x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഷ്ട​പ​രി​ഹാ​രം കിട്ടാതെ കർഷകർ

വെബ് ഡെസ്ക്
Published: August 13, 2026 02:24 AM IST | Updated: August 13, 2026 02:24 AM IST

പ്രതീകാത്മക ചിത്രം

എ​ട​ക്ക​ര: ക​വ​ള​പ്പാ​റ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കൃ​ഷി​ഭൂ​മി ന​ഷ്ട​പ്പെ​ട്ട ക​ര്‍​ഷ​ക​ര്‍​ക്ക് ഏ​ഴ് വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും ന​ഷ്ട​പ​രി​ഹാ​രം സാ​ധ്യ​മാ​യി​യ​ല്ല. 2023ല്‍ ​ദു​ര​ന്ത നി​വാ​ര​ണ​ണ അഥോറി​റ്റി മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി ഡോ. ​ശേ​ഖ​ര്‍ കു​ര്യാ​ക്കോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് ആ​വ​ശ്യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നു.

ദു​ര​ന്ത​ത്തി​ല്‍ ന​ഷ്ട​മാ​യ കൃ​ഷി​ഭൂ​മി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ക​യോ കൃ​ഷി​ക്ക് ഉ​പ​യു​ക്ത​മാ​ക്കാ​ന്‍ പ​റ്റു​ന്ന ഭൂ​മി അ​ള​ന്ന് വേ​ര്‍​തി​രി​ച്ച് അ​തത് ക​ര്‍​ഷ​ക​ര്‍​ക്ക് കൈ​മാ​റു​ക​യോ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് താ​ന്നി​ക്കു​ന്ന​ത്ത് ബാ​ല​കൃ​ഷ്ണ​ന്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ലാ​യി​രു​ന്നു ന​പ​ടി. ദു​ര​ന്ത നി​വാ​ര​ണ അ​ഥോറിറ്റി, കൃ​ഷി​വ​കു​പ്പ്, ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വെ ഓ​ഫ് ഇ​ന്ത്യ, മ​ണ്ണ് പ​രി​ശോ​ധ​നാ​വി​ഭാ​ഗം, റ​വ​ന്യു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​ദേ​ശ​ത്ത് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഉ​രു​ള്‍​പൊ​ട്ട​ല്‍ ന​ട​ന്ന പ്ര​ദേ​ശ​ത്ത് കൂ​ടി ഒ​ഴു​കു​ന്ന ക​വ​ള​പ്പാ​റ തോ​ടി​ന് ഇ​ക്ക​രെ​യു​ള്ള കൃ​ഷി​യി​ട​ങ്ങ​ള്‍ വേ​ര്‍​തി​രി​ച്ച് വീ​ണ്ടും കൃ​ഷി​ക്ക് ഉ​പ​യു​ക്ത​മാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ന്ന് സം​ഘം അ​റി​യി​ച്ചി​രു​ന്നു.

ഉ​രു​ള്‍​പൊ​ട്ടി​യ മു​ക​ള്‍​ഭാ​ഗ​ത്തെ കൃ​ഷി​ഭൂ​മി​ക​ള്‍ വേ​ര്‍​തി​രി​ച്ചെ​ടു​ക്കാ​നും വീ​ണ്ടും കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കാ​നും ക​ഴി​യാ​ത്ത​തി​നാ​ലും വീ​ണ്ടും ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ലും ത​ത്‍​സ്ഥി​തി തു​ട​രാ​നാ​യി​രു​ന്നു നി​ര്‍​ദേ​ശം.

വീ​ണ്ടെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത കൃ​ഷി​ഭൂ​മി​ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​മെ​ന്നും മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി അ​റി​യിറി​ച്ചി​രു​ന്നു. മു​ക​ളി​ല്‍നി​ന്ന് ഒ​ഴു​കിവ​രു​ന്ന വെ​ള്ളം ഒ​ഴു​ക്കി​വി​ടാ​ന്‍ ചാ​ലു​ക​ള്‍ നി​ര്‍​മി​ക്കു​മെ​ന്നും തോ​ടി​ന് അ​ക്ക​രെ സം​ര​ക്ഷ​ണഭി​ത്തി നി​ര്‍​മ്മി​ക്കു​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു.

ഒ​രു ദു​ര​ന്ത നി​വാ​ര​ണ വി​ദ​ഗ്ദ​നെ നി​യോ​ഗി​ച്ച് പ്ര​ദേ​ശ​ത്ത് ന​ട​പ്പാ​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​യി പ​ഠ​നം ന​ട​ത്തി അ​തു​പ്ര​കാ​ര​മാ​യി​രി​ക്കും പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ക​യെ​ന്നും അ​റ​യി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​ പോ​യി​ട്ട് മൂ​ന്ന് വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ല. 2019ല്‍ ​ഉ​ണ്ടാ​യ ക​വ​ള​പ്പാ​റ മു​ത്ത​പ്പ​ന്‍​കു​ന്ന് ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മേ​ഖ​ല​യി​ലെ നൂ​റോ​ളം ചെ​റു​കി​ട, ഇ​ട​ത്ത​രം ക​ര്‍​ഷ​ക​ര്‍​ക്കാ​ണ് കൃ​ഷി​ഭൂ​മി ന​ഷ്ട​പ്പെ​ട്ട​ത്.

Tags : Nattuvisesham DistrictNews DeepikaNews Farmers

Recent News

Corehub Up