര്‍ത്തിയതിനെത്തുടര്‍ന്ന് ഉമ്മറിന്റെ ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ബൈക്ക് സൈഡിലേക്കും ഉമ്മര്‍ റോഡിലേക്കും വീണപ്പോള്‍ എതിരേ വന്ന മിനി ലോറിക്ക് അടിയില്‍പ്പെടുകയായിരുന്നു.
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: ഫാത്തിമ. മക്കള്‍: മുഹമ്മദ് റിഷാല്‍, സ്നേഹ മഹ്റിന്, ദില്‍ഷ മഹ്റിന്.
Tags : Nattuvisesham DistrictNews DeepikaNews lorry.