x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ.​ പി.​ടി. ജോ​ർ​ജി​നും ഫാ. ​സ​ന്തോ​ഷ് തോ​മ​സി​നും കോ​ർ എ​പ്പി​സ്കോ​പ്പ സ്ഥാ​നം

വെബ് ഡെസ്ക്
Published: August 13, 2026 03:04 AM IST | Updated: August 13, 2026 03:04 AM IST

ഫാ. ​പി.​ടി. ജോ​ർ​ജ്, ഫാ. ​സ​ന്തോ​ഷ് തോ​മ​സ് , ഫാ. ​ഡോ. ലൂ​യി​സ്

പ​ത്ത​നം​തി​ട്ട: തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​താം​ഗ​മാ​യ പു​ത്ത​ൻ​പീ​ടി​ക പ​ള്ള​ത്ത് പു​തു​പ​റ​മ്പി​ൽ ഫാ. ​പി.​ടി. ജോ​ർ​ജ്, പ​ത്ത​നം​തി​ട്ട രൂ​പ​താം​ഗ​മാ​യ ത​ണ്ണി​ത്തോ​ട് ഫാ. ​സ​ന്തോ​ഷ് തോ​മ​സ് കോ​യി​ക്ക​ൽ, ബ​ത്തേ​രി രൂ​പ​താം​ഗ​മാ​യ ഫാ. ​ഡോ. ലൂ​യി​സ് ച​രു​വി​ള പു​ത്ത​ൻ​വീ​ട് എ​ന്നി​വ​ർ ഇ​ന്ന് കോ​ർ എ​പ്പി​സ്കോ​പ്പാ സ്ഥാ​ന​ത്തേ​ക്ക് ഉ​യ​രും.

പ​ട്ടം സെ​ന്‍റ് മേ​രീ​സ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ ക​ത്തീ​ഡ്ര​ലി​ൽ രാ​വി​ലെ ഒ​ന്പ​തി​നു ന​ട​ക്കു​ന്ന സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​യി​ൽ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ബ​സേ​ലി​യോ​സ് ക​ർ​ദി​നാ​ൾ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട വൈ​ദി​ക​ശു​ശ്രൂ​ഷ​യ്ക്കു​ള്ള സ​ഭ​യു​ടെ അം​ഗീ​കാ​ര​മാ​ണ് ഫാ.​പി.​ടി. ജോ​ർ​ജി​നു ല​ഭി​ക്കു​ന്ന കോ​ർ എ​പ്പി​സ്കോ​പ്പ പ​ദ​വി. പു​ത്ത​ൻ​പീ​ടി​ക മാ​ർ​ത്തോ​മ്മ​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ന്‍റെ ശ​താ​ബ്ദി സ്മ​ര​ണ​ക​ൾ​ക്കി​ടെ പൗ​രോ​ഹി​ത്യ പൈ​തൃ​ക​ത്തി​ലെ മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ല് കൂ​ടി​യാ​ണ് ഫാ. ​പി.​ടി. ജോ​ർ​ജി​ന്‍റെ സ്ഥാ​ന​ല​ബ്ധി.

പു​ത്ത​ൻ​പീ​ടി​ക​യു​ടെ പൗ​രോ​ഹി​ത്യ പൈ​തൃ​ക​ത്തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ പ​ദ​വി​യി​ലെ​ത്തു​ന്ന അ​ഞ്ചാ​മ​ത്തെ വൈ​ദി​ക​നാ​ണ് പി.​ടി. ജോ​ർ​ജ്. പീ​ടി​ക​യി​ൽ ഏ​ബ്ര​ഹാം കോ​ർ എ​പ്പി​സ്കോ​പ്പ, ജോ​ഷ്വാ പീ​ടി​ക​യി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, ജോ​ർ​ജ് ജേ​ക്ക​ബ് കി​ഴ​ക്കേ​തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, സെ​ബാ​സ്റ്റ്യ​ൻ ആ​മ്പ​ശേ​രി കോ​ർ എ​പ്പി​സ്കോ​പ്പ എ​ന്നി​വ​രാ​ണ് മു​ൻ​ഗാ​മി​ക​ൾ.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up