x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ത്തേ​രി ബ​സ് ടെ​ര്‍​മി​ന​ല്‍ ക​രാ​ര്‍ റ​ദ്ദാ​ക്കി​യ ന​ട​പ​ടി ജ​ന​വ​ഞ്ച​ന​യെ​ന്ന്

വെബ് ഡെസ്ക്
Published: August 13, 2026 02:39 AM IST | Updated: August 13, 2026 02:39 AM IST

പ്രതീകാത്മക ചിത്രം

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: 75 കോ​ടി രൂ​പ​യു​ടെ ബ​ത്തേ​രി ബ​സ് ടെ​ര്‍​മി​ന​ല്‍ കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് പ​ദ്ധ​തി​യു​ടെ ക​രാ​ര്‍ റ​ദ്ദാ​ക്കി​യ ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി​യു​ടെ ന​ട​പ​ടി ജ​ന​വ​ഞ്ച​ന​യാ​ണെ​ന്ന് ബി​ജെ​പി ബ​ത്തേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി.

ക​രാ​ര്‍ റ​ദ്ദാ​ക്കാ​നു​ള്ള ന​ഗ​ര​സ​ഭാ തീ​രു​മാ​ന​ത്തി​ന് ഹൈ​ക്കോ​ട​തി സ്‌​റ്റേ ഏ​ര്‍​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ന്‍ രേ​ഖ​ക​ളും പു​റ​ത്തു​വി​ട്ട് ധ​വ​ള​പ​ത്രം പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നും ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു.

ട്രാ​ഫി​ക് കു​രു​ക്കും യാ​ത്രാ​ക്ലേ​ശ​വും അ​നു​ഭ​വി​ക്കു​ന്ന ബ​ത്തേ​രി​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സ​മാ​കേ​ണ്ട പ​ദ്ധ​തി​യാ​ണ് രാ​ഷ്‌​ട്രീ​യ ത​ര്‍​ക്ക​ങ്ങ​ളു​ടെ പേ​രി​ല്‍ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​ത്. ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന ആ​സ്ബ​സ്‌​റ്റോ​സ് ഷെ​ഡി​ലാ​ണ് നി​ല​വി​ല്‍ ബ​സ് സ്റ്റാ​ന്‍​ഡ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ശു​ചി​മു​റി​യും കു​ടി​വെ​ള്ള​വു​മ​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്. വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു എ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി കെ​ട്ടി​ട നി​ര്‍​മാ​ണ പെ​ര്‍​മി​റ്റി​നു​ള്ള അ​പേ​ക്ഷ മാ​സ​ങ്ങ​ളോ​ളം ത​ട​ഞ്ഞു​വ​ച്ച​തി​ല്‍ ന​ഗ​ര​സ​ഭ മ​റു​പ​ടി പ​റ​യ​ണം.

ജൂ​ണ്‍ 30ന് ​വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച മ​റു​പ​ടി​യി​ല്‍ വി​ജി​ല​ന്‍​സ് ആ​ന്‍​ഡ് ആ​ന്‍റി ക​റ​പ്ഷ​ന്‍ ബ്യൂ​റോ ജി​ല്ലാ യൂ​ണി​റ്റ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​രാ​ര്‍ റ​ദ്ദാ​ക്കി​യ​തി​നെ​തി​രേ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​ന് ശേ​ഷ​മാ​ണ് ക​രാ​റി​ല്‍ വ​ഞ്ച​ന​യും ക്ര​മ​ക്കേ​ടും ഉ​ണ്ടെ​ന്ന ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​ത്. ഇ​തി​ന് തെ​ളി​വാ​യി ന​ഗ​ര​സ​ഭ​യ്ക്ക് രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​നാ​യി​ട്ടി​ല്ല. ക​രാ​ര്‍ കാ​ലാ​വ​ധി 51 വ​ര്‍​ഷ​മാ​ണെ​ന്ന ന​ഗ​ര​സ​ഭ​യു​ടെ ആ​രോ​പ​ണ​വും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്.

ക​രാ​ര്‍ റ​ദ്ദാ​ക്കാ​നു​ള്ള തീ​രു​മാ​നം പി​ന്‍​വ​ലി​ച്ച് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പൂ​ര്‍​ണ​മാ​യി മാ​നി​ക്കു​ക, പ​ദ്ധ​തി സം​ബ​ന്ധി​ച്ച ടെ​ന്‍​ഡ​ര്‍ ഫ​യ​ല്‍, ബി​ഡ് താ​ര​ത​മ്യ​പ്പ​ട്ടി​ക​ക​ള്‍, ഫ​യ​ല്‍ കു​റി​പ്പു​ക​ള്‍, നി​യ​മോ​പ​ദേ​ശ​ങ്ങ​ള്‍ തു​ട​ങ്ങി​യ മു​ഴു​വ​ന്‍ രേ​ഖ​ക​ളും പ്ര​സി​ദ്ധീ​ക​രി​ക്കു​ക, വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം എ​ന്ന പേ​രി​ല്‍ അ​പേ​ക്ഷ ത​ട​ഞ്ഞു​വ​ച്ച​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം വ്യ​ക്ത​മാ​ക്കു​ക, ഏ​പ്രി​ല്‍ 24 മു​ത​ല്‍ തീ​രു​മാ​ന​മി​ല്ലാ​തെ കി​ട​ക്കു​ന്ന കെ​ട്ടി​ട നി​ര്‍​മാ​ണ പെ​ര്‍​മി​റ്റ് അ​പേ​ക്ഷ അ​ടി​യ​ന്ത​ര​മാ​യി തീ​ര്‍​പ്പാ​ക്കു​ക, സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച് പ​ദ്ധ​തി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ബി​ജെ​പി ഉ​ന്ന​യി​ച്ചു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​എ​സ്. ക​വി​ത, എം.​പി. ദി​നേ​ഷ് കു​മാ​ര്‍, പി.​ആ​ര്‍. ല​ക്ഷ്മ​ണ​ന്‍, കെ.​സി. കൃ​ഷ്ണ​ന്‍​കു​ട്ടി തു​ട​ങ്ങി​യ​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvisesham DistrictNews DeepikaNews Bus Terminal

Recent News

Corehub Up