x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മഹാദേവ ക്ഷേത്രത്തിലെ രണ്ട് കുളങ്ങൾ അഷ്‌ടമിക്ക് മുമ്പ് ശുചീകരിക്കും

വെബ് ഡെസ്ക്
Published: October 15, 2026 12:08 AM IST | Updated: October 15, 2026 12:08 AM IST

വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ വ​ട​ക്കേ​ന​ട​യി​ലെ ക്ഷേ​ത്ര​ക്കു​ളം.

വൈ​ക്കം: മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ന്‍റെ വ​ട​ക്കേ​ന​ട​യി​ലും കി​ഴ​ക്കേ​ന​ട​യി​ലു​ള്ള കു​ള​ങ്ങ​ൾ അ​ഷ്ട​മി​ക്ക് മു​മ്പ് ശു​ചീ​ക​രി​ക്കും. ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​നു​മാ​യി കെ. ​ബി​നി​മോ​ൻ എം​എ​ൽ​എ​യും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ സ​ലാം റാ​വു​ത്ത​റും ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ്അ​ഷ്ട​മി ഉ​ത്സ​വ​ത്തി​ന് മു​മ്പ് ര​ണ്ട് ക്ഷേ​ത്ര കു​ള​ങ്ങ​ളും ശു​ചീ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

അ​ഷ്ട​മി​ക്ക് മു​ന്നോ​ടി​യാ​യി തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് മ​ന്ത്രി​യു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ന്ന​ത്. ദേ​വ​സ്വം ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രും ജി​ല്ലാ ക​ള​ക്ട​ള​റ​ട​ക്കം വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കു​ള​ങ്ങ​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​നും മ​റ്റ് ജോ​ലി​ക​ൾ​ക്കു​മു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​താ​യി വൈ​ക്കം ദേ​വ​സ്വം ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ കെ. ​ഇ​ന്ദു​കു​മാ​രി പ​റ​ഞ്ഞു.

Tags : Mahadeva Temple NattuVishesham DistrictNews

Recent News

Corehub Up