Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Luxury Uru Cross The Arabian Sea.

Kozhikode

ബേ​പ്പൂ​രി​ല്‍ നി​ന്ന് ഒ​രു ആ​ഡം​ബ​ര ഉ​രു കൂ​ടി അ​റ​ബി​ക്ക​ട​ൽ ക​ട​ക്കും

കോ​ഴി​ക്കോ​ട്: ബേ​പ്പൂ​രി​ല്‍ നി​ന്നും ഒ​രു ആ​ഡം​ബ​ര ഉ​രു കൂ​ടി അ​റ​ബി​ക്ക​ട​ൽ താ​ണ്ടാ​ൻ ഒ​രു​ങ്ങു​ന്നു.

ഖ​ത്ത​റി​ലേ​ക്ക്‌ ക​യ​റ്റു​മ​തി ചെ​യ്യാ​നാ​യി നി​ർ​മി​ക്കു​ന്ന ഉ​രു​വി​ന്‍റെ നി​ർ​മാ​ണം അ​വാ​സ​ന​ഘ​ട്ട​ത്തി​ലാ​ണ്. ബേ​പ്പൂ​ർ ബി​സി റോ​ഡി​ന് സ​മീ​പം ക​ക്കാ​ട​ത്ത് ചാ​ലി​യാ​ർ തീ​ര​ത്തെ ഉ​രു​പ്പ​ണി​ശാ​ല​യി​ൽ ഉ​രു നി​ർ​മാ​ണ വി​ദ​ഗ്ധ​ൻ ബേ​പ്പൂ​ർ സ്വ​ദേ​ശി എ​ട​ത്തൊ​ടി സ​ത്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്‌ നി​ർ​മാ​ണം.

ര​ണ്ടു മാ​സം ക​ഴി​ഞ്ഞ്‌ നീ​റ്റി​ലി​റ​ക്കാ​നാ​വു​മെ​ന്നാ​ണ്‌ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്‌. മു​മ്പും ഇ​വി​ടെ നി​ന്നും നി​ര​വ​ധി ഉ​രു​ക്ക​ൾ നി​ർ​മി​ച്ച് ഖ​ത്ത​റി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. കോ​ടി​ക​ൾ ചെ​ല​വി​ട്ടു നി​ർ​മി​ക്കു​ന്ന ഉ​രു, ഗ​ൾ​ഫി​ൽ എ​ത്തി​ച്ച ശേ​ഷം 500 കു​തി​ര​ശ​ക്തി​യു​ള്ള ര​ണ്ടും മൂ​ന്നും എ​ൻ​ജി​നു​ക​ൾ കൂ​ടു​ത​ലാ​യി ഘ​ടി​പ്പി​ച്ച്, പ​ത്തും പ​തി​ന​ഞ്ചും കോ​ടി വീ​ണ്ടും മു​ട​ക്കി കൊ​ട്ടാ​ര സ​മാ​ന​മാ​ക്കി​യാ​ണ് ഉ​ല്ലാ​സ നൗ​ക​യാ​ക്കി​യി​റ​ക്കു​ന്ന​ത്.​

പി​ൻ​ഭാ​ഗം തു​റ​ന്ന രീ​തി​യി​ലു​ള്ള സാം ​ബൂ​ക്ക് ’ ഉ​രു​വാ​ണ് ഇ​ത്ത​വ​ണ​യും ഒ​രു​ങ്ങു​ന്ന​ത്. പ്ര​ധാ​ന​മാ​യും പു​റംഭാ​ഗം തേ​ക്ക് ത​ടി​യി​ലും, മ​റ്റു ഭാ​ഗ​ങ്ങ​ൾ വാ​ക, ക​രി മ​രു​ത്, കൊ​യ്‌​ല, പ്ലാ​വ് തു​ട​ങ്ങി​യ​വ​യി​ലു​മാ​ണ് നി​ർ​മി​ക്കു​ക. കേ​ര​ള​ത്തി​ൽ മി​ക​ച്ച​യി​നം മ​ര​ത്ത​ടി​ക​ളു​ടെ ദൗ​ർ​ല​ഭ്യ​വും അ​മി​ത വി​ല​യും കാ​ര​ണം ഇ​റ​ക്കു​മ​തി മ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ലാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നി​ർ​മാ​ണം ആ​രം​ഭി​ച്ച​തു മു​ത​ൽ വി​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ളും പ​ഠ​ന - ഗ​വേ​ഷ​ണ മേ​ഖ​ല​യി​ലു​ള്ള​വ​രും സ​ന്ദ​ർ​ശ​ക​രാ​യി എ​ത്തു​ന്നു​ണ്ട്.

Latest News

Corehub Up