Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lpg Cylinder

എല്‍പിജി ഉപഭോക്താവിന് ഇഷ്‌ടമുള്ള ഡീലറെ തെരഞ്ഞെടുക്കാം

കൊ​​​ച്ചി: എ​​​ല്‍പി​​​ജി ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന് ഇ​​​ഷ്‌​​​ട​​​മു​​​ള്ള ഡീ​​​ല​​​റെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. എ​​​ല്‍പി​​​ജി സി​​​ലി​​​ണ്ട​​​ര്‍ വി​​​ത​​​ര​​​ണ​​​ക്കാ​​​ര്‍ക്ക് ത​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ​​​മേ​​​ല്‍ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ഒ​​​രു അ​​​വ​​​കാ​​​ശ​​​വു​​​മി​​​ല്ല.

ത​​​ന്‍റെ പ​​​രി​​​ധി​​​യി​​​ലു​​​ള്ള 800ഓ​​​ളം ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ അ​​​ടു​​​ത്തു​​​ള്ള മ​​​റ്റൊ​​​രു ഐ​​​ഒ​​​സി​​​എ​​​ല്‍ ഡീ​​​ല​​​ര്‍ സ്വ​​​ന്തം ഏ​​​ജ​​​ന്‍സി​​​യി​​​ലേ​​​ക്കു മാ​​​റ്റി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പോ​​​ത്ത​​​ന്‍കോ​​​ട് ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ വി​​​ത​​​ര​​​ണ​​​ക്കാ​​​ര​​​ന്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണു കോ​​​ട​​​തി നി​​​രീ​​​ക്ഷ​​​ണം.

ത​​​ന്‍റെ ബി​​​സി​​​ന​​​സ് അ​​​വ​​​കാ​​​ശ​​​ത്തി​​​ന്‍റെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നും ഇ​​​തു ത​​​ട​​​യ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണു ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. വി​​​ത​​​ര​​​ണ​​​ക്കാ​​​ര​​​ന്‍റെ ടെ​​​റി​​​ട്ട​​​റി എ​​​ന്ന​​​തു ക​​​മ്പ​​​നി സൗ​​​ക​​​ര്യ​​​ത്തി​​​നു​​​വേ​​​ണ്ടി തി​​​രി​​​ച്ച​​​താ​​​ണ്. ജ​​​ന​​​ങ്ങ​​​ള്‍ ഡീ​​​ല​​​റു​​​ടെ സ്വ​​​കാ​​​ര്യ​​​സ്വ​​​ത്ത​​​ല്ല. ഡീ​​​ല​​​റെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള സ്വാ​​​ത​​​ന്ത്ര്യം ഓ​​​രോ ഉ​​​പ​​​ഭോ​​​ക്താ​​​വി​​​നു​​​മു​​​ണ്ടെ​​​ന്ന് ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി.

എ​​​ല്‍പി​​​ജി ക​​​ണ്‍ട്രോ​​​ള്‍ ഓ​​​ര്‍ഡ​​​ര്‍ 2000 പ്ര​​​കാ​​​രം ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന് ഏ​​​തു വി​​​ത​​​ര​​​ണ​​​ക്കാ​​​ര​​​നി​​​ല്‍ നി​​​ന്നും സി​​​ലി​​​ണ്ട​​​ര്‍ വാ​​​ങ്ങാം. ഒ​​​രു പ്ര​​​ദേ​​​ശ​​​ത്ത് ഒ​​​രു ഡീ​​​ല​​​ര്‍ക്കു മാ​​​ത്രം ബി​​​സി​​​ന​​​സ് ചെ​​​യ്യാ​​​ന്‍ കു​​​ത്ത​​​കാ​​​വ​​​കാ​​​ശ​​​മി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കോ​​​ട​​​തി ഹ​​​ര്‍ജി ത​​​ള്ളി.

ഡീ​​​ല​​​റി​​​ല്‍ നി​​​ന്നും മോ​​​ശം സേ​​​വ​​​ന​​​മാ​​​ണെ​​​ങ്കി​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ക്ക് ഏ​​​ജ​​​ന്‍സി മാ​​​റാ​​​മെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up