കോന്നി പോത്തുപറയിൽ ഓട്ടത്തിനിടെ തീപിടിച്ചു കത്തിനശിച്ച ടിപ്പർ ലോറി.
കോന്നി: പോത്തുപാറയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 1.30ന് പോത്തുപാറയിലെ ക്രഷർ യൂണിറ്റിൽ നിന്ന് പാറ ഉത്പന്നങ്ങൾ കയറ്റി വന്ന പുനലൂർ സ്വദേശിയുടെ ടിപ്പർ ലോറിക്ക് വാലുപാറയിൽ തീ പിടിക്കുകയായിരുന്നു. അഗ്നിരക്ഷാസേനയെത്തി തീ അണച്ചു. ആർക്കും പരി ക്കില്ല.