എയ്ഞ്ചല്‍ മരിയ ജോസിനെ സിഎംപി ഏരിയാ കണ്‍വന്‍ഷനില്‍ അനുമോദിക്കുന്നു.
പുല്‍പ്പള്ളി: ടൗണ്‍ പരിസരത്ത് സ്ഥലം കണ്ടെത്തി ഗവ. ഐടിഐ ആരംഭിക്കണമെന്ന് സിഎംപി ഏരിയ കണ്വന്ഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഐടിഐ കോഴ്സുകളില്‍ ചേരുന്നതിന് വിദൂരസ്ഥലങ്ങളിലെ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. മുള്ളന്‍കൊല്ലി കേന്ദ്രമായി ഫയര്‍ ആന്‍ഡ് റസ്ക്യൂ സ്റ്റേഷന് ആരംഭിക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
കാലിക്കട്ട് യൂണിവേഴ്സിറ്റി ജേർണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ ബിരുദ കോഴ്സില്‍ ഒന്നാം റാങ്ക് നേടിയ എയ്ഞ്ചല്‍ മരിയ ജോസിനെ അനുമോദിച്ചു. ജില്ലാ സെക്രട്ടറി ടി.കെ. ഭൂപേഷ് ഉദ്ഘാടനം ചെയ്തു. പാട്ടി അംഗത്വ വിതരണം ജില്ലാതല ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. അഡ്വ. എ.എന്‍. ജവഹര്‍, ടി. മുഹമ്മദ്, ശ്രീധരന് അമ്മാനി, കെ.ബി. ഇബ്രാഹിം, കെ. കൃഷ്ണന്‍കുട്ടി. ജോസ് കെ. മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഏരിയ കമ്മിറ്റി ഭാരവാഹികളായി ഷൈജു വി. കൃഷ്ണന്(സെക്രട്ടറി), ജോര്‍ജ് തെക്കേമല, ജോസ് കെ. മാത്യു(ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Tags : Nattuvisesham DistrictNews DeepikaNews Government