x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ര്‍​ടി​സി സ്‌​പെ​ഷ​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഡി​വൈ​എ​ഫ്‌​ഐ പ്ര​തി​ഷേ​ധി​ച്ചു

വെബ് ഡെസ്ക്
Published: August 13, 2026 02:29 AM IST | Updated: August 13, 2026 02:29 AM IST

പ്രതീകാത്മക ചിത്രം

മാ​ന​ന്ത​വാ​ടി: ക​ര്‍​ക്ക​ട​ക വാ​വു​ബ​ലി​യോ​ട​നു​ബ​ന്ധി​ച്ച് തി​രു​നെ​ല്ലി​യി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി സ്‌​പെ​ഷ​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​യി​ല്ലെ​ന്നാ​രോ​പി​ച്ച് ഡി​വൈ​എ​ഫ്‌​ഐ കെ​എ​സ്ആ​ര്‍​ടി​സി സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സ് ത​ട​ഞ്ഞു പ്ര​തി​ഷേ​ധി​ച്ചു.

നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ വാ​ഹ​ന​ങ്ങ​ള്‍​ക്കു വേ​ണ്ടി മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ല്‍​ക്കേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​യെ​ന്നും ഡി​വൈ​എ​ഫ്‌​ഐ ആ​രോ​പി​ച്ചു. ഡി​വൈ​എ​ഫ്‌​ഐ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. ജി​തി​ന്‍, വൈ​സ്പ്ര​സി​ഡ​ന്‍റ് വി.​പി. ബ​ബി​ഷ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ഖി​ല്‍ സു​രേ​ന്ദ്ര​ന്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​കെ. ശ്രീ​ജി​ത്ത്, കെ.​സി. നി​ധി​ന്‍, ജി​ല്ലാ ക​മ്മി​റ്റി അം​ഗം നി​ര​ഞ്ജ​ന അ​ജ​യ​കു​മാ​ര്‍, നി​ഖി​ല്‍ ബേ​ബി, കെ.​സി. നി​ധി​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. എ​ന്നാ​ല്‍ അ​ഞ്ച് ഫാ​സ്റ്റ് ബ​സു​ക​ളും അ​ഞ്ച് ഓ​ര്‍​ഡി​ന​റി ബ​സു​ക​ളു​മ​ട​ക്കം 10 ബ​സു​ക​ള്‍ തി​രു​നെ​ല്ലി​യി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തി​യെ​ന്നും ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ല്‍ രാ​ത്രി​വ​രേ​യും ഇ​ന്ന​ലെ വെ​ളു​പ്പി​ന് 3.45 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രേ​യും സ​ര്‍​വീ​സ് ന​ട​ത്തി​യെ​ന്ന് മാ​ന​ന്ത​വാ​ടി കെ​എ​സ്ആ​ര്‍​ടി​സി സ്റ്റേ​ഷ​ന്‍​മാ​സ്റ്റ​ര്‍ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

ആ​വ​ശ്യ​ത്തി​ന് സ​ര്‍​വീ​സ് ന​ട​ത്തി​യി​ല്ലെ​ന്ന ഡൈ​വൈ​എ​ഫ്‌​ഐ ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്നും 50 ഓ​ളം സ​ര്‍​വീ​സു​ക​ള്‍ ഇ​ന്ന​ലെ ന​ട​ത്തി​യെ​ന്നും സ്റ്റേ​ഷ​ന്‍​മാ​സ്റ്റ​ര്‍ പ​റ​ഞ്ഞു.

Tags : Nattuvisesham DistrictNews DeepikaNews DYFI

Recent News

Corehub Up