Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Made Gun Seize

Malappuram

വീ​ട്ടി​ൽനി​ന്ന് നാ​ട​ൻ തോ​ക്കി​ന്‍റെ 10 തി​ര​ക​ൾ പി​ടി​കൂ​ടി; യു​വാ​വ് ഒ​ളി​വി​ൽ

നി​ല​ന്പൂ​ർ: നാ​യാ​ട്ടി​നു​പ​യോ​ഗി​ക്കു​ന്ന നാ​ട​ൻ തോ​ക്കി​ന്‍റെ 10 തി​ര​ക​ൾ വീ​ട്ടി​ൽനി​ന്ന് ക​ണ്ടെ​ടു​ത്തു. മ​ന്പാ​ട് ഒ​ടാ​യി​ക്ക​ൽ സ്വ​ദേ​ശി മം​ഗ​ല​ശേ​രി ഷെ​രീ​ക്കി (30) ന്‍റെ വീ​ട്ടി​ൽ നി​ല​ന്പൂ​ർ എ​സ്ഐ സി.​പി. ജാ​ബി​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് തി​ര​ക​ൾ ക​ണ്ടെ​ടു​ത്ത​ത്.

മ​ല​പ്പു​റം പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച വി​വ​ര​ത്തെത്തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ഷെ​രീ​ക്കി​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്റ്റോ​ർ റൂ​മി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു തി​ര​ക​ൾ. ഇ​യാ​ൾ മൃ​ഗ​വേ​ട്ട​ക്കാ​യി തി​ര​ക​ൾ സൂ​ക്ഷി​ച്ച​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.

പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സ​മ​യ​ത്ത് ഷെ​രീ​ക്ക് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഷെ​രീ​ക്കി​നെ​തി​രേ ആ​യു​ധ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.എ​എ​സ്ഐ സു​നി​ത, സി​പി​ഒ​മാ​രാ​യ ലി​ജോ ജോ​ണ്‍, ചി​ന്തു പ്ര​ശാ​ന്ത്, യ​ദു എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.യു​വാ​വി​നെ​തി​രേ മ​ണ​ൽ​ക്ക​ട​ത്ത് അ​ട​ക്കം കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Latest News

Corehub Up