x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​മത്തി പി​ടി​ക്കാ​ൻ അ​റ​ബി​ക്ക​ട​ലി​ൽ ഫി​ഷ് മീ​ൽ മാ​ഫി​യാ സംഘമെന്ന് ആരോപണം


Published: March 9, 2026 05:50 AM IST | Updated: March 9, 2026 05:50 AM IST

വൈ​​​​പ്പി​​​​ൻ: ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ ഒ​​​​ത്താ​​​​ശ​​​​യോ​​​​ടെ രാ​​​​ത്രി​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ മി​​​​നി​​​​മം ലീ​​​​ഗ​​​​ൽ സൈ​​​​സി​​​​ൽ കു​​​​റ​​​​വു​​​​ള്ള ചെ​​​​റി​​​​യ മത്തി പോ​​​​ലു​​​​ള്ള മ​​​​ത്സ്യ​​​​ങ്ങ​​​​ൾ പി​​​​ടി​​​​ക്കാ​​​​ൻ വ​​​​ൻ മാ​​​​ഫി​​​​യ അ​​​​റ​​​​ബി​​​​ക്ക​​​​ട​​​​ലി​​​​ൽ വി​​​​ല​​​​സു​​​​ന്ന​​​​താ​​​​യി ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഫി​​​​ഷിം​​​​ഗ് ബോ​​​​ട്ട് ആ​​​​ൻ​​​​ഡ് ഫി​​​​ഷ​​​​റീ​​​​സ് ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​സ് കേ​​​​ര​​​​ള. ട​​​​ൺ​​​​ക​​​​ണ​​​​ക്കി​​​​ന് പൊ​​​​ടി​​​​ച്ചാ​​​​ള​​​​ക​​​​ൾ പി​​​​ടി​​​​ച്ച് ഫി​​​​ഷ് മീ​​​​ലാ​​​​ക്കി ലാ​​​​ഭം കൊ​​​​യ്യു​​​​ന്ന ഈ ​​​​മാ​​​​ഫി​​​​യാ​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​നം മൂ​​​​ലം ഭാ​​​​വി​​​​യി​​​​ൽ ക​​​​ട​​​​ലി​​​​ൽ മ​​​​ത്സ്യ​​​​സ​​​​മ്പ​​​​ത്തി​​​​ന് വ​​​​ൻ നാ​​​​ശം സം​​​​ഭ​​​​വി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ബോ​​​​ട്ടു​​​ട​​​​മാ സം​​​​ഘ​​​​ത്തി​​​​ന്‍റെ ആ​​​​ശ​​​​ങ്ക.

ഒ​​​​രു പ്ര​​​​ത്യേ​​​​ക ഗ്രൂ​​​​പ്പി​​​​ന്‍റെ ബോ​​​​ട്ടു​​​​ക​​​​ളാ​​​​ണ് രാ​​​​ത്രി​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ചെ​​​​റി​​​​യ ചാ​​​​ള പി​​​​ടി​​​​ക്കു​​​​ന്ന​​​​ത്. പി​​​​ടി​​​​കൂ​​​​ടു​​​​ന്ന ചാ​​​​ള​​​​ക​​​​ളാ​​​​ക​​​​ട്ടെ രാ​​​​ത്രി​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ​​​ത്ത​​​​ന്നെ ചി​​​​ല സ്വ​​​​കാ​​​​ര്യ ജെ​​​​ട്ടി​​​​ക​​​​ളി​​​​ൽ അ​​​​ടു​​​​ത്താ​​​​ണ് ക​​​​യ​​​​റ്റി​​​പ്പോ​​​​കു​​​​ന്ന​​​​ത്.

എ​​​​ന്നാ​​​​ൽ ഈ ​​​​പ്ര​​​​ത്യേ​​​​ക ഗ്രൂ​​​​പ്പി​​​​ന്‍റെ യാ​​​​ന​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നോ രാ​​​​ത്രി​​​​കാ​​​​ല മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​നം ത​​​​ട​​​​യാ​​​​നോ ഫി​​​​ഷ​​​​റീ​​​​സ് അ​​​​ധി​​​​കൃ​​​​ത​​​​ർ ത​​​​യാ​​​​റാ​​​​കാ​​​​ത്ത​​​​തി​​​​നു പി​​​​ന്നി​​​​ൽ ദു​​​​രൂ​​​​ഹ​​​​ത​​​​യു​​​​ണ്ടെ​​​​ന്നും ബോ​​​​ട്ടു​​​​ട​​​​മ സം​​​​ഘം സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് പോ​​​​ൾ രാ​​​​ജ​​​​ൻ മാ​​​​മ്പി​​​​ള്ളി, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജോ​​​​സ​​​​ഫ് സേ​​​​വ്യ​​​​ർ ക​​​​ള​​​​പ്പു​​​​ര​​​​ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ ആ​​​​രോ​​​​പി​​​​ച്ചു.
ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ അ​​​​ന​​​​ധി​​​​കൃ​​​​ത മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​നം ന​​​​ട​​​​ത്തു​​​​ന്ന ബോ​​​​ട്ടു​​​​ക​​​​ളാ​​​​ണ് ക​​​​ട​​​​ലി​​​​ൽ രാ​​​​ത്രി​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ങ്ക​​​​ർ ചെ​​​​യ്തു കി​​​​ട​​​​ക്കു​​​​ന്ന സാ​​​​ധാ​​​​ര​​​​ണ ബോ​​​​ട്ടു​​​​ക​​​​ളെ ഇ​​​​ടി​​​​ച്ചു​​​ത​​​​ക​​​​ർ​​​​ക്കു​​​​ന്ന​​​​ത്.

അ​​​​ടു​​​​ത്ത​​​​കാ​​​​ല​​​​ത്താ​​​​യി ഇ​​​​ത്ത​​​​രം മൂ​​​​ന്ന​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ അ​​​​റ​​​​ബി​​​​ക്ക​​​​ട​​​​ലി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​ട്ടും ഫി​​​​ഷ​​​​റീ​​​​സ് അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് യാ​​​​തൊ​​​​രു​​​​വി​​​​ധ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും ഉ​​​​ണ്ടാ​​​​യി​​​​ല്ല. ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ളെ​​​​ല്ലാം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി മൂ​​​​ന്നു പ​​​​രാ​​​​തി​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​രി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ട്ടും ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​യി​​​​ല്ല.

ഇ​​​​പ്പോ​​​​ഴാ​​​​ക​​​​ട്ടെ ഫി​​​​ഷ് മീ​​​​ൽ ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ആ​​​​ഴ​​​​ക്ക​​​​ട​​​​ലി​​​​ലെ ചെ​​​​റു മ​​​​ത്സ്യ​​​​ങ്ങ​​​​ളെ പി​​​​ടി​​​​കൂ​​​​ടു​​​​ന്ന​​​​തി​​​​ന് അ​​​​ഞ്ച് ക​​​​പ്പ​​​​ലു​​​​ക​​​​ൾ ഒ​​​​രു ടീം ​​​​വാ​​​​ട​​​​ക​​​​യ്ക്കെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​ണ് വി​​​​വ​​​​ര​​​മെ​​​ന്നും എം ​​​​ടീം എ​​​​ന്ന ക​​​​മ്പ​​​​നി​​​​യാ​​​​ണ് ഇ​​​​തി​​​​നു പി​​​​ന്നി​​​​ലെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ആ​​​രോ​​​പി​​​ച്ചു.

നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ സ​​​​ർ​​​​ക്കാ​​​​രും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്മാ​​​​രും ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ത്തി​​​​ല്ലെ​​​​ങ്കി​​​​ൽ ഭാ​​​​വി​​​​യി​​​​ൽ കേ​​​​ര​​​​ള​​​​തീ​​​​രം വ​​​​റു​​​​തി​​​​യി​​​​ലാ​​​​കു​​​​മെ​​​​ന്ന് ബോ​​​​ട്ടു​​​​ട​​​​മ​​​​സം​​​​ഘം ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി.

Tags : Allegations fish mathi mafia

Recent News

Corehub Up