x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ല്‍​പ്പ​ള്ളി സാ​മൂ​ഹി​ക​രോ​ഗ്യ​ കേ​ന്ദ്ര​ത്തി​ന്‍റെ പ​ഴ​യ കെ​ട്ടി​ടം പൊ​തു ആ​വ​ശ്യ​ത്തി​ന് വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന്

വെബ് ഡെസ്ക്
Published: August 13, 2026 02:34 AM IST | Updated: August 13, 2026 02:34 AM IST

സ​മൂ​ഹി​കാ​രോ​ഗ്യ​ കേ​ന്ദ്ര​ത്തി​ന്‍റെ പ​ഴ​യ കെ​ട്ടി​ട പ​രി​സ​രം കാ​ടു​പി​ടി​ച്ച നി​ല​യി​ല്‍.

പു​ല്‍​പ്പ​ള്ളി: ടൗ​ണി​ലെ പ​ഴ​യ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം കെ​ട്ടി​ടം പൊ​തു ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.

ര​ണ്ട് വ​ര്‍​ഷം മു​മ്പ് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം താ​ഴെ​യ​ങ്ങാ​ടി 117ലേ​ക്ക് മാ​റ്റി​യ​തു​മു​ത​ല്‍ പ​ഴ​യ കെ​ട്ടി​ടം വെ​റു​തെ കി​ട​ക്കു​ക​യാ​ണ്. കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണ് കെ​ട്ടി​ട പ​രി​സ​രം.
കെ​ട്ടി​ട വ​ള​പ്പ് തെ​രു​വു​നാ​യ്ക്ക​ള്‍ താ​വ​ള​മാ​ക്കി​യി​രി​ക്ക​യാ​ണ്. കെ​ട്ടി​ട​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ ചി​ത​ല്‍ ക​യ​റു​ന്നു​ണ്ട്. ഈ ​അ​വ​സ്ഥ തു​ട​ര്‍​ന്നാ​ല്‍ കെ​ട്ടി​ടം ന​ശി​ക്കു​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. പ​രി​സ​രം വൃ​ത്തി​യാ​ക്കി കെ​ട്ടി​ടം മ​റ്റാ​വ​ശ്യ​ങ്ങ​ള്‍​ക്ക് വി​നി​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് അ​വ​രു​ടെ ആ​വ​ശ്യം.

Tags : Nattuvisesham DistrictNews DeepikaNews Demand

Recent News

Corehub Up