പ്രതീകാത്മക ചിത്രം
മാനന്തവാടി: നൂറ്റാണ്ടിലധികം പഴക്കമുള്ളതും കേരള-കര്‍ണാടക സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതുമായ ബാവലി പുഴയ്ക്ക് കുറുകെയുള്ള ഒറ്റവരിപ്പാലം അടിയന്തരമായി പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ആദ്യവാരം ബാവലിയില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിക്കും.
സമാന ചിന്താഗതിക്കാരെയും വിവിധ മേഖലകളിലുള്ളവരെയും പങ്കെടുപ്പിച്ചായിരിക്കും മനുഷ്യച്ചങ്ങല സംഘടിപ്പിക്കുകയെന്ന് മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് പുതിയ പാലം നിര്‍മിക്കണമെന്ന ആവശ്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Tags : Nattuvisesham DistrictNews DeepikaNews Bavali Bridge