Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mahadeva Temple

മൃ​ത്യ​ഞ്ജ​യ ഹോ​മം മു​ത​ല്‍ ക​രി​ക്ക് അ​ഭി​ഷേ​കം വ​രെ; വി.​ഡി​യെ മു​ഖ്യ​നാ​ക്കാ​ന്‍ ആ​ലു​വ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ല്‍ വ​ഴി​പാ​ടു​ക​ള്‍

കൊ​ച്ചി: വി.​ഡി. സ​തീ​ശ​ന്‍ ത​ന്നെ കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദൈ​വ​ത്തി​ന് മു​ന്നി​ലും ഹ​ര്‍​ജി. ആ​ലു​വ മ​ണ​പ്പു​റം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലാ​ണ് വി.​ഡി​ക്കാ​യി പ്ര​ത്യേ​ക പൂ​ജ​ക​ള്‍ ന​ട​ത്തു​ന്ന​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​ലു​വ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ത​രു​ണ്‍ ജെ​റോം ആ​ണ് 955 രൂ​പ​യ്ക്ക് വ​ഴി​പാ​ടു​ക​ള്‍ ന​ട​ത്തു​ന്ന​ത്.

ഗ​ണ​പ​തി ഹോ​മം, ഭ​ഗ​വ​തി സേ​വ, മൃ​ത്യു​ഞ്ജ​യ ഹോ​മം, ക​ടും​പാ​യ​സം, ജ​ല​ധാ​ര, ക​രി​ക്ക് അ​ഭി​ഷേ​കം എ​ന്നീ വ​ഴി​പാ​ടു​ക​ളാ​ണ് ത​രു​ണ്‍ ജെ​റോം ബു​ക്ക് ചെ​യ്ത​ത്. അ​ബു​ദാ​ബി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ത​രു​ണ്‍ സു​ഹൃ​ത്തു​ക്ക​ള്‍ മു​ഖേ​നെ​യാ​ണ് വ​ഴി​പാ​ടു​ക​ള്‍ ന​ട​ത്തു​ന്ന​ത്.

അ​തേ​സ​മ​യം, കേ​ര​ള​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന് തീ​രു​മാ​നി​ക്കാ​ന്‍ നി​ര്‍​ണാ​യ​ക ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ക​യാ​ണ്. ഇ​ന്ന് വൈ​കു​ന്നേ​ര​ത്തി​നു​ള്ളി​ല്‍ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​തി​നി​ടെ വി.​ഡി. സ​തീ​ശ​നാ​യി നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​രാ​ണ് കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മാ​യി തെ​രു​വി​ല്‍ ഇ​റ​ങ്ങി​യ​ത്.

എ​ന്നാ​ല്‍ യു​ഡി​എ​ഫി​ന്‍റെ ച​രി​ത്ര വി​ജ​യ​ത്തി​ന്‍റെ ശോ​ഭ കെ​ടു​ത്തു​ന്ന പ്ര​ക​ട​ന​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പ​ങ്കു​വ​ച്ച ഫെ​യ്‌​സ്ബു​ക്ക് പോ​സ്റ്റി​ല്‍ വി.​ഡി. വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ മൂ​ന്നു നേ​താ​ക്ക​ളു​ടെ​യും ഫ്ല​ക്സു​ക​ളും ബാ​ന​റു​ക​ളും ഉ​യ​ര്‍​ത്തു​ക​യും മ​റ്റു ഗ്രൂ​പ്പി​ന്‍റെ അ​ണി​ക​ള്‍ അ​ത് വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

 

Latest News

Corehub Up