വാട്ടാൾ നാഗരാജ്
ബംഗളുരു: കാവേരി നദീജല തർക്കത്തിൽ കർണാടകത്തിൽ ഇന്നു പ്രഖ്യാപിച്ച ബന്ദിൽനിന്ന് കൂടുതൽ സംഘടനകൾ പിന്മാറി.
ബന്ദിൽ നിന്ന് പിന്മാറില്ലെന്ന് കന്നഡ ചാവലി വതൽപക്ഷ കൺവീനർ വാട്ടാൾ നാഗരാജ് ആവർത്തിക്കുന്നതിനിടയിലാണ് സംഘടനകളുടെ പിന്മാറ്റം.
ബിഎംടിസി, റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ തുടങ്ങിയവയിലെ തൊഴിലാളി സംഘടനകൾ ബന്ദിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു.
വാട്ടാൾ നാഗരാജിന്റെ നിലപാടിനൊപ്പമാണെങ്കിലും ബന്ദിന് ഇല്ലെന്നാണ് സംഘടനകളുടെ നിലപാട്.
കാവേരി നദിയിൽനിന്ന് പതിനഞ്ചു ദിവസത്തേക്കു പ്രതിദിനം 12,000 ഘനയടി ജലംവീതം തമിഴ്നാടിനു നൽകണമെന്ന കാവേരി ജല മാനേജ്മെന്റ് അഥോറിറ്റിയുടെ നിർദേശത്തെത്തുടർന്നാണ് ബന്ദ് ആഹ്വാനം.
Tags : CauveryDispute Organizations withdraw Protest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash