Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mafia

Europe

ഇ​റ്റ​ലി​യി​ലെ കാ​ട്ടു​തീ​ക്ക് പി​ന്നി​ൽ മാ​ഫി​യ? പൂ​ച്ച​ക​ൾ​ക്ക് തീ​ക്കൊ​ളു​ത്തി വ​ന​മേ​ഖ​ല​ക​ൾ ക​ത്തി​ക്കു​ന്നു; ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്ത്

റോം: ​ദ​ക്ഷി​ണ ഇ​റ്റ​ലി​യി​ലെ കാ​ലാ​ബ്രി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന​മേ​ഖ​ല​ക​ളി​ൽ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന കാ​ട്ടു​തീ​ക്ക് പി​ന്നി​ൽ മാ​ഫി​യ സം​ഘ​ങ്ങ​ളാ​ണെ​ന്ന സ്ഥി​രീ​ക​രി​ച്ച് ഇ​റ്റാ​ലി​യ​ൻ അ​ധി​കൃ​ത​ർ.

കാ​ട്ടു​തീ വേ​ഗ​ത്തി​ൽ പ​ട​ർ​ത്താ​ൻ മൃ​ഗ​ങ്ങ​ളെ പോ​ലും അ​തി​ക്രൂ​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി​യാ​ണ് മാ​ഫി​യ സം​ഘ​ങ്ങ​ൾ പി​ന്തു​ട​രു​ന്ന​ത്.

തെ​രു​വ് പൂ​ച്ച​ക​ളു​ടെ ശ​രീ​ര​ത്തി​ൽ തീ​ക്കൊ​ളു​ത്തി വ​ന​മേ​ഖ​ല​ക​ളി​ലേ​ക്ക് അ​ഴി​ച്ചു​വി​ട്ടാ​ണ് മാ​ഫി​യ സം​ഘ​ങ്ങ​ൾ വ​ൻ​തോ​തി​ൽ കാ​ട്ടു​തീ പ​ട​ർ​ത്തു​ന്ന​ത്.

കാ​ട്ടി​ലേ​ക്ക് ഭ​യ​ന്നോ​ടു​ന്ന പൂ​ച്ച​ക​ൾ പോ​കു​ന്ന വ​ഴി​ക​ളി​ലെ​ല്ലാം ഉ​ണ​ങ്ങി​യ മ​ര​ങ്ങ​ൾ​ക്കും പു​ല്ലു​ക​ൾ​ക്കും തീ​പി​ടി​ക്കു​ന്ന രീ​തി​യാ​ണ് ഇ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ പോ​ലും ന​ടു​ക്കി​യ സം​ഭ​വ​മാ​ണി​ത്.

മാ​ഫി​യാ സം​ഘ​ങ്ങ​ളു​ടെ ല​ക്ഷ്യം എ​ന്ത്?

ഇ​റ്റാ​ലി​യ​ൻ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന പ്ര​ധാ​ന ക​ണ്ടെ​ത്ത​ലു​ക​ൾ:

ഭൂ​മി കൈ​യേ​റ്റ​വും റി​യ​ൽ എ​സ്റ്റേ​റ്റും: സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​ക​ൾ​ക്ക് തീ​യി​ട്ട് ന​ശി​പ്പി​ക്കു​ന്ന​തി​ലൂ​ടെ, ഈ ​ഭൂ​മി​യെ കൃ​ഷി​ഭൂ​മി​യാ​ക്കി​യോ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് യോ​ഗ്യ​മാ​യ രീ​തി​യി​ലോ മാ​റ്റി​യെ​ടു​ക്കു​ക എ​ന്ന​താ​ണ് മാ​ഫി​യ​യു​ടെ ല​ക്ഷ്യം.

സ​ർ​ക്കാ​ർ ഫ​ണ്ടു​ക​ൾ ത​ട്ടി​യെ​ടു​ക്ക​ൽ: കാ​ട്ടു​തീ ഉ​ണ്ടാ​കു​മ്പോ​ൾ പു​ന​ര​ധി​വാ​സ​ത്തി​നും വ​നം വീ​ണ്ടും വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തി​നു​മാ​യി സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് യൂ​റോ​യു​ടെ ആ​ശ്വാ​സ ഫ​ണ്ടു​ക​ളും ക​രാ​റു​ക​ളും ത​ട്ടി​യെ​ടു​ക്കാ​ൻ മാ​ഫി​യ ശ്ര​മി​ക്കു​ന്നു.

അ​ധി​കാ​ര പ്ര​ക​ട​നം: ത​ങ്ങ​ളു​ടെ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങാ​ത്ത പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കും അ​ധി​കൃ​ത​ർ​ക്കും മേ​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്താ​നു​ള്ള ഒ​രു ഉ​പ​ക​ര​ണ​മാ​യി മാ​ഫി​യ ഈ ​ഫ​യ​ർ അ​റ്റാ​ക്കു​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്നു.

ഇ​റ്റാ​ലി​യ​ൻ പോ​ലീ​സും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സേ​ന​യും മേ​ഖ​ല​യി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മൃ​ഗ​ങ്ങ​ളോ​ട് കാ​ണി​ക്കു​ന്ന ഇ​ത്ത​രം അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

Latest News

Corehub Up