Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Madhukar Chandradas

മ​ഡൂൂൂ.. എ​ന്ന സം​ഗീ​ത​വി​പ്ല​വം  

പ​ഴ​യ മ​ദ്രാ​സി​ലെ ഒ​രു ബോ​ര്‍​ഡിം​ഗ് സ്‌​കൂ​ള്‍. എ​ബ​നേ​സ​ര്‍ മ​ധു​ക​ര്‍ ച​ന്ദ്ര​ദാ​സ് എ​ന്നൊ​രു പ​യ്യ​നു​ണ്ട് അ​വി​ടെ. പ​രി​മി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ്. പാ​ട്ടു​കേ​ള്‍​ക്കാ​ന്‍ വ​ലി​യ ഇ​ഷ്ട​മാ​യി​രു​ന്ന അ​വ​ന് അ​തി​നു​ള്ള അ​വ​സ​രം ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ മാ​ത്രം. ചെ​റി​യ സ്പീ​ക്ക​റു​ള്ള പ​ഴ​യൊ​രു റെ​ക്കോ​ര്‍​ഡ് പ്ലെ​യ​റാ​ണ് ഹോ​സ്റ്റ​ലി​ല്‍. അ​താ എ​ത്തു​ന്നു, ബീ​റ്റി​ല്‍​സി​ന്‍റെ പാ​ട്ട്- ട്വി​സ്റ്റ് ആ​ന്‍​ഡ് ഷൗ​ട്ട്! ആ ​കൗ​മാ​ര​ക്കാ​ര​ന്‍റെ മ​ന​സും ജീ​വി​ത​വും പാ​ക​പ്പെ​ടു​ത്തി​യ​ത് ആ ​പാ​ട്ടാ​യി​രു​ന്നു.

ത​നി​ക്കും ഗാ​യ​ക​നാ​ക​ണം എ​ന്ന ഉ​റ​ച്ച ആ​ഗ്ര​ഹം ആ ​ബീ​റ്റി​ല്‍​സ് പാ​ട്ടി​ലൂ​ടെ​യാ​ണ് ഒ​ഴു​കി​വ​ന്ന​തെ​ന്ന് പി​ന്നീ​ട് മ​ധു​ക​ര്‍ ഓ​ര്‍​മി​ച്ചി​ട്ടു​ണ്ട്. പ​ല​രും ത​ന്‍റെ സം​ഗീ​താ​ഭി​രു​ചി​യെ പ​രി​ഹ​സി​ച്ച​പ്പോ​ഴും അ​തൊ​ന്നും ഒ​ട്ടും കാ​ര്യ​മാ​ക്കാ​തെ ആ ​കൗ​മാ​ര​ക്കാ​ര​ന്‍ ത​ല​യു​യ​ര്‍​ത്തി​നി​ന്നു.

കേ​ള്‍​വി​യി​ല്‍​നി​ന്ന് വേ​ദി​യി​ലേ​ക്ക്

1949 ഒ​ക്ടോ​ബ​ര്‍ 25ന് ​മ​ദ്രാ​സി​ലാ​യി​രു​ന്നു മ​ധു​ക​റി​ന്‍റെ ജ​ന​നം. മ​ക​ന്‍ വ​യ​ലി​ന്‍ പ​ഠി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പി​താ​വി​ന്‍റെ ആ​ഗ്ര​ഹം. എ​ന്നാ​ല്‍ മ​ധു​ക​റി​നെ ആ​ക​ര്‍​ഷി​ച്ച​താ​ക​ട്ടെ പോ​പ് സം​ഗീ​ത​വും ഇ​ല​ക്‌​ട്രി​ക് ഗി​റ്റാ​റും. ബീ​റ്റി​ല്‍​സി​നു പു​റ​മേ റോ​ളിം​ഗ് സ്‌​റ്റോ​ണ്‍​സ്, പി​ങ്ക് ഫ്‌​ളോ​യ്ഡ്, ദ ​ഡോ​ര്‍​സ്... ആ​വേ​ശം വീ​ണ്ടും കൂ​ടി. സ​ഹ​പാ​ഠി​യാ​യ സു​കു​മാ​ര്‍ ന​മ്പ്യാ​രു​മാ​യു​ള്ള സൗ​ഹൃ​ദം സം​ഗീ​ത​ജീ​വി​ത​ത്തി​ലേ​ക്കു​ള്ള വ​ഴി അ​ല്പം​കൂ​ടി എ​ളു​പ്പ​മാ​ക്കി. ന​ട​ന്‍ എം.​എ​ന്‍. ന​മ്പ്യാ​രു​ടെ മ​ക​നാ​യ സു​കു​മാ​റി​നൊ​പ്പം ദ ​വൂ​ഡൂ​സ് എ​ന്ന ബാ​ന്‍​ഡി​നു മ​ധു​ക​ര്‍ തു​ട​ക്ക​മി​ട്ടു. ലീ​ഡ് ഗി​റ്റാ​റും ഹാ​ര്‍​മ​ണി വോ​ക്ക​ലു​മാ​ണ് മ​ധു​ക​ര്‍ കൈ​കാ​ര്യം​ചെ​യ്ത​ത്. സം​ഗീ​ത​പ​ഠ​ന​ത്തി​ന്‍റെ യാ​തൊ​രു ഔ​പ​ചാ​രി​ക​ത​ക​ളി​ലൂ​ടെ​യും പോ​കാ​തെ കേ​ട്ടു​പ​ഠി​ച്ചും പ​രീ​ക്ഷി​ച്ചു​മാ​യി​രു​ന്നു മു​ന്നേ​റ്റം.

കു​രു​ക്കാ​യി ക​ര്‍​ട്ട​ൻ

ആ ​ബാ​ന്‍​ഡി​ന്‍റെ ഓ​ര്‍​മ​ക​ളി​ല്‍ കൗ​തു​ക​ക​ര​മാ​യ ഒ​രു ക​ഥ​യു​ണ്ട്. അ​ക്കാ​ല​ത്ത് ക​ര്‍​ട്ട​നു​ക​ള്‍ ഒ​രു​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന തി​ള​ക്കം​കൂ​ടി​യ തു​ണി​ക​ള്‍ വാ​ങ്ങി​യാ​ണ് മ​ധു​ക​റും സം​ഘ​വും പ്രോ​ഗ്രാ​മു​ക​ള്‍​ക്കു​ള്ള വ​സ്ത്ര​ങ്ങ​ള്‍ തു​ന്നി​ച്ചി​രു​ന്ന​ത്. ഒ​രി​ക്ക​ല്‍ ഒ​രു സ്വ​കാ​ര്യ പ​രി​പാ​ടി​ക്ക് എ​ത്തി​യ​പ്പോ​ള്‍ ത​ങ്ങ​ളു​ടെ ഷ​ര്‍​ട്ടു​ക​ളു​ടെ അ​തേ തു​ണി​കൊ​ണ്ടു​ള്ള ക​ര്‍​ട്ട​നു​ക​ള്‍ അ​വി​ടം​മു​ഴു​വ​ന്‍ നി​റ​ഞ്ഞി​രി​ക്കു​ന്നു! അ​ന്ന് പ​രി​പാ​ടി ന​ട​ത്താ​തെ അ​വി​ടെ​നി​ന്നു പി​ന്‍​വാ​ങ്ങി​യെ​ന്ന് മ​ധു​ക​ര്‍ ഒ​രി​ക്ക​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​ന്ത്യ​ന്‍ റോ​ക്ക് സം​ഗീ​ത​ത്തി​ന്‍റെ തു​ട​ക്ക​കാ​ല​ത്തി​ന് പ​രി​മി​തി​ക​ളു​ടെ​യും പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ​യും ക​ഥ​പ​റ​യാ​നു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ഈ ​സം​ഭ​വം.

ആ​റ്റ​മി​ക് ഫോ​റ​സ്റ്റ്

എ​ഴു​പ​തു​ക​ളു​ടെ തു​ട​ക്ക​ത്തി​ല്‍ ബോം​ബെ​യി​ല്‍ എ​ത്തി​യ മ​ധു​ക​റി​ന്‍റെ സം​ഗീ​ത​ജീ​വി​ത​ത്തി​ലെ നി​ര്‍​ണാ​യ​ക വ​ഴി​ത്തി​രി​വാ​യി​രു​ന്നു ആ​റ്റ​മി​ക് ഫോ​റ​സ്റ്റ് എ​ന്ന ബാ​ന്‍​ഡ്. ഇ​ന്ത്യ​യി​ലെ ആ​ദ്യ​കാ​ല സൈ​ക്ക​ഡ​ലി​ക് റോ​ക്ക് ബാ​ന്‍​ഡു​ക​ളി​ല്‍ ശ്ര​ദ്ധേ​യ​മാ​യി​രു​ന്ന ഈ ​സം​ഘ​ത്തി​ലെ മു​ന്‍​നി​ര ഗാ​യ​ക​നാ​യി അ​ദ്ദേ​ഹം. തീ​ക്ഷ്ണ​വും പ​രീ​ക്ഷ​ണാ​ത്മ​ക​മാ​യ ശ​ബ്ദ​വി​ന്യാ​സ​ങ്ങ​ള്‍ നി​റ​ഞ്ഞ​തു​മാ​യ ആ ​സം​ഗീ​തം ഏ​റെ വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. ബോം​ബെ​യി​ലെ ക്ല​ബു​ക​ളി​ലും സം​ഗീ​ത​വേ​ദി​ക​ളി​ലും അ​വ​ര്‍ സ്ഥി​ര​സാ​ന്നി​ധ്യ​മാ​യി. ഒ​ബ്‌​സ​ഷ​ന്‍ 77 എ​ന്ന ആ​ല്‍​ബം അ​വ​ര്‍​ക്ക് അ​ന്താ​രാ​ഷ്്ട്ര ശ്ര​ദ്ധ നേ​ടി​ക്കൊ​ടു​ക്കു​ക​യും ചെ​യ്തു. നി​ര​വ​ധി ആ​രാ​ധ​ക​രു​ണ്ടാ​യി.

അ​തേ​സ​മ​യം ബാ​ന്‍​ഡി​ലെ അം​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും അ​നു​ബ​ന്ധ പ്ര​ശ്‌​ന​ങ്ങ​ളും പ​തി​വാ​യി. അ​തെ​ല്ലാം ത​ന്‍റെ ക​രി​യ​റി​ന്‍റെ ഭാ​ഗ​മാ​യി കാ​ണാ​നാ​യി​രു​ന്നു മ​ധു​ക​റി​ന് ഇ​ഷ്ടം. 1975ല്‍ ​അ​ദ്ദേ​ഹം ബാ​ന്‍​ഡ് വി​ട്ടു. പു​തി​യ അ​നു​ഭ​വ​ങ്ങ​ള്‍ തേ​ടാ​നും കൂ​ടു​ത​ല്‍ മു​ന്നേ​റാ​നു​മാ​യി​രു​ന്നു ആ ​വി​ടു​ത​ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​റ്റ​മി​ക് ഫോ​റ​സ്റ്റി​ന്‍റെ പാ​ട്ടു​ക​ള്‍​ക്ക് ഇ​ന്നും ആ​രാ​ധ​ക​രു​ണ്ട്, പു​തു​ത​ല​മു​റ​ക്കാ​ര്‍ അ​ട​ക്കം. മ​ധു​ക​റി​ന്‍റെ മ​റ്റൊ​രു വി​ളി​പ്പേ​രാ​യി​രു​ന്ന മ​ഡൂ ൂ ൂ അ​ങ്ങ​നെ ജെ​ന്‍ സീ​ക്കും ഇ​ഷ്ട​നാ​മ​മാ​യി.

നാ​ട​കം, പ​ര​സ്യം

അ​ലി​ക് പ​ദം​സി ഒ​രു​ക്കി​യ ജീ​സ​സ് ക്രൈ​സ്റ്റ് സൂ​പ്പ​ര്‍​സ്റ്റാ​ര്‍ എ​ന്ന സം​ഗീ​ത​നാ​ട​ക​ത്തി​ലെ യേ​ശു​വി​ന്‍റെ വേ​ഷം മ​ധു​ക​റി​ന്‍റെ ജീ​വി​ത​ത്തി​ലെ ഒ​രു സു​പ്ര​ധാ​ന അ​ധ്യാ​യ​മാ​യി​രു​ന്നു. ഏ​താ​ണ്ട് ഒ​ന്ന​ര വ​ര്‍​ഷ​ത്തോ​ളം നീ​ണ്ട അ​വ​ത​ര​ണ​കാ​ല​ത്ത് അ​ദ്ദേ​ഹം ഈ ​വേ​ഷം ചെ​യ്തു. ഇ​ത​ദ്ദേ​ഹ​ത്തി​ന് വ്യ​ത്യ​സ്ത​മാ​യൊ​രു ക​ലാ​വേ​ദി തു​റ​ന്നു​കൊ​ടു​ക്കു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് പ​ര​സ്യ​മേ​ഖ​ല​യി​ലും മ​ധു​ക​ര്‍ തി​ള​ങ്ങി. ഇ​ന്ത്യ​യി​ല്‍ ആ​ര്‍​ട്ട് ഡ​യ​റ​ക്ട​റാ​യി ജോ​ലി ചെ​യ്ത അ​ദ്ദേ​ഹം അ​മേ​രി​ക്ക​യി​ലും പ​ര​സ്യ​രം​ഗ​ത്തെ തൊ​ഴി​ല്‍ തു​ട​ര്‍​ന്നു. സം​ഗീ​ത​ത്തെ ഒ​രി​ക്ക​ലും പൂ​ര്‍​ണ​മാ​യി ഉ​പേ​ക്ഷി​ച്ചി​ല്ല. 2002ല്‍ ​ദി​സ് ഡേ ​ഈ​സ് ഫോ​ര്‍​എ​വെ​ര്‍ എ​ന്ന ആ​ല്‍​ബം പു​റ​ത്തി​റ​ക്കി.

ര​ണ്ടു​വ​ര്‍​ഷം​ക​ഴി​ഞ്ഞ് ബീ​റ്റി​ല്‍​സി​നു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി പു​റ​ത്തി​റ​ക്കി​യ ആ​ല്‍​ബ​ത്തി​ല്‍ റോ​ക്ക് സം​ഗീ​ത​ത്തി​നൊ​പ്പം ഇ​ന്ത്യ​ന്‍ താ​ള​ങ്ങ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ക്കാ​നു​ള്ള വി​ജ​യ​ക​ര​മാ​യ ശ്ര​മ​വും ന​ട​ത്തി.

ഇ​ന്ത്യ​ന്‍ ശാ​സ്ത്രീ​യ സം​ഗീ​തം കൂ​ടു​ത​ല്‍ പ​ഠി​ക്കാ​തി​രു​ന്ന​ത് ഒ​രു ന​ഷ്ട​മാ​ണെ​ന്നു തോ​ന്നി​യി​ട്ടു​ണ്ടെ​ന്ന് മ​ധു​ക​ര്‍ അ​ഭി​മു​ഖ​ങ്ങ​ളി​ല്‍ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. എ​ങ്കി​ലും സം​ഗീ​ത​ത്തെ ജീ​വി​ത​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​മാ​യൊ​രി​ട​ത്തു പ്ര​തി​ഷ്ഠി​ച്ച ഗാ​യ​ക​ന്‍റെ ശ​ബ്ദ​മാ​ണ് മ​ധു​ക​റി​ലൂ​ടെ ഇ​ന്നും കേ​ള്‍​ക്കു​ന്ന​ത്. 2024 ഏ​പ്രി​ലി​ല്‍ അ​മേ​രി​ക്ക​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്ത്യം.

Latest News

Corehub Up