Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maharashtra

മു​ടി​വെ​ട്ടാ​നു​ള്ള സ​മ​യം ക​ളി​ക്കാ​ൻ പോ​യി; 82 വി​ദ്യാ​ർ​ഥി​ക​ളു​ടെ ത​ല പാ​തി മു​ണ്ഡ​നം ചെ​യ്ത് സ്കൂ​ൾ അ​ധി​കൃ​ത​ർ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​ന്ദ്രാ​പു​ർ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ട്രൈ​ബ​ൽ സ്കൂ​ളി​ൽ 82 വി​ദ്യാ​ർ​ഥി​ക​ളു​ടെ ത​ല പാ​തി മു​ണ്ഡ​നം ചെ​യ്ത​താ​യി പ​രാ​തി. ജം​ബു​ൽ​ഘ​ട്ടി​ലെ സ​ർ​ക്കാ​ർ ട്രൈ​ബ​ൽ റ​സി​ഡെ​ൻ​ഷ്യ​ൽ സ്കൂ​ളി​ലാ​ണ് സം​ഭ​വം.

ശ​നി​യാ​ഴ്ച കു​ട്ടി​ക​ളു​ടെ മു​ടി​വെ​ട്ടു​ന്ന​തി​നാ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ ചി​ല വി​ദ്യാ​ർ​ഥി​ക​ൾ ക​ളി​ക്കാ​ൻ പോ​യ​ത് സ്‌​കൂ​ൾ സൂ​പ്ര​ണ്ട് പ്ര​ശാ​ന്ത് മേ​ശ്രാ​മി​നെ പ്ര​കോ​പി​പ്പി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ത​ല​മു​ടി പാ​തി ചെ​യ്യാ​ൻ സ്‌​കൂ​ൾ സൂ​പ്ര​ണ്ട് നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പു​റ​ത്താ​യ​തോ​ടെ വി​വ​ര​മ​റി​ഞ്ഞ ര​ക്ഷി​താ​ക്ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ മു​ടി വൃ​ത്തി​യാ​യി വെ​ട്ടി​യൊ​തു​ക്ക​ണ​മെ​ന്ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ്‌​കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

വി​കൃ​ത​മാ​യ​രീ​തി​യി​ൽ ത​ല മു​ണ്ഡ​നം​ചെ​യ്ത കു​ട്ടി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ സ്കൂ​ൾ സൂ​പ്ര​ണ്ടി​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടി​സും ന​ൽ​കി​യി​ട്ടു​ണ്ട്. അ​തി​നി​ടെ സം​ഭ​വ​ത്തി​ൽ വി​ചി​ത്ര​മാ​യ വി​ശ​ദീ​ക​ര​ണ​മാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ ന​ൽ​കി​യ​ത്. മു​ടി​വെ​ട്ടു​ന്ന​തി​നി​ടെ ട്രി​മ്മ​റി​ന്‍റെ ചാ​ർ​ജ് തീ​ർ​ന്ന​തി​നാ​ലാ​ണ് ഇ​ങ്ങ​നെ​യു​ണ്ടാ​യ​തെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം.

National

മഹാരാഷ്‌ട്ര വരൾച്ചയിലേക്ക്; മുഖ്യമന്ത്രി റിപ്പോർട്ട് തേടി

മും​​​ബൈ: മ​​​ഹാ​​​രാ​​ഷ്‌​​ട്ര​​​യി​​​ലെ വി​​വി​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ വ​​​ര​​​ൾ​​​ച്ച​​​യ്ക്ക് സ​​​മാ​​​ന​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​മെ​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി ദേ​​​വേ​​​ന്ദ്ര ഫ​​​ഡ്‌​​​നാ​​​വി​​​സ്. എ​​​ൽ​​​നി​​​നോ പ്ര​​​തി​​​ഭാ​​​സ​​​ത്തെ​​​ത്തുട​​​ർ​​​ന്നു​​​ള്ള മ​​​ഴ​​​ക്കു​​​റ​​​വാ​​ണ് വ​​ര​​ൾ​​ച്ച​​യി​​ലേ​​ക്കു ന​​യി​​ക്കു​​ന്ന​​ത്.

കൊ​​​ടും ചൂ​​​ടി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് വ​​​ൻ​​​തോ​​​തി​​​ൽ കൃ​​​ഷി​​​നാ​​​ശം സം​​​ഭ​​​വി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ നേ​​​രി​​​ട്ടു​​​ വി​​​ല​​​യി​​​രു​​​ത്താ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ പ്രാ​​​ഥ​​​മി​​​ക അ​​​വ​​​ലോ​​​ക​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കും. ഇ​​​തി​​​നു​​​ശേ​​​ഷം ഔ​​​ദ്യോ​​​ഗി​​​ക​​​ സ​​​ർ​​​വേ​​​ന​​​ട​​​ത്തി സാ​​​മ്പ​​​ത്തി​​​കസ​​​ഹാ​​​യം ന​​​ൽ​​​കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

വ​​​ര​​​ൾ​​​ച്ച​​​നേ​​​രി​​​ടു​​​ന്ന മേ​​​ഖ​​​ല​​​ക​​​ളി​​​ൽ കു​​​ടി​​​വെ​​​ള്ള​​​വും കാ​​​ലി​​​ത്തീ​​​റ്റ​​​യും ഉ​​​റ​​​പ്പാ​​​ക്കും. കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം വൈ​​​ദ്യു​​​തി ന​​​ൽ​​​കാ​​​നും തീരുമാനമായിട്ടുണ്ട്.

 

 

National

അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​ൽ രാ​ഷ്ട്രീ​യം ക​ളി​ക്ക​രു​ത്: സു​പ്രി​യ സു​ലെ​യു​ടെ വി​മ​ർ​ശ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി സു​നേ​ത്ര പ​വാ​ർ 

മും​ബൈ: അ​ന്ത​രി​ച്ച മു​ൻ മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തെ രാ​ഷ്ട്രീ​യ​വ​ത്കരി​ക്ക​രു​തെ​ന്ന് ഭാ​ര്യ​യും മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ സു​നേ​ത്ര പ​വാ​ർ. അ​ജി​ത് പ​വാ​റിന്‍റെ മ​ര​ണ​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ഭാ​ഗ​ത്തി​ലെ നേ​താ​ക്ക​ൾ 'അ​ധി​കാ​രം ആ​സ്വ​ദി​ക്കു​ക​യാ​ണെ​ന്നും' എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്നു​മു​ള്ള എ​ൻ​സി​പി (ശ​ര​ദ് പ​വാ​ർ വി​ഭാ​ഗം) നേ​താ​വും എം​പി​യു​മാ​യ സു​പ്രി​യ സു​ലെ​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​വ​ർ.  

അ​ജി​ത് പ​വാ​റി​ന്‍റെ വി​യോ​ഗം സൃ​ഷ്ടി​ച്ച ശൂ​ന്യ​ത അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തോ​ളം മ​റ്റാ​ർ​ക്കും മ​ന​സി​ലാ​കി​ല്ലെ​ന്നും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളി​ലും നി​യ​മ​ത്തി​ലും ഭ​ര​ണ​ഘ​ട​ന​യി​ലും ത​ങ്ങ​ൾ​ക്ക് പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ടെ​ന്നും സു​നേ​ത്ര പ​വാ​ർ പ​റ​ഞ്ഞു. 

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​ന്വേ​ഷ​ണ കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ഏ​ജ​ൻ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​മ​യം ന​ൽ​ക​ണ​മെ​ന്നും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള നി​ര​ന്ത​ര വി​ചാ​ര​ണ നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നും അ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു. 
ജ​നു​വ​രി 28-നാ​ണ് ബാ​രാ​മ​തി വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ വി​മാ​നാ​പ​ക​ട​ത്തി​ൽ അ​ജി​ത് പ​വാ​ർ അ​ട​ക്കം അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ട​ത്. 

National

മ​ഹാ​രാ​ഷ്ട്ര​യി​ൽ ഓ​ട്ടോ, ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്ക് മ​റാ​ഠി പ​ഠി​ക്കാ​ൻ ഒ​രു വ​ർ​ഷ​ത്തെ സാ​വ​കാ​ശം

മും​ബൈ: ഓ​ട്ടോ​റി​ക്ഷ, ടാ​ക്സി, ആ​പ്പ് അ​ധി​ഷ്ഠി​ത കാ​ബ് ഡ്രൈ​വ​ർ​മാ​ർ​ക്ക് അ​ടി​സ്ഥാ​ന മ​റാ​ഠി ഭാ​ഷ പ​ഠി​ക്കു​ന്ന​തി​നാ​യി ഒ​രു വ​ർ​ഷ​ത്തെ സാ​വ​കാ​ശം ന​ൽ​കി​യ​താ​യി മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്.

ഡ്രൈ​വ​ർ​മാ​രു​ടെ സം​ഘ​ട​ന​ക​ൾ മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ട് ക​ണ്ട് കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​തീ​രു​മാ​നം. മും​ബൈ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ മ​റാ​ഠി ഭാ​ഷ അ​റി​ഞ്ഞി​രി​ക്ക​ണം എ​ന്ന നി​ബ​ന്ധ​ന​യെ സം​ഘ​ട​ന​ക​ൾ പി​ന്തു​ണ​ച്ചെ​ങ്കി​ലും, വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള​വ​രും പ​ഠ​നം നേ​ര​ത്തെ ഉ​പേ​ക്ഷി​ച്ച​വ​രും ആ​യ ഡ്രൈ​വ​ർ​മാ​ർ​ക്ക് പെ​ട്ടെ​ന്ന് ഭാ​ഷ പ​ഠി​ച്ചെ​ടു​ക്കു​ന്ന​തി​ലു​ള്ള ബു​ദ്ധി​മു​ട്ട് ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്ന്, ഡ്രൈ​വ​ർ​മാ​ർ ഉ​ന്ന​യി​ച്ച ആ​ശ​ങ്ക​ക​ൾ ന്യാ​യ​മാ​ണെ​ന്ന് ക​ണ്ട് ഒ​രു വ​ർ​ഷ​ത്തേ​ക്ക് ഇ​വ​ർ​ക്കെ​തി​രെ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മ​ഹാ​രാ​ഷ്ട്ര​യി​ൽ വാ​ണി​ജ്യ വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്ക് മ​റാ​ഠി ഭാ​ഷ നി​ർ​ബ​ന്ധ​മാ​ക്കി​ക്കൊ​ണ്ട് ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ ഗ​താ​ഗ​ത വ​കു​പ്പ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

ഭാ​ഷ അ​റി​യാ​ത്ത ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സു​ക​ളും പെ​ർ​മി​റ്റു​ക​ളും റ​ദ്ദാ​ക്കാ​ൻ വ്യ​വ​സ്ഥ ചെ​യ്യു​ന്ന ഈ ​നി​യ​മ​ത്തി​നെ​തി​രെ ബോം​ബെ ഹൈ​ക്കോ​ട​തി​യി​ൽ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി നി​ല​വി​ലു​ണ്ട്. ഇ​തി​നി​ട​യി​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ പ്ര​ഖ്യാ​പ​നം.

National

മതപരിവർത്തന നിരോധന നിയമം: മഹാരാഷ്‌ട്രയിൽ പ്രാർഥിക്കാൻ എത്തുന്നവരിൽനിന്ന് സമ്മതപത്രം വാങ്ങി പള്ളികൾ

മും​​​​​ബൈ: മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​യി​​​​​ൽ മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​ന നി​​​​​രോ​​​​​ധ​​​​​ന നി​​​​​യ​​​​​മം വെ​​​​ള്ളി​​​​യാ​​​​ഴ്ച പ്രാ​​​​​ബ​​​​​ല്യ​​​​​ത്തി​​​​​ലാ​​​​കു​​​​ന്ന​​​​തോ​​​​ടെ പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​യ്ക്കെ​​​​​ത്തു​​​​​ന്ന വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു സ​​​​​മ്മ​​​​​ത​​​​​പ​​​​​ത്രം വാ​​​​​ങ്ങി വി​​​​​വി​​​​​ധ പ​​​​​ള്ളി​​​​​ക​​​​​ൾ.

മും​​​​​ബൈ മെ​​​​​ട്രോ​​​​​പോ​​​​​ളി​​​​​റ്റ​​​​​ൻ മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ (എം​​​​​എം​​​​​ആ​​​​​ർ) ക്രി​​​​​സ്ത്യ​​​​​ൻ പ​​​​​ള്ളി​​​​​ക​​​​​ളാ​​​​​ണ് വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് സ​​​​​മ്മ​​​​​ത​​​​​പ​​​​​ത്രം വാ​​​​​ങ്ങി​​​​​ത്തു​​​​​ട​​​​​ങ്ങി​​​​​യ​​​​​ത്. സ​​​​​മ്മ​​​​​ർ​​​​​ദ​​​​​ത്തി​​​​​നു വ​​​​​ഴ​​​​​ങ്ങി​​​​​യ​​​​​ല്ല, സ്വ​​​​​ന്തം ഇ​​​​​ഷ്‌​​​ട​​​പ്ര​​​​​കാ​​​​​ര​​​​​മാ​​​​​ണു പ​​​​​ള്ളി​​​​​ക​​​​​ളി​​​​​ലെ​​​​​ത്തു​​​​​ന്ന​​​​​തെ​​​​​ന്ന് വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന സ​​​​​മ്മ​​​​​ത​​​​​പ​​​​​ത്രം പൂ​​​​​രി​​​​​പ്പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നാ​​​​ണ് വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളോ​​​​​ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പൂ​​​​​രി​​​​​പ്പി​​​​​ച്ച സ​​​​​മ്മ​​​​​ത​​​​​പ​​​​​ത്രം പ​​​​​ള്ളി​​​​​ക​​​​​ളി​​​​​ൽ സൂ​​​​​ക്ഷി​​​​​ക്കും. ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റ് അ​​​​​ധി​​​​​കൃ​​​​​ത​​​​​രോ പോ​​​​​ലീ​​​​​സോ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടാ​​​​​ൽ ന​​​ൽ​​​കാ​​​​​നാ​​​​​ണി​​​​​തെ​​​​​ന്ന് വ​​​​​സാ​​​​​യി​​​​​യി​​​​​ലെ പാ​​​​​സ്റ്റ​​​​​ർ സാം ​​​​​മ​​​​​ത്താ​​​​​യി വാ​​​​​ർ​​​​​ത്താ ഏ​​​​​ജ​​​​​ൻ​​​​​സി​​​​​യാ​​​​​യ പി​​​​​ടി​​​​​ഐ​​​​​യോ​​​​​ടു പ​​​​​റ​​​​​ഞ്ഞു. ‘ക​​​​​ഴി​​​​​ഞ്ഞ ര​​​​​ണ്ടു മൂ​​​​​ന്നു മാ​​​​​സ​​​​​മാ​​​​​യി വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു സ​​​​​മ്മ​​​​​ത​​​​​പ​​​​​ത്രം വാ​​​​​ങ്ങു​​​​​ന്നു​​​​​ണ്ട്. ക​​​​​ഴി​​​​​ഞ്ഞ ആ​​​​​റുമാ​​​​​സ​​​​​ത്തി​​​​​നി​​​​​ടെ മും​​​​​ബൈ മെ​​​​​ട്രോ​​​​​പോ​​​​​ളി​​​​​റ്റ​​​​​ൻ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ മാ​​​​​ത്രം പ​​​ള്ളി​​​ക​​​ളു​​​ടെ നേ​​​​​ർ​​​​​ക്ക് 11 ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​യി. വ​​​​​സാ​​​​​യി-​​​​​വി​​​​​രാ​​​​​ർ, പാ​​​​​ൽ​​​​​ഘ​​​​​ർ, ന​​​​​ളാ​​​​​സോ​​​​​പാ​​​​​റ, ഭൈന്ദ​​​​​ർ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്.

തീ​​​​​വ്ര ഹി​​​​​ന്ദു​​​​​ത്വ​​​​​വാ​​​​​ദി​​​​​ക​​​​​ൾ യാ​​​​​തൊ​​​​​രു പ്ര​​​​​കോ​​​​​പ​​​​​ന​​​​​വു​​​​​മി​​​​​ല്ലാ​​​​​തെ പ​​​​​ള്ളി​​​​​ക​​​​​ളി​​​ലെ​​​​​ത്തി വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളെ ആ​​​​​ക്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​ത് പ​​​​​തി​​​​​വാ​​​​​ണ്. ഇ​​​​​തി​​​​​നൊ​​​​​രു പ​​​​​രി​​​​​ഹാ​​​​​രം കാ​​​​​ണാ​​​​​ൻ ഞ​​​​​ങ്ങ​​​​​ൾ​​ ശ്ര​​​​​മി​​​​​ച്ചു. പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​യ്ക്കെ​​​​​ത്താ​​​​​ൻ ഒ​​​​​രാ​​​​​ളെ​​​​​യും ഞ​​​​​ങ്ങ​​​​​ൾ നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ക്കു​​​​​ന്നി​​​​​ല്ല. സ്വ​​​​​ന്തം മ​​​​​ത​​​​​വി​​​​​ശ്വാ​​​​​സ​​​​​മ​​​​​നു​​​​​സ​​​​​രി​​​​​ച്ച് പ്രാ​​​​​ർ​​​​​ഥി​​​​​ക്കാ​​​​​ൻ ഓ​​​​​രോ​​​​​രു​​​​​ത്ത​​​​​ർ​​​​​ക്കും ഇ​​​​​ന്ത്യ​​​​​ൻ ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കു​​​​​ന്നു​​​​​ണ്ട്’- സാം ​​​​​മ​​​​​ത്താ​​​​​യി പ​​​​​റ​​​​​ഞ്ഞു.

മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മം പാ​​​​സാ​​​​ക്കി​​​​യ​​​​തോ​​​​ടെ വി​​​​ശ്വാ​​​​സി​​​​ക​​​​ൾ ആ​​​​ശ​​​​ങ്ക​​​​യി​​​​ലാ​​​​ണെ​​​​ന്ന് ബോം​​​​ബെ ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​​ഭ വ​​​​ക്താ​​​​വ് ഡോ​​​​ൾ​​​​ഫി ഡിസൂ​​​​സ പ​​​​റ​​​​ഞ്ഞു. മും​​​​​ബൈ മെ​​​​​ട്രോ​​​​​പോ​​​​​ളി​​​​​റ്റ​​​​​ൻ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ 4000ലേ​​​​​റെ പ​​​​​ള്ളി​​​​​ക​​​​​ളു​​​​​ണ്ട്. മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര ഫ്രീ​​​​ഡം ഓ​​​​ഫ് റി​​​​ലീ​​​​ജി​​​​യ​​​​ൻ ആ​​​ക്‌​​​ട്, 2026 എ​​​​ന്ന​​​പേ​​​​രി​​​​ൽ പാ​​​​സാ​​​​ക്കി​​​​യ മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​രോ​​​​ധ​​​​ന നി​​​​യമം ജൂ​​​​ലൈ 30ന് ​​​​രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ച​​​തോ​​​ടെ ഈ​​​മാ​​​സം 30ന് ​​​​പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ലാ​​​​കും.

National

മ​ഹാ​രാ​ഷ്ട്ര​യി​ൽ കുടുംബത്തിന് ദാരുണാന്ത്യം

ഛത്ര​പ​തി സം​ബാ​ജി​ന​ഗ​ർ: ഐ​ഫോ​ൺ ഗ​ഡു അ​ട​യ്ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ള്ള കു​ടും​ബ​ത​ർ​ക്ക​ത്തി​ന് പി​ന്നാ​ലെ മ​ഹാ​രാ​ഷ്ട്ര​യി​ൽ കൗ​മാ​ര​ക്കാ​ര​നും മാ​താ​പി​താ​ക്ക​ളും കു​ന്നി​ൻ മു​ക​ളി​ൽ നി​ന്ന് വീ​ണ് മ​രി​ച്ചു. ഛത്ര​പ​തി സം​ബാ​ജി​ന​ഗ​റി​ലെ തി​സ്ഗാ​വ് മേ​ഖ​ല​യി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ദാ​രു​ണ സം​ഭ​വം ന​ട​ന്ന​ത്. കു​നാ​ൽ (18), പി​താ​വ് മു​ര​ളീ​ധ​ർ ചാ​ന്ദ്ഗു​ഡെ, മാ​താ​വ് സം​ഗീ​ത എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഐ​ഫോ​ണി​ന്‍റെ ഇ​എം​ഐ തു​ക ന​ൽ​കു​ന്ന​തി​നെ​ച്ചൊ​ല്ലി കു​നാ​ലും പി​താ​വും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ കോ​പ​ത്തോ​ടെ വീ​ടു​വി​ട്ടി​റ​ങ്ങി​യ കു​നാ​ൽ സ​മീ​പ​ത്തെ കു​ന്നി​ൻ മു​ക​ളി​ൽ ക​യ​റി ജീ​വ​നൊ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി. പോ​ലീ​സും മാ​താ​പി​താ​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മൂ​ന്ന് മ​ണി​ക്കൂ​റോ​ളം സം​സാ​രി​ച്ച് പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

ഒ​ടു​വി​ൽ കു​നാ​ലി​നെ ബ​ല​മാ​യി പി​ടി​ച്ചു​കൊ​ണ്ടു​പോ​രാ​ൻ പി​താ​വ് ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​രു​വ​രും നി​യ​ന്ത്ര​ണം വി​ട്ട് മ​ല​യി​ടു​ക്കി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വും മ​ക​നും താ​ഴേ​ക്ക് വീ​ഴു​ന്ന​ത് ക​ണ്ട മാ​താ​വ് സം​ഗീ​ത​യും തൊ​ട്ടു​പി​ന്നാ​ലെ താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. മൂ​വ​രും സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ മ​ര​ണ​പ്പെ​ട്ടു.  



Kerala

മുളവുകാട് പോലീസ് കൈപിടിച്ചു; നാലു വര്‍ഷത്തിന് ശേഷം രാഷ്ട്രപാല്‍ ജന്മനാട്ടിലേക്ക്

കൊച്ചി: തിങ്കളാഴ്ച വൈകുന്നേരം എറണാകുളം വൈറ്റില ജംഗ്ഷനില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള ബസില്‍ കയറുമ്പോള്‍ രാഷ്ട്രപാല്‍ എന്ന 37കാരന്‍ മുളവുകാട് പോലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.എക്‌സ്. തോമസിന്‍റെ കാലുകള്‍ തൊട്ടുതൊഴുതു. ബസിനടുത്തേക്ക് നടന്നെങ്കിലും വീണ്ടും തിരിച്ചുവന്നു.

'തോമസ് സര്‍ ശുക്രിയ, ആപ്പ് മേരേ ബഡേ ഭായി ഹൊ. മേ അപ്നെ ജീവന്‍ മേ ആപ്പ് കോ കഭി നഹി ഭൂലേങ്കേ..' നിറമിഴികളോടെ കൈകളില്‍ പിടിച്ച് രാഷ്ട്രപാല്‍ പറഞ്ഞു. ആ നന്ദിപറച്ചിലില്‍ എസ്‌ഐ തോമസിന്‍റെയും എഎസ്‌ഐ സജിമോന്‍റെയും എസ് സിപിഒ അനിരുദ്ധന്‍റെയും കണ്ണുകളിലും നനവ് പടര്‍ന്നു. കാരണം കഴിഞ്ഞ ഒരു മാസത്തോളം അനാഥനെന്നു കരുതി തങ്ങള്‍ ഭക്ഷണം നല്‍കി സംരക്ഷിച്ച ഒരാളെ നാലു വര്‍ഷത്തിനു ശേഷം സ്വന്തം കുടുംബത്തിനൊപ്പം പറഞ്ഞുവിടുന്നതിന്‍റെ ചാരിതാര്‍ഥ്യം അവര്‍ക്കെല്ലാമുണ്ടായിരുന്നു.

ചെറിയ മാനസികാസ്വാസ്ഥ്യം മൂലം വര്‍ഷങ്ങളായി അലഞ്ഞുതിരിഞ്ഞിരുന്ന മഹാരാഷ്ട്ര നാഗ്പുര്‍ സ്വദേശി രാഷ്ട്രപാല്‍ മനോഹര്‍ ചഹാണ്ടെ (37) യാണ് മുളവുകാട് പോലീസിന്‍റെ ഇടപെടലില്‍ തിങ്കളാഴ്ച കുടുംബാംഗങ്ങള്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങിയത്.

മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശിയായ രാഷ്ട്രപാല്‍ ജൂലൈ മുതല്‍ മുളവുകാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു. സ്റ്റേഷനില്‍ വച്ചിരിക്കുന്ന വാട്ടര്‍ പ്യൂരിഫയറില്‍ നിന്ന് ഇടയ്‌ക്കൊക്കെ വെള്ളം കുടിക്കാനെത്തിയിരുന്ന രാഷ്ട്രപാലിന് എസ്‌ഐ തോമസും, എഎസ്‌ഐ സജിമോനും, എസ് സിപിഒ അനിരുദ്ധനും ഭക്ഷണം വാങ്ങിനല്‍കിയിരുന്നു. ‌

അവരുമായി പെട്ടെന്ന് ഇണങ്ങിയ ഇയാള്‍ സംസാരത്തിനിടയിലാണ് അഹമ്മദ്‌നഗറിലെ വി.കെ. പാട്ടീല്‍ എന്‍ജിനീയറിംഗ് കോളജില്‍നിന്ന് എംടെക് നേടിയതും കാമ്പസ് റിക്രൂട്ട്‌മെന്‍റിലൂടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനിയില്‍ ഉയര്‍ന്ന ജോലി രണ്ടു വര്‍ഷം ചെയ്തതുമൊക്കെ പോലീസുകാരോട് പറഞ്ഞത്.

തുടര്‍ന്ന് പോലീസ് ഇയാള്‍ക്ക് മാനസിക ചികിത്സ നല്‍കി. ഇദ്ദേഹം പറഞ്ഞ വിലാസത്തിന് അടുത്തുള്ള പോലീസ് സ്‌റ്റേഷനുകളിലേക്കും പഠിച്ച സ്ഥാപനങ്ങളിലേക്കും മുളവുകാട് പോലീസ് ബന്ധപ്പെട്ടു. ഒടുവില്‍ നാഗ്പുരിലുള്ള ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്നാണ് സഹോദരി പ്രിയങ്ക സിദ്ധാര്‍ഥ് ഭാഷര്‍കര്‍, ഇവരുടെഭര്‍ത്താവ് അമന്‍ സമ്ദ്താരോ രാംതെ, അമ്മയുടെ സഹോദരി രേഖ സിദ്ധാര്‍ഥ് ഭാഷര്‍കര്‍ എന്നിവര്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ഓടെ മുളവുകാട് പോലീസ് സ്‌റ്റേഷനിലെത്തിയത്.

ബന്ധുക്കള്‍ കുട്ടിക്കാലത്തെ ഫോട്ടോകളും മറ്റും കാണിച്ചതോടെ രാഷ്ട്രപാല്‍ ഇവരെ തിരിച്ചറിഞ്ഞു. മൂന്ന് സഹോദരിമാരുടെ മൂത്ത സഹോദരനായ ഇദ്ദേഹം ഇവരുടെ വിവാഹ ശേഷവും, മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്നും ജീവിതത്തില്‍ ഒറ്റപ്പെട്ടു. തുടര്‍ന്നാണ് 2019 മുതല്‍ മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായതും 2022 മുതല്‍ കാണാതായതും. അന്നു മുതല്‍ ബന്ധുക്കള്‍ അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.

ബന്ധുക്കളെ തിരിച്ചറിഞ്ഞ രാഷ്ട്രപാലിനെ പോലീസ് വീണ്ടും മനോരോഗ വിദഗ്ധന്‍റെ അടുത്തെത്തിച്ചു മെഡിക്കല്‍ പരിശോധന നടത്തി. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോലീസ് ജീപ്പില്‍ വൈറ്റില ജംഗ്ഷനില്‍ എത്തിച്ചു. അവിടെ നിന്നാണ് ബന്ധുക്കള്‍ക്കൊപ്പം രാഷ്ട്രപാല്‍ ബംഗളൂരുവിലേക്ക് പോയത്. ബംഗളൂരുവില്‍ നിന്ന് ഇന്ന് ജന്മനാട്ടിലേക്ക് എത്തും.

National

വി​മ​ൽ ഏ​ല​ക്ക പ​ര​സ്യം: ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ച്ച് മ​ഹാ​രാ​ഷ്ട്ര എ​ഫ്ഡി​എ

മും​ബൈ: നി​രോ​ധി​ത ഉ​ത്പന്ന​മാ​യ 'വി​മ​ൽ പാ​ൻ മ​സാ​ല'​യു​ടെ പ​രോ​ക്ഷ പ്ര​ചാ​ര​ണ​ത്തി​ൽ (സ​റോ​ഗേ​റ്റ് അ​ഡ്വ​ർ​ടൈ​സിം​ഗ്) പ​ങ്കാ​ളി​ക​ളാ​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ഷാ​രൂ​ഖ് ഖാ​ൻ, അ​ജ​യ് ദേ​വ്ഗ​ൺ, ടൈ​ഗ​ർ ഷ്രോ​ഫ് എ​ന്നി​വ​ർ​ക്ക് മ​ഹാ​രാ​ഷ്ട്ര ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ചു.

മ​ഹാ​രാ​ഷ്ട്ര​യി​ൽ പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചി​ട്ടു​ള്ള പാ​ൻ മ​സാ​ല ബ്രാ​ൻ​ഡി​നെ 'വി​മ​ൽ എ​ലാ​യ്ച്ചി' എ​ന്ന പേ​രി​ൽ പ്രോ​ത്സാ​ഹി​പ്പി​ച്ച​ത് തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തും ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​വു​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

15 ദി​വ​സ​ത്തി​നു​ള്ളി​ൽ ലി​ഖി​ത വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നും, പ​ര​സ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​റു​ക​ളും ഉത്പന്ന വി​വ​ര​ങ്ങ​ളും സ​മ​ർ​പ്പി​ക്കാ​നും എ​ഫ്ഡി​എ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. വീ​ഴ്ച വ​രു​ത്തി​യാ​ൽ പത്ത് ല​ക്ഷം രൂ​പ വ​രെ പി​ഴ​യു​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രും. 

 

National

രണ്ടു വർഷത്തിനിടെ ആശ്രമം സ്കൂളുകളിൽ മരിച്ചത് 584 കുട്ടികൾ

മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ പട്ടിക വിഭാഗത്തിനായുള്ള സ​​​​ർ​​​​ക്കാ​​​​ർ, എ​​​​യ്ഡ​​​​ഡ് ആ​​​​ശ്ര​​​​മം സ്കൂ​​​​ളി​​​​ൽ ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ പ്ര​​​​തി​​​​ദി​​​​നം ശ​​​​രാ​​​​ശ​​​​രി ഒ​​​​രു കു​​​​ട്ടി​​​​വീ​​​​തം മ​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്.

584 കു​​​​ട്ടി​​​​ക​​​​ളാ​​​​ണ് ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ മ​​​​രി​​​​ച്ച​​​​ത്. പാ​​ന്പു​​ക​​​​ടി, അ​​​​രി​​​​വാ​​​​ൾ രോ​​​​ഗം​​​​പോ​​​​ലു​​​​ള്ള ഗു​​​​രു​​​​ത​​​​ര രോ​​​​ഗ​​​​ങ്ങ​​​​ൾ, ആ​​​​ത്മ​​​​ഹ​​​​ത്യ, അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണു മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണ​​​​മാ​​​​യി പ​​​​റ​​​​യു​​​​ന്ന​​​​ത്.

മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ 500 സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശ്ര​​​​മം സ്കൂ​​​​ളു​​​​ക​​​​ളും 513 എ​​​​യ്​​​​ഡ​​​​ഡ് ആ​​​​ശ്ര​​​​മം സ്കൂ​​​​ളു​​​​ക​​​​ളും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നാ​​​​ണു ക​​​​ണ​​​​ക്ക്. 2024-2026 കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശ്ര​​​​മം സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ 384 കു​​​​ട്ടി​​​​ക​​​​ളും എ​​​​യ്ഡ​​​​ഡ് മേ​​​​ഖ​​​​ല​​​​യി​​​​ലെ സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ 200 കു​​​​ട്ടി​​​​ക​​​​ളും മ​​​​രി​​​​ച്ച​​​​താ​​​​യി ട്രൈ​​​​ബ​​​​ൽ ഡ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ലെ ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശ്ര​​​​മം സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ 2024-25 കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 170 കു​​​​ട്ടി​​​​ക​​​​ളും 2025-26 കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 214 കു​​​​ട്ടി​​​​ക​​​​ളു​​​​മാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ഇ​​​​തി​​​​ൽ 38 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ സ്കൂ​​​​ളി​​​​ലും 348 പേ​​​​ർ വീ​​​​ട്ടി​​​​ലു​​​​മാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. എ​​​​യ്ഡ​​​​ഡ് സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ 2024-25ൽ 81 ​​​​മ​​​​ര​​​​ണ​​​​ങ്ങ​​​​ളും അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം 119 മ​​​​ര​​​​ണ​​​​ങ്ങ​​​​ളും റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. ഇ​​​​തി​​​​ൽ 30 മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ സ്കൂ​​​​ൾ പ​​​​രി​​​​സ​​​​ര​​​​ത്തും 170 എ​​​​ണ്ണം വീ​​​​ട്ടി​​​​ൽ​​​​വ​​​​ച്ചു​​​​മാ​​​​ണ് ന​​​​ട​​​​ന്ന​​​​ത്.

ധ​​​​നോ​​​​ര​​​​യി​​​​ലെ ജ​​​​പ്താ​​​​ലാ​​​​യ് ഗ്രാ​​​​മ​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ആ​​​​ശ്ര​​​​മം സ്കൂ​​​​ൾ ഹോ​​​​സ്റ്റ​​​​ലി​​​​ൽ ക​​​​ഴി​​​​ഞ്ഞ ഒ​​​​മ്പ​​​​തി​​​​ന് അ​​​​ർ​​​​ധ​​​​രാ​​​​ത്രി​​ പാ​​​​മ്പു​​ക​​​​ടി​​​​യേ​​​​റ്റ് മൂ​​​​ന്ന് ആ​​​​ദി​​​​വാ​​​​സി പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ൾ മ​​​​രി​​​​ച്ചി​​​​രു​​​​ന്നു. നി​​​​ര​​​​വ​​​​ധി പേ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​കു​​​​ക​​​​യും ചെ​​​​യ്തു. സം​​​​ഭ​​​​വം വി​​​​വാ​​​​ദ​​​​മാ​​​​യ​​​​തോ​​​​ടെ സ്കൂ​​​​ളി​​​​ന്‍റെ ലൈ​​​​സ​​​​ൻ​​​​സ് സ​​​​ർ​​​​ക്കാ​​​​ർ റ​​​​ദ്ദാ​​​​ക്കി.

ബി​​​​ജെ​​​​പി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​ശ്ര​​​​ദ്ധ​​​​യും അ​​​​ഴി​​​​മ​​​​തി​​​​യു​​​​മാ​​​​ണു ഗ​​​​ഡ്ചി​​​​രോ​​​​ളി​​​​യി​​​​ലെ റെ​​​​സി​​​​ഡ​​​​ൻ​​​​ഷ്യ​​​​ൽ സ്കൂ​​​​ൾ ഹോ​​​​സ്റ്റ​​​​ലി​​​​ൽ ആ​​​​ദി​​​​വാ​​​​സി പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ​​​​തെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ​​​​മാ​​​​യ കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​​രോ​​​​പി​​​​ച്ചു.

Viral

ല​ഹ​രി​യി​ൽ കാ​ക്ക​യെ പി​ടി​ച്ച് ചി​റ​കു​പി​ഴു​ത് തി​ന്നാ​ൻ ശ്ര​മം

മ​ദ്യ​ല​ഹ​രി​യി​ൽ കാ​ക്ക​യു​ടെ തൂ​വ​ലു​ക​ൾ പി​ഴു​തെ​ടു​ത്ത് സൈ​ക്കി​ൾ കാ​രി​യ​റി​ൽ കെ​ട്ടി​യി​ട്ട് കൊ​ണ്ടു​പോ​യ​യാ​ളെ മൃ​ഗ​സ്നേ​ഹി​ക​ൾ ത​ട​ഞ്ഞു. പ​ക്ഷി​ക്ക് ക്രൂ​ര​മാ​യ പീ​ഡ​ന​മേ​ൽ​പ്പി​ച്ച ശേ​ഷം അ​തി​നെ പാ​കം ചെ​യ്ത് തി​ന്നാ​നാ​യി​രു​ന്നു ഇ​യാ​ളു​ടെ നീ​ക്കം. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലെ ഒ​രു മൃ​ഗ​സം​ര​ക്ഷ​ണ പേ​ജി​ലൂ​ടെ പ്ര​ച​രി​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഈ ​ദാ​രു​ണ സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.

ന​ട​ക്കാ​ൻ പോ​ലും ബു​ദ്ധി​മു​ട്ടു​ന്ന​ത്ര ക​ടു​ത്ത മ​ദ്യ​പാ​ന​ത്തി​ലാ​യി​രു​ന്ന ഇ​യാ​ൾ വ​ഴി​യി​ലൂ​ടെ സൈ​ക്കി​ളി​ൽ പോ​കു​മ്പോ​ഴാ​ണ് വ​ഴി​പോ​ക്ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. സം​ശ​യം തോ​ന്നി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കാ​ക്ക​യെ തി​ന്നാ​നാ​യി കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്ന് ഇ​യാ​ൾ യാ​തൊ​രു കൂ​സ​ലു​മി​ല്ലാ​തെ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ മൃ​ഗ​സ്നേ​ഹി​ക​ൾ ഇ​ട​പെ​ട്ട് കാ​ക്ക​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​മെ​ന്ന് പ​റ​ഞ്ഞ​തോ​ടെ പ്ര​കോ​പി​ത​നാ​യ ഇ​യാ​ൾ അ​സ​ഭ്യം പ​റ​യു​ക​യും കാ​ക്ക​യെ തി​രി​കെ പി​ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ മൃ​ഗ​സ്നേ​ഹി​ക​ളു​ടെ ശ​ക്ത​മാ​യ പ്ര​തി​രോ​ധ​ത്തെ തു​ട​ർ​ന്ന് ഇ​യാ​ൾ​ക്ക് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് മ​ട​ങ്ങേ​ണ്ടി​വ​ന്നു.

നി​ല​വി​ൽ മൃ​ഗ​സം​ര​ക്ഷ​ക​രു​ടെ സം​ര​ക്ഷ​ണ​യി​ലു​ള്ള കാ​ക്ക, ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത ശേ​ഷം വ​ന​മേ​ഖ​ല​യി​ലേ​ക്ക് പ​റ​ത്തി​വി​ടും. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വാ​ർ​ത്ത​യെ​ങ്കി​ലും, സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

Kerala

ദേഹത്ത് കെട്ടിയ തുണിസഞ്ചിക്കുള്ളിൽ 16 ലക്ഷം; മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി പി​ടി​യി​ൽ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് വേ​ല​ന്താ​വ​ള​ത്ത് ക​ട​ത്താ​ൻ ശ്ര​മി​ച്ച 16 ല​ക്ഷം രൂ​പ​യു​മാ​യി മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി പി​ടി​യി​ൽ. വേ​ല​ന്താ​വ​ളം ചെ​ക്ക്‌​പോ​സ്റ്റി​ലാ​ണ് സം​ഭ​വം. ശ​രീ​ര​ത്തി​ൽ തു​ണി​സ​ഞ്ചി കെ​ട്ടി​വ​ച്ച് അ​തി​നു​ള്ളി​ലാ​ണ് പ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് പ​ട്ടാ​മ്പി​യി​ലേ​ക്ക് ത​മി​ഴ്നാ​ട് സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു പ്ര​തി. എ​ക്സൈ​സ് സം​ഘം ചെ​ക്ക്‌​പോ​സ്റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

 

 

Viral

ഛത്ര​പ​തി ശി​വാ​ജി​യു​ടെ പ്ര​തി​മ​യ്ക്ക് നേ​രെ ക​ല്ലേ​റ്; അ​ക്ര​മി​യെ ത​ട​ഞ്ഞു​വെ​ച്ച് മ​ഷി​യൊ​ഴി​ച്ച് നാ​ട്ടു​കാ​ർ

പു​നെ​യി​ലെ ഹ​ഡ​പ്സ​റി​ലു​ള്ള സ​സാ​നെ ന​ഗ​റി​ൽ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജി​ന്‍റെ പ്ര​തി​മ​യ്ക്ക് നേ​രെ യു​വ​തി ചെ​രു​പ്പും ക​ല്ലു​ക​ളും എ​റി​ഞ്ഞ സം​ഭ​വം പ്ര​ദേ​ശ​ത്ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

പ്ര​തി​മ​യ്ക്ക് ചു​റ്റും ഗ്ലാ​സ് ഉ​പ​യോ​ഗി​ച്ചു​ള്ള സം​ര​ക്ഷ​ണ ക​വ​ചം ഉ​ണ്ടാ​യ​തി​നാ​ൽ അ​ക്ര​മ​ത്തി​ൽ കേ​ടു​പാ​ടു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ യു​വ​തി​യെ ത​ട​ഞ്ഞു​വെ​ക്കു​ക​യും തു​ട​ർ​ന്ന് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

യു​വ​തി​യെ നാ​ട്ടു​കാ​ർ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ മു​ഖ​ത്ത് മ​ഷി ഒ​ഴി​ക്കു​ക​യും മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്ത വീ​ഡി​യോ​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​വും നി​യ​മ​ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​മെ​ന്ന് പു​നെ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

മ​ഹാ​രാ​ഷ്ട്ര​യു​ടെ വീ​ര​നാ​യ​ക​നും ആ​ത്മാ​ഭി​മാ​ന​ത്തി​ന്‍റെ പ്ര​തീ​ക​വു​മാ​യ ശി​വാ​ജി മ​ഹാ​രാ​ജി​ന്‍റെ പ്ര​തി​മ​യോ​ട് കാ​ണി​ച്ച ആ​ദ​ര​വി​ല്ലാ​യ്മ​യ്ക്കെ​തി​രെ ക​ടു​ത്ത അ​മ​ർ​ഷം ഉ​യ​രു​മ്പോ​ഴും, നി​യ​മം കൈ​യി​ലെ​ടു​ത്ത് യു​വ​തി​യെ മ​ർ​ദ്ദി​ച്ച നാ​ട്ടു​കാ​രു​ടെ ന​ട​പ​ടി​യെ​യും ഒ​രു​വി​ഭാ​ഗം ആ​ളു​ക​ൾ വി​മ​ർ​ശി​ക്കു​ന്നു​ണ്ട്.

അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്താ​ൻ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

National

സി​ഗ​ര​റ്റ് വാ​ങ്ങാ​ൻ പ​ണം ന​ൽ​കി​യി​ല്ല; ര​ണ്ട് പേ​ർ​ക്ക് കു​ത്തേ​റ്റു

മും​ബൈ: സി​ഗ​ര​റ്റ് വാ​ങ്ങാ​ൻ പ​ണം ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് യു​വാ​വ് ര​ണ്ടു​പേ​രെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ ജി​ല്ല​യി​ലെ മും​ബ്ര​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ജി​ബ്രാ​ൻ ഇ​മ്രാ​ൻ ഖാ​ൻ, നി​സാ​ർ കാ​സി എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ഫ​ർ​ദാം ഇ​ബ്രാ​ഹിം മ​ൻ​സൂ​രി​ക്കെ​തി​രെ (28) പോ​ലീ​സ് കേ​സെ​ടു​ത്തു.

സി​ഗ​ര​റ്റ് വാ​ങ്ങു​ന്ന​തി​നാ​യി പ്ര​തി ജി​ബ്രാ​ൻ ഇ​മ്രാ​ൻ ഖാ​നോ​ട് 50 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ പ​ണം ന​ൽ​കാ​ൻ ജി​ബ്രാ​ൻ വി​സ​മ്മ​തി​ച്ച​തോ​ടെ പ്ര​തി ഇ​യാ​ളെ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന നി​സാ​ർ കാ​സി​യെ​യും ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

National

ഹോ​സ്റ്റ​ലി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​മ്പ് ക​ടി​യേ​റ്റു; മൂ​ന്നു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗ​ഡ്ചി​രോ​ളി ജി​ല്ല​യി​ൽ ഹോ​സ്റ്റ​ലി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് പാ​മ്പു​ക​ടി​യേ​റ്റു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ഗ​ഡ്ചി​രോ​ളി ജി​ല്ല​യി​ലെ ജ​പ്ത​ലാ​യ് ഗ്രാ​മ​ത്തി​ലു​ള്ള റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​നി​ക​ൾ മ​രി​ച്ചെ​ന്നും ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഹോ​സ്റ്റ​ലി​ൽ നി​ല​ത്തു​കി​ട​ന്ന് ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​ണ് പാ​മ്പു​ക​ടി​യേ​റ്റ​ത്. എ​ട്ട്, പ​ന്ത്ര​ണ്ട്, പ​തി​നാ​ല് വ​യ​സ് പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് മ​രി​ച്ച​തെ​ന്നും ആ​റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പാ​മ്പു​ക​ടി​യേ​റ്റ​തെ​ന്നും സ്കൂ​ൾ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​മു​ണ്ടാ​യ ഉ​ട​ൻ ത​ന്നെ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ വി​ദ്യാ​ർ​ഥി​ക​ളെ എ​യ​ർ​ലി​ഫ്റ്റ് ചെ​യ്ത് നാ​ഗ്പൂ​രി​ലെ ജി.​എം.​സി. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മൂ​ന്നു​പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​നും അ​ധി​കൃ​ത​ർ​ക്കു​മെ​തി​രെ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളും നാ​ട്ടു​കാ​രും രം​ഗ​ത്തെ​ത്തി.

വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ വ​ലി​യ വീ​ഴ്ച വ​രു​ത്തി​യെ​ന്നും സം​ഭ​വ​ത്തി​നു​ശേ​ഷ​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ തൃ​പ്തി​ക​ര​മ​ല്ലെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​വി​ഷ്യ​ന്ത് പാ​ണ്ഡെ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

National

മഹാരാഷ്‌ട്രയിൽ കെട്ടിടം തകർന്ന് 10 മരണം

താ​​നെ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ ഭീ​​വ​​ണ്ടി പ​​ട്ട​​ണ​​ത്തി​​ൽ നാ​​ലു​​നി​​ല പാ​​ർ​​പ്പി​​ട​​സ​​മു​​ച്ച​​യം ത​​ക​​ർ​​ന്നു​​വീ​​ണ് 10 പേ​​ർ മ​​രി​​ച്ചു. മൂ​​ന്നു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

ബാ​​ലാ​​ജി ന​​ഗ​​ർ മേ​​ഖ​​ല​​യി​​ലെ കോ​​ഹി​​നൂ​​ർ ബി​​ൽ​​ഡിം​​ഗ് ആ​​ണ് വ്യാ​​ഴാ​​ഴ്ച രാ​​ത്രി 11.20നു ​​ത​​ക​​ർ​​ന്നു​​വീ​​ണ​​ത്. 19 മ​​ണി​​ക്കൂ​​ർ നീ​​ണ്ട ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ഇ​​ന്ന​​ലെ രാ​​ത്രി ഏ​​ഴി​​നാ​​ണ് അ​​വ​​സാ​​നി​​ച്ച​​ത്.

അ​​പ​​ക​​ട​​നി​​ല​​യി​​ലു​​ള്ള​​തെ​​ന്ന് 2020ൽ ​​ത​​ദ്ദേ​​ശ സ്ഥാ​​പ​​നം പ്ര​​ഖ്യാ​​പി​​ച്ച കെ​​ട്ടി​​ട​​മാ​​ണ് ത​​ക​​ർ​​ന്നു​​വീ​​ണ​​ത്.

Viral

കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ക്കു​ന്ന​തി​ന് മു​ൻ​പ് തൊ​ഴു​ത് മാ​പ്പ​പേ​ക്ഷി​ച്ച് ക​ള്ള​ന്മാ​ർ

ദൈ​വ​ത്തോ​ടും മാ​പ്പ​പേ​ക്ഷി​ച്ച് ന​ട​ത്തി​യ ഒ​രു വി​ചി​ത്ര​മാ​യ മോ​ഷ​ണ വാ​ർ​ത്ത​യാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പൂ​രി​ൽ നി​ന്ന് പു​റ​ത്തു​വ​രു​ന്ന​ത്. ല​ക്ക​ഡ്‌​ഗ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മാ​ൽ​ധ​ക്ക​യി​ലു​ള്ള ശീ​ത​ളാ മാ​താ ക്ഷേ​ത്ര​ത്തി​ലും സ​മീ​പ​ത്തെ ശി​വ​ക്ഷേ​ത്ര​ത്തി​ലു​മാ​ണ് ഭ​ക്ത​രെ​യും പോ​ലീ​സി​നെ​യും ഒ​രു​പോ​ലെ അ​മ്പ​ര​പ്പി​ച്ച സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ജൂ​ലൈ 27-ന് ​വൈ​കു​ന്നേ​രം ക്ഷേ​ത്ര​ത്തി​ലെ ജീ​വ​ന​ക്കാ​ർ പ​തി​വു​പോ​ലെ പൂ​ട്ടി മ​ട​ങ്ങി​യി​രു​ന്നു​വെ​ങ്കി​ലും പി​റ്റേ​ന്ന് രാ​വി​ലെ എ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​ധാ​ന ക​വാ​ട​ത്തി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് അ​ക​ത്തു ക​യ​റി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​രു ക്ഷേ​ത്ര​ങ്ങ​ളി​ലെ​യും കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​ർ​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.

ക്ഷേ​ത്ര​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണ​ത്തി​ന്‍റെ അ​സാ​ധാ​ര​ണ​മാ​യ പ​ശ്ചാ​ത്ത​ലം പു​റ​ത്തു​വ​ന്ന​ത്. അ​ർ​ദ്ധ​രാ​ത്രി​യി​ൽ ക്ഷേ​ത്ര​ത്തി​ൽ ക​ട​ന്നു​കൂ​ടി​യ ര​ണ്ട് മോ​ഷ​ണ സം​ഘ​ത്തി​ൽ ഒ​രാ​ൾ ക​വ​ർ​ച്ച​യ്ക്ക് തൊ​ട്ടു​മു​മ്പ് ദേ​വ​ത​യ്ക്ക് മു​ന്നി​ൽ തൊ​ഴു​തു നി​ൽ​ക്കു​ന്ന​തും സ്വ​ന്തം ചെ​വി​യി​ൽ പി​ടി​ച്ച് മാ​പ്പ​പേ​ക്ഷി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ദൈ​വ​ത്തോ​ട് മാ​പ്പ് ചോ​ദി​ച്ച ശേ​ഷ​മാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ത്ത് പ​ണ​വു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ​ത്.

കു​റ്റം ചെ​യ്യു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് പ്ര​തി​ക​ൾ കാ​ട്ടി​യ ഈ ​ഭ​ക്തി മ​ര്യാ​ദ നി​ല​വി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ട​യി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ല​ക്ക​ഡ്‌​ഗ​ഞ്ച് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും മ​റ്റ് സാ​ങ്കേ​തി​ക തെ​ളി​വു​ക​ളും വി​ശ​ക​ല​നം ചെ​യ്ത് പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സ്.

Kerala

ആ​ലു​വ​യി​ൽ​നി​ന്ന് കാ​ണാ​താ​യ വി​ദ്യാ​ർ​ഥിനി​യെ ക​ണ്ടെ​ത്തി; യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ

കൊ​ച്ചി: ആ​ലു​വ ക​രു​മാ​ലൂ​രി​ൽ നി​ന്ന് കാ​ണാ​താ​യ 12 വ​യ​സു​കാ​രി​യെ മ​ഹാ​രാ​ഷ്ട്ര​യി​ലെ പു​നെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് ക​ണ്ടെ​ത്തി. കു​ട്ടി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ഓ​ച്ചി​റ സ്വ​ദേ​ശി​യാ​യ 25കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്.

കൂ​ട്ടു​കാ​രി​യു​ടെ വീ​ട്ടി​ൽ നി​ന്ന് പു​സ്ത​കം വാ​ങ്ങി​വ​രാ​മെ​ന്ന് പ​റ​ഞ്ഞ് പോ​യ കു​ട്ടി​യെ പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. പോ​കു​മ്പോ​ൾ കു​ട്ടി​യു​ടെ കൈ​യി​ൽ അ​മ്മ​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​യി. മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് ഭാ​ഗ​ത്താ​ണ് അ​വ​സാ​ന​മാ​യി ട​വ​ർ ലൊ​ക്കേ​ഷ​ൻ ല​ഭി​ച്ച​ത്.

തു​ട​ർ​ന്ന് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക​മാ​യ വി​വ​രം ല​ഭി​ച്ച​ത്. യു​വാ​വി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ ഫോ​ണി​ൽ നി​ന്ന് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച് ഫോ​ൺ ഓ​ൺ ചെ​യ്യി​പ്പി​ച്ചാ​ണ് ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തി​യ​ത്. ധാ​രാ​വി പോ​ലു​ള്ള തി​ര​ക്കേ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ യു​വാ​വ് സ​ഞ്ച​രി​ച്ചി​രു​ന്ന​തി​നാ​ൽ കൃ​ത്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​ത് വെ​ല്ലു​വി​ളി​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

നി​സാ​മു​ദ്ദീ​ൻ എ​ക്സ്പ്ര​സി​ൽ ഇ​വ​ർ പു​നെ​യി​ലേ​ക്ക് എ​ത്തു​ന്നു​വെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് സം​ഘം സ്റ്റേ​ഷ​നി​ൽ കാ​ത്തു​നി​ന്നു. വൈ​കു​ന്നേ​രം നാ​ലി​ന് ട്രെ​യി​ൻ എ​ത്തി​യ​പ്പോ​ൾ കോ​ച്ചു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി​യെ​യും യു​വാ​വി​നെ​യും ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ തു​ട​ർ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

 

Kerala

വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ​യു​ള്ള പോ​ലീ​സ് അ​തി​ക്ര​മം വേ​ദ​നാ​ജ​ന​കം; മൗ​ന സ​മ​ര​വു​മാ​യി അ​ണ്ണാ ഹ​സാ​രെ

അ​ഹി​ല്യാ​ന​ഗ​ർ: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന വി​ദ്യാ​ർ​ഥി സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ണ്ണാ ഹ​സാ​രെ മൗ​ന സ​മ​രം ന​ട​ത്തി. മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​ഹി​ല്യാ​ന​ഗ​റി​ലാ​ണ് ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.

അ​ഹി​ല്യാ​ന​ഗ​റി​ലു​ള്ള മ​ഹാ​ത്മാ​ഗാ​ന്ധി പ്ര​തി​മ​യ്ക്ക് മു​ന്നി​ലാ​യി​രു​ന്നു മൗ​ന സ​മ​രം. പ്ര​തി​ഷേ​ധ​ത്തി​ന് മു​ന്നോ​ടി​യാ​യി അ​ദ്ദേ​ഹം ബു​ധ​നാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു. ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളു​ടെ​യും പോ​ലീ​സ് ന​ട​പ​ടി​ക​ളു​ടെ​യും വാ​ർ​ത്ത​ക​ൾ വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​തി​ഷേ​ധ​ക്കാ​രു​ടെ അ​മ​ർ​ഷ​ത്തെ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​മാ​യി കാ​ണാ​തെ, അ​ത് സ​മൂ​ഹ​ത്തി​ന്‍റെ വേ​ദ​ന​യും പ്ര​തീ​ക്ഷ​യു​മാ​യി കാ​ണ​ണ​മെ​ന്ന് ഹ​സാ​രെ ക​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ സ​ർ​ക്കാ​രി​ന് വീ​ഴ്ച​യൊ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്നും ഹ​സാ​രെ ക​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചു.

പ​രാ​തി​ക​ൾ ക്ഷ​മ​യോ​ടെ കേ​ൾ​ക്കാ​നും പ​ര​സ്പ​ര വി​ശ്വാ​സ​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് അ​നു​കൂ​ല​മാ​യ ച​ർ​ച്ച​ക​ളി​ലൂ​ടെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നും കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. പ്ര​തി​ഷേ​ധ​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹം ത​ന്‍റെ ഗ്രാ​മ​മാ​യ റാ​ലേ​ഗ​ൻ സി​ദ്ധി​യി​ലേ​ക്ക് മ​ട​ങ്ങി.

National

ഭാ​ര്യ​യെ കൊ​ന്ന് മൃ​ത​ദേ​ഹ​വു​മാ​യി കാ​റി​ൽ ക​റ​ങ്ങി; യു​വാ​വ് കീ​ഴ​ട​ങ്ങി

മും​ബൈ: മ​ക്ക​ളു​ടെ മു​ന്നി​ലി​ട്ട് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം കാ​റി​ലി​ട്ട് ന​ഗ​രം ചു​റ്റി​യ യു​വാ​വ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. മ​ഹാ​രാ​ഷ്ട്ര​യി​ലെ വാ​ഷി​മി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഹ​സീ​ൻ ബാ​നോ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കേ​സി​ൽ ഇ​വ​രു​ടെ ഭ​ർ​ത്താ​വും ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യു​മാ​യ സ​ൽ​മാ​ൻ ഖാ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഭാ​ര്യ​യു​ടെ സ്വ​ഭാ​വ​ത്തി​ൽ സം​ശ​യം തോ​ന്നി​യ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഭാ​ര്യ​യും മൂ​ന്ന് കു​ട്ടി​ക​ളു​മൊ​ത്ത് കാ​റി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി കൊ​ല​ന​ട​ത്തി​യ​ത്. യാ​ത്ര​യ്ക്കി​ട​യി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ഇ​യാ​ൾ ഇ​രു​മ്പ് വ​ടി ഉ​പ​യോ​ഗി​ച്ച് ഭാ​ര്യ​യെ അ​ടി​ക്കു​ക​യും പി​ന്നീ​ട് ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം കാ​റി​ൽ ത​ന്നെ കി​ട​ത്തി ഇ​യാ​ൾ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചു​റ്റി​യ​ടി​ച്ചു. തു​ട​ർ​ന്നാ​ണ് രാ​വി​ലെ സ്റ്റേ​ഷ​നി​ലെ​ത്തി വി​വ​രം അ​റി​യി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

National

മഹാരാഷ്‌ട്രയിൽ ഭൂചലനം; വീടുകൾക്ക് കേടുപാട്

ഛത്ര​​പ​​തി സം​​ഭാ​​ജി​​ ന​​ഗ​​ർ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ നാ​​ന്ദെ​​ഡ്, ഹിം​​ഗോ​​ളി, പ​​ർ​​ഭ​​നി ജി​​ല്ല​​ക​​ളി​​ലു​​ണ്ടാ​​യ ഭൂ​​ച​​ല​​ന​​ത്തി​​ൽ വീ​​ടു​​ക​​ൾ​​ക്ക് കേ​​ടു​​പാ​​ടു​​ണ്ടാ​​യി.

ര​​ണ്ടു മ​​ണി​​ക്കൂ​​റി​​നി​​ടെ നാ​​ലു ഭൂ​​ച​​ല​​ന​​മാ​​ണ് ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ 1.37നും 3.23​​നും ഇ​​ട​​യി​​ൽ അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്.

ഹിം​​ഗോ​​ളി ജി​​ല്ല​​യി​​ലെ ഷി​​ർ​​ലി ഗ്രാ​​മ​​മാ​​ണ് റി​​ക്ട​​ർ സ്കെ​​യി​​ലി​​ൽ 3.6നും 4.6​​നും ഇ​​ട​​യി​​ൽ അ​​നു​​ഭ​​വ​​പ്പെ​​ട്ട ഭൂ​​ച​​ല​​ന​​ പ്ര​​ഭ​​വ​​കേ​​ന്ദ്രം.

Viral

നാ​ന്ദേ​ഡ് ഹൈ​വേ​യി​ൽ ഫ്ലൈ​ഓ​വ​ർ ത​ക​ർ​ന്നു വീ​ണു; ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട് യാ​ത്ര​ക്കാ​ർ

നാ​ന്ദേ​ഡ്-​ലാ​ത്തൂ​ർ ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​മ്മാ​ണ​ത്തി​ലി​രു​ന്ന ഫ്ലൈ​ഓ​വ​റി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്നു വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ന്നും യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്.

വി​ഷ്ണു​പു​രി​യി​ലെ ശ്രീ ​ഗു​രു ഗോ​വി​ന്ദ് സിം​ഗ്ജി എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജി​ന് സ​മീ​പം വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. തി​ര​ക്കേ​റി​യ സ​മ​യ​ത്തു​ണ്ടാ​യ ഈ ​അ​പ​ക​ടം വ​ലി​യ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കേ​ൽ​ക്കാ​ത്ത​ത് ആ​ശ്വാ​സ​മാ​യി.

പ്ര​മു​ഖ മെ​ഡി​ക്ക​ൽ കോ​ളേ​ജും സ​ർ​വ്വ​ക​ലാ​ശാ​ല​യും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ സ്ഥി​തി ചെ​യ്യു​ന്ന വി​ഷ്ണു​പു​രി​യി​ൽ ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളും രോ​ഗി​ക​ളു​മാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത് എ​ന്ന​തി​നാ​ൽ ഈ ​സം​ഭ​വം ജ​ന​ങ്ങ​ളി​ൽ വ​ലി​യ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

ഹൈ​വേ വി​ക​സ​ന ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ഈ ​ത​ക​ർ​ച്ച നി​ർ​മ്മാ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തെ​യും സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളെ​യും ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ്.

സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും, പാ​ല​ത്തി​ന്‍റെ ബാ​ക്കി ഭാ​ഗ​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ അ​ടി​യ​ന്ത​ര പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

 

National

മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ഴ​ക്കെ​ടു​തി രൂ​ക്ഷം; 13 മ​ര​ണം, മും​ബൈ​യി​ൽ വ​ർ​ക്ക് ഫ്രം ​ഹോം പ്ര​ഖ്യാ​പി​ച്ചു

മും​ബൈ: ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മ​ഹാ​രാ​ഷ്ട്ര​യി​ൽ വ​ൻ​നാ​ശ​ന​ഷ്ടം. മും​ബൈ, പാ​ൽ​ഘ​ർ, റാ​യ്ഗ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ലി​ൽ ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി 13 പേ​ർ മ​രി​ച്ച​താ​യി ദു​ര​ന്ത​നി​വാ​ര​ണ മ​ന്ത്രി ഗി​രീ​ഷ് മ​ഹാ​ജ​ൻ അ​റി​യി​ച്ചു. മും​ബൈ​യി​ല്‍ പ​ര​മാ​വ​ധി ജീ​വ​ന​ക്കാ​രോ​ട് വ​ര്‍​ക് ഫ്രം ​ഹോം എ​ടു​ക്കാ​ന്‍ സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി നി​ര്‍​ദേ​ശം ന​ല്‍​കി. അ​വ​ശ്യ​വി​ഭാ​ഗ​ത്തി​ല്‍ അ​ല്ലാ​ത്ത സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ ഉ​ച്ച​യ്ക്ക് അ​ട​യ്ക്കും. മും​ബൈ​യി​ൽ തി​ങ്ക​ളാ​ഴ്ച മു​ഴു​വ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

മും​ബൈ​യി​ലെ വി​വി​ധ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ത്തി​ൽ മു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ശ​ക്ത​മാ​യ കാ​റ്റി​നെ തു​ട‍​ർ​ന്ന് പ​ല​യി​ട​ങ്ങ​ളി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മും​ബൈ​യി​ൽ 350 മ​ര​ങ്ങ​ൾ നി​ലം​പ​തി​ച്ചു. മും​ബൈ, താ​നെ, റാ​യ്ഗ​ഡ്, സ​മീ​പ ജി​ല്ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചേ​ക്കാ​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. മും​ബൈ​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും പൂ​ന​യി​ൽ റെ​ഡ് അ​ലേ​ർ​ട്ടും തു​ട​രു​ക​യാ​ണ്.

റോ​ഡ്, റെ​യി​ല്‍, വ്യോ​മ, ഫെ​റി സ​ര്‍​വീ​സു​ക​ളെ ക​ന​ത്ത മ​ഴ ബാ​ധി​ച്ചു. മും​ബൈ​യ്ക്കും പൂ​ന​യ്ക്കും ഇ​ട​യി​ൽ റെ​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. അ​തി​ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് 16 ഓ​ളം ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കു​ക​യും ഒ​ൻ​പ​ത് ട്രെ​യി​നു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു.

National

മും​ബൈ​യി​ൽ ക​ന​ത്ത മ​ഴ; കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് കു​ട്ടി​ക​ള​ട​ക്കം ആ​റ് മ​ര​ണം

മും​ബൈ: മും​ബൈ​യി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് അ​ഞ്ച് കു​ട്ടി​ക​ള​ട​ക്കം ആ​റ് പേ​ർ മ​രി​ച്ചു. മാ​ൻ​ഖു​ർ​ദ് പ്ര​ദേ​ശ​ത്ത് ആ​ണ് സം​ഭ​വം. മാ​ൻ​ഖു​ർ​ദി​ലെ ജ​ന​താ ന​ഗ​റി​ലു​ള്ള മൂ​ന്ന് നി​ല വാ​ട​ക കെ​ട്ടി​ട​മാ​ണ് ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ത​ക​ർ​ന്നു​വീ​ണ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 8.30ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. ക​ന​ത്ത മ​ഴ​യി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഒ​രാ​ൾ നി​ല​വി​ൽ ചി​കി​ത്സ​യി​ലാ​ണ്. കൂ​ടു​ത​ൽ പേ​ർ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് നി​ഗ​മ​നം.

ഇ​തേ​തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. ക​ന​ത്ത മ​ഴ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വെ​ല്ലു​വി​ളി​യാ​ണ്. മും​ബൈ​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​മാ​ന സ​ർ​വീ​സു​ക​ളും റോ​ഡ് ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടി​ട്ടു​ണ്ട്.

 

National

മഹാരാഷ്‌ട്ര ടിഇടി ചോദ്യപേപ്പർ ചോർച്ച; മൂന്നു പേർകൂടി അറസ്റ്റിൽ

മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര​​​യി​​​ലെ അ​​​​ധ്യാ​​​​പ​​​​ക യോ​​​​ഗ്യ​​​​ത പ​​​​രീ​​​​ക്ഷ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ മൂ​​​​ന്നു​​​​പേ​​​​ർ കൂ​​​​ടി പി​​​​ടി​​​​യി​​​​ൽ. ഇ​​​​തോ​​​​ടെ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​വ​​​​രു​​​​ടെ എ​​​​ണ്ണം പ​​​​ത്താ​​​​യി.

ആ​​​​ഗ്ര​​​​യി​​​​ലെ പ്രി​​​ന്‍റിം​​​ഗ് പ്ര​​​​സ് ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നാ​​​​യ ന​​​​രേ​​​​ഷ് കു​​​​മാ​​​​ർ മ​​​​ഹോ​​​​ർ, സഞ്ജയ് കു​​​​മാ​​​​ർ ശ​​​​ർ​​​​മ, ബാ​​​​ബു​​​​ലാ​​​​ൽ കു​​​​ശ്‌​​​വാ​​​​ഹ എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണു പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ നി​​​​ന്ന് അ​​​​റ​​​​സ്റ്റു​​​​ചെ​​​​യ്ത​​​​ത്.

ടി​​​​ഇ​​​​ടി പ​​​​രീ​​​​ക്ഷ​​​​യ്ക്ക് തൊ​​​​ട്ടു​​​​ത​​​​ലേ ദി​​​​വ​​​​സം പോ​​​​ലീ​​​​സ് ന​​​​ട​​​​ത്തി​​​​യ ര​​​​ഹ​​​​സ്യ​​​​നീ​​​​ക്ക​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ഈ ​​​​റാ​​​​ക്ക​​​​റ്റി​​​​നെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.

National

ഫോ​ണി​ൽ സം​സാ​രി​ച്ച് ന​ട​ക്കു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി മാ​ൻ​ഹോ​ളി​ലേ​ക്ക്; 55കാ​ര​ന് ദാ​രു​ണാ​ന്ത്യം

മും​ബൈ: ഫോ​ണി​ൽ സം​സാ​രി​ച്ച് ന​ട​ക്കു​ന്ന​തി​നി​ടെ മാ​ൻ​ഹോ​ളി​ലേ​ക്ക് വീ​ണ 55കാ​ര​ന് ദാ​രു​ണാ​ന്ത്യം. മും​ബൈ​യി​ലെ ഖൈ​റാ​നി റോ​ഡി​ൽ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.30ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. അ​സ്‌​ലം ഇ​സാ​ഫ് ഷെ​യ്ഖ് ആ​ണ് മ​രി​ച്ച​ത്.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ളെ തു​ട​ർ​ന്ന് മാ​ൻ​ഹോ​ളി​ന്‍റെ മൂ​ടി തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു‌. ഈ ​സ​മ​യം ഇ​തു​വ​ഴി ന​ട​ന്നു​പോ​യ അ​സ്‌​ലം ഇ​സാ​ഫ് അ​ബ​ദ്ധ​ത്തി​ൽ മാ​ൻ​ഹോ​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ തൊ​ഴി​ലാ​ളി​ക​ൾ ഏ​ണി​വ​ച്ച് മാ​ൻ​ഹോ​ളി​ലേ​ക്ക് ഇ​റ​ങ്ങി​യെ​ങ്കി​ലും അ​സ്‌​ല​മി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

പി​ന്നാ​ലെ മും​ബൈ ഫ​യ​ർ ബ്രി​ഗേ​ഡും പോ​ലീ​സും ര​ണ്ട് മ​ണി​ക്കൂ​റോ​ളം സം​യു​ക്ത​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് അ​സ്‌​ല​മി​നെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

 

Kerala

ടി​സി ത​ർ​ക്കം: മ​ഹാ​രാ​ഷ്ട്ര​യി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന്‍റെ ക്യാ​ബി​നി​ൽ അ​ധ്യാ​പ​ക​നെ കു​ത്തി​വീ​ഴ്ത്തി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ത്ഥി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഛത്ര​പ​തി സം​ഭാ​ജി​ന​ഗ​റി​ൽ ട്രാ​ൻ​സ്ഫ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി (ടി​സി) ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ത്ഥി സ്കൂ​ളി​നു​ള്ളി​ൽ വ​ച്ച് അ​ധ്യാ​പ​ക​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ക​ന്‍റോ​ൺ​മെ​ന്‍റ് മേ​ഖ​ല​യി​ലെ 'ലി​റ്റി​ൽ ഫ്ല​വ​ർ സ്കൂ​ളി'​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന ഈ ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. നെ​ഞ്ചി​ന് പ​രി​ക്കേ​റ്റ അ​ധ്യാ​പ​ക​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.  

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന്‍റെ ക്യാ​ബി​നി​ൽ വെ​ച്ചു​ണ്ടാ​യ ച​ർ​ച്ച​യ്ക്കി​ട​യി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വി​ദ്യാ​ർ​ത്ഥി​യും അ​ധ്യാ​പ​ക​നും പ്രി​ൻ​സി​പ്പ​ലും ത​മ്മി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് പ്ര​കോ​പി​ത​നാ​യ വി​ദ്യാ​ർ​ത്ഥി അ​ധ്യാ​പ​ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മൂ​വ​രും എ​ഴു​ന്നേ​ൽ​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ത്ഥി ക​യ്യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി​യെ​ടു​ത്ത് അ​ധ്യാ​പ​ക​ന്‍റെ നെ​ഞ്ചി​ൽ കു​ത്തു​ക​യാ​യി​രു​ന്നു. ഭ​യ​ന്നു​പോ​യ അ​ധ്യാ​പ​ക​ൻ പി​ന്നോ​ട്ട് മാ​റി​യ​തോ​ടെ ക്യാ​ബി​നി​ൽ വ​ലി​യ പ​രി​ഭ്രാ​ന്തി പ​ര​ന്നു. ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ മ​റ്റ് സ്കൂ​ൾ ജീ​വ​ന​ക്കാ​ർ ചേ​ർ​ന്നാ​ണ് അ​ക്ര​മി​യാ​യ വി​ദ്യാ​ർ​ത്ഥി​യെ പി​ടി​ച്ചു​മാ​റ്റി​യ​ത്.

സ്കൂ​ളി​ൽ നി​ന്ന് ടി​സി വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഈ ​വി​ദ്യാ​ർ​ത്ഥി മു​ൻ​പും ഇ​തേ ക്ലാ​സ് അ​ധ്യാ​പ​ക​നു​മാ​യി സ്കൂ​ളി​ൽ വെ​ച്ച് വ​ഴ​ക്കി​ട്ടി​രു​ന്ന​താ​യി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച ക​ത്തി വി​ദ്യാ​ർ​ത്ഥി ഓ​ൺ​ലൈ​ൻ വ​ഴി​യാ​ണ് ഓ​ർ​ഡ​ർ ചെ​യ്ത് വ​രു​ത്തി​യ​തെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ത്ഥി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.



National

മഹാരാഷ്‌ട്രയില്‍ അധ്യാപക യോഗ്യതാ പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നു

താ​​​നെ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ ഇ​​​ന്ന് ന​​​ട​​​ക്കാ​​​നി​​​രു​​​ന്ന അ​​​ധ്യാ​​​പ​​​ക യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ മാ​​​റ്റി​​​വ​​​ച്ചു. ചോ​​​ദ്യ​​​പേ​​​പ്പ​​​ര്‍ ചോ​​​ര്‍ന്ന​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പ​​​രീ​​​ക്ഷ നീ​​​ട്ടി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

സം​​​ഭ​​​വവു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഭീ​​​വാ​​​ണ്ഡി​​​യി​​​ല്‍ നി​​​ന്ന് മൂ​​​ന്നു​​​പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ്‌​​​ചെ​​​യ്തു. സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്തേ​​​ക്കും ബ​​​ന്ധ​​​മു​​​ള്ള സം​​​ഘം അ​​​ട്ടി​​​മ​​​റി​​​ക്കു പി​​​ന്നി​​​ലു​​​ണ്ടെ​​​ന്നാ​​​ണ് സം​​​ശ​​​യം.

സം​​​സ്ഥാ​​​ന​​​ത്തെ 1728 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി ആ​​​റു ല​​​ക്ഷ​​​ത്തി​​​ലേ​​​റെ ഉ​​​ദ്യോ​​​ഗാ​​​ര്‍ഥി​​​ക​​​ളാ​​​ണ് പ​​​രീ​​​ക്ഷ​​​യ്ക്കാ​​​യി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​രു​​​ന്ന​​​ത്.

National

അ​ടി​ച്ചു ഫി​റ്റാ​യ യു​വ​തി ബാ​റി​ൽ പ​ര​സ്യ​മാ​യി മൂ​ത്ര​മൊ​ഴി​ച്ചു; ജീവനക്കാർക്കെതിരേ ഭീഷണിയും, വീ​ഡി​യോ വൈ​റ​ൽ

മുംബൈ: സ്ത്രീ​ക​ൾ മ​ദ്യ​പി​ക്കു​ന്ന​തും അ​ടി​പി​ടി​യു​ണ്ടാ​ക്കു​ന്ന​തു​മെ​ല്ലാം പു​തി​യ സം​ഭ​വ​മ​ല്ല. ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. എ​ന്നാ​ൽ ക​ഴി​ഞ്ഞ​ദി​വ​സം മും​ബൈ​യി​ൽ ന​ട​ന്ന സം​ഭ​വം, ഒ​രു വ​ല്ലാ​ത്ത സം​ഭ​വ​മാ​യി​പ്പോ​യി!

ക​ല്യാ​ണി​ലു​ള്ള ബാറിലാണു സംഭവം. ആളുകൾ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന റസ്റ്ററന്‍റിലിരുന്ന് യുവതി മൂത്രമൊഴിക്കുകയായിരുന്നു. തീൻമേശയ്ക്കടിയിലാണ് യുവതി മൂത്രമൊഴിച്ചത്. ദൃ​ശ്യ​ങ്ങ​ൾ സമൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നുണ്ട്. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു സ്ത്രീ​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. മറ്റുള്ളവർ ഇവിടെയി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​ണെ​ന്നും തൊ​ട്ട​ടു​ത്തു ശു​ചി​മു​റി​യു​ണ്ടെ​ന്നും ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച സ്ത്രീ ​വി​ളി​ച്ചു​പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും, മദ്യലഹരിയിൽ അതൊന്നും വകവയ്ക്കാതെ പരസ്യമായി മൂത്രമൊഴിക്കുകയായിരുന്നു.

യുവതിയുടെ പ്രവൃത്തി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ ഹോ​ട്ട​ൽ മാ​നേ​ജ​രും മ​റ്റുള്ളവരും ഇ​ട​പെ​ട്ടു. ഇവരോടു കയർത്ത യുവതി ജീവനക്കാരെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊ​തു​സ്ഥ​ല​ത്ത് ഇ​ത്ത​ര​മൊ​രു മോ​ശം പ്ര​വൃ​ത്തി ചെ​യ്തി​ട്ടും മാ​പ്പ് പ​റ​യാൻപോലും യുവതി തയാറായില്ല. ഒടുവിൽ സ്ത്രീ പുറത്തേക്കിറങ്ങുന്നതും ജീവനക്കാരെ ചീത്തവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

വീ​ഡി​യോ സോഷ്യൽ മീഡിയകളിൽ തരംഗമായതോടെ, വലിയ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നു​വ​രു​ന്ന​ത്. പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​നും സം​സ്കാ​ര​ത്തി​നും വി​രു​ദ്ധ​മാ​യ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ​ക്കെ​തി​രേ പ​ല​രും രൂ​ക്ഷമായി പ്ര​തി​ക​രി​ച്ചു. എ​ന്നാ​ൽ, യുവതി ചെ​യ്ത​ത് തെ​റ്റാ​ണെ​ങ്കി​ലും അ​വ​രു​ടെ വീ​ഡി​യോ ഇ​ത്ത​ര​ത്തി​ൽ പ​ര​സ്യ​മാ​ക്കു​ന്ന​ത് വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും മാ​ന​സി​കപീ​ഡ​ന​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ചി​ല​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

National

എംഎൽഎസി തെരഞ്ഞെടുപ്പിൽ ബിജെപി വിമതനു വിജയം

മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര എം​​​​എ​​​​ൽ​​​​സി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ബി​​​​ജെ​​​​പി വി​​​​മ​​​​ത​​​​നു വി​​​​ജ​​​​യം. നാ​​​​സി​​​​ക് ജി​​​​ല്ല​​​​യി​​​​ലാ​​​​ണ് ബി​​​​ജെ​​​​പി​​​​യി​​​​ലെ ഗോ​​​​കു​​​​ൽ ഗി​​​​തെ വി​​​​ജ​​​​യി​​​​ച്ച​​​​ത്.

ശി​​​​വ​​​​സേ​​​​ന (ഷി​​​​ൻ​​​​ഡെ)​​​​യി​​​​ലെ ന​​​​രേ​​​​ന്ദ്രേ ദ​​​​രാ​​​​ദെ​​​​യാ​​​​ണ് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​ത്. നാ​​​​ന്ദെ​​​​ഡ്, ഔ​​​​റം​​​​ഗാ​​​​ബാ​​​​ദ്-​​​​ജ​​​​ൽ​​​​ന, ഉ​​​​സ്മാ​​​​നാ​​​​ബാ​​​​ദ്-​​​​ലാ​​​​ത്തൂ​​​​ർ-​​​​ബീ​​​​ഡ്, നാ​​​ഗ്പു​​​ർ, അ​​​മ​​​രാ​​​വ​​​തി സീ​​​​റ്റു​​​​ക​​​​ളി​​​​ൽ ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ വി​​​​ജ​​​​യി​​​​ച്ചു.

17 സീ​​​​റ്റു​​​​ക​​​​ളി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

National

മഹാരാഷ്‌ട്ര ക്ഷേത്രത്തിന്‍റെ മേൽക്കൂര തകർന്ന് അഞ്ച് മരണം: 18 പേർക്ക് പരിക്ക്

മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ പ​​​ര്‍ഭാ​​​നി​​​യി​​​ല്‍ ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ മേ​​​ല്‍ക്കൂ​​​ര ത​​​ക​​​ര്‍ന്നു​​​വീ​​​ണ് അ​​​ഞ്ചു​​​പേ​​​ർ മ​​​രി​​​ച്ചു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്ന​​​ര​​​യോ​​​ടെ​ പ​​​ര്‍ഭാ​​​നി​​​യി​​​ലെ യ​​​ഷ്‌​​​വാ​​​ദി ഹ​​​നു​​​മാ​​​ന്‍ ക്ഷേ​​​ത്ര​​​ത്തി​​​ലു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ 18 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ സ​​​ഭാ മ​​​ണ്ഡ​​​പ​​​ത്തി​​​ലെ നി​​ർ​​മ്മാ​​ണ​​ത്തി​​ലി​​രു​​ന്ന മേ​​​ല്‍ക്കൂ​​​ര​​​യാ​​​ണ് ത​​​ക​​​ര്‍ന്ന​​​തെ​​ന്ന് പോ​​ലീ​​സ് അ​​റി​​യി​​ച്ചു. പ​​രി​​ക്കേ​​റ്റ​​വ​​രെ സ​​​മീ​​​പ​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​തി​​​ല്‍ ഒ​​​രാ​​​ളു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ള്‍ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ്ര​​ച​​രി​​ക്കു​​ന്നു​​ണ്ട്.

അ​​​പ​​​ക​​​ട​​​ത്തി​​​ൽ ദുഃ​​​ഖം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി ദേ​​​വേ​​​ന്ദ്ര ഫ​​​ഡ്നാ​​​വി​​​സ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്ക് അ​​​ഞ്ചു​​​ല​​​ക്ഷം രൂ​​​പ വീ​​​തം സ​​​ഹാ​​​യ​​​ധ​​​നം പ്ര​​​ഖ്യാ​​​പി​​​ച്ചു. പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ​​​ക്കു വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ​​​ക്കു മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു.

National

മ​ഹാ​രാ​ഷ്ട്ര​യി​ൽ വീ​ണ്ടും രാ​ഷ്ട്രീ​യ നാ​ട​കം; ഉ​ദ്ധ​വ് താ​ക്ക​റെ പ​ക്ഷ​ത്തെ എം​പി​മാ​ർ ഫോ​ൺ ഓ​ഫാ​ക്കി അ​പ്ര​ത്യ​ക്ഷ​രാ​യി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര രാ​ഷ്ട്രീ​യ​ത്തി​ൽ വീ​ണ്ടും വ​ൻ അ​ട്ടി​മ​റി സൂ​ച​ന​ക​ൾ ന​ൽ​കി​ക്കൊ​ണ്ട് ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ശി​വ​സേ​ന (യു​ബി​ടി) വി​ഭാ​ഗ​ത്തി​ൽ ആ​ഭ്യ​ന്ത​ര ക​ല​ഹം രൂ​ക്ഷ​മാ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. പാ​ർ​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം എം​പി​മാ​ർ മുൻ മു​ഖ്യ​മ​ന്ത്രി ഏ​ക​നാ​ഥ് ഷി​ൻ​ഡെ​യു​ടെ പ​ക്ഷ​ത്തേ​ക്ക് ചേ​ക്കേ​റാ​ൻ ഒ​രു​ങ്ങു​ന്നു എ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ, നി​ര​വ​ധി ഉ​ദ്ധ​വ് പ​ക്ഷ എം​പി​മാ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​ണ്. ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് നി​ല​വി​ൽ സാ​ധി​ക്കു​ന്നി​ല്ല.

മ​ഹാ​രാ​ഷ്ട്ര രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ളി​ൽ 'ഓ​പ്പ​റേ​ഷ​ൻ ടൈ​ഗ​ർ' എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ഈ ​നീ​ക്ക​ത്തി​ലൂ​ടെ ഉ​ദ്ധ​വ് പ​ക്ഷ​ത്തെ ഏ​ഴോ​ളം എം​പി​മാ​രും ഏ​താ​നും എം​എ​ൽ​എ​മാ​രും ഷി​ൻ​ഡെ പ​ക്ഷ​വു​മാ​യി അ​വ​സാ​ന​വ​ട്ട ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യെ​ന്നാ​ണ് സൂ​ച​ന. വ​രാ​നി​രി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​വ​ർ ഭ​ര​ണ​പ​ക്ഷ​ത്തി​നൊ​പ്പം ചേ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

അ​തി​നി​ടെ, ഒ​രു പാ​ർ​ല​മെ​ന്‍റ​റി സ​മി​തി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ചി​ല പ്ര​ധാ​ന എം​പി​മാ​ർ ഡ​ൽ​ഹി​യി​ലേ​ക്ക് തി​രി​ച്ചി​ട്ടു​ള്ള​തി​നാ​ൽ മ​ഹാ​രാ​ഷ്ട്ര​യി​ലെ രാ​ഷ്ട്രീ​യ ശ്ര​ദ്ധ ഇ​പ്പോ​ൾ പൂ​ർ​ണ​മാ​യും ഡ​ൽ​ഹി​യി​ലേ​ക്ക് മാ​റി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ വി​മ​ത നീ​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ ഉ​ദ്ധ​വ് താ​ക്ക​റെ പ​ക്ഷം നി​ഷേ​ധി​ക്കു​ക​യും ത​ങ്ങ​ളു​ടെ എം​പി​മാ​ർ ഒ​പ്പ​മു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു​ണ്ട്.

National

തീ​ർ​ഥാ​ട​ക​രു​മാ​യി പോ​യ ബോ​ട്ടു മ​റി​ഞ്ഞു, ഒ​രാ​ൾ മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ തീ​ർ​ഥാ​ട​ക​രു​മാ​യി ബോ​യ ബോ​ട്ട് ന​ദി​യി​ൽ മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ബീ​ഡ് ജി​ല്ല​യി​ലെ പു​രു​ഷോ​ത്തം​പു​രി​യി​ലാ​ണ് സം​ഭ​വം. 35 തീ​ർ​ഥാ​ട​ക​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.‌

ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ബോ​ട്ട് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ മു​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​മീ​ള റാ​ത്തോ​ഡ് എ​ന്ന സ്ത്രീ​യാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ വാ​ഷി​മി​ലെ മ​ഹാ​ഗാ​വ് നി​വാ​സി​യാ​യ സി​ന്ധു​ഭാ​യ് മാ​വ​ലി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​നു​വ​ദ​നീ​യ​മാ​യ​തി​ലും ആ​ളു​ക​ൾ ബോ​ട്ടി​ൽ ക​യ​റി​യെ​ന്നും ഇ​തേ​തു​ട​ർ​ന്ന് ബോ​ട്ടി​ന്‍റെ ബാ​ല​ൻ​സ് ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നും ദൃ​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. നാ​ട്ടു​കാ​രും പോ​ലീ​സു​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Kerala

ഫാ.ജോര്‍ജ് കാവുകാട്ടിന് സന്ത് ഗാഡ്‌കേ ബാബാ പുരസ്‌കാരം

ച​ങ്ങ​നാ​ശേ​രി: ക​ഴി​ഞ്ഞ നാ​ല് പ​തി​റ്റാ​ണ്ടാ​യി മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ പി​ന്നാ​ക്ക മേ​ഖ​ല​ക​ളി​ല്‍ സ്തു​ത്യ​ര്‍​ഹ​മാ​യ സേ​വ​ന​മ​നു​ഷ്‌​ഠി​ച്ച ഫാ​ദ​ര്‍ ബാ​ബാ എ​ന്ന് നാ​ട്ടു​കാ​ര്‍ വി​ളി​ക്കു​ന്ന ഫാ. ​ജോ​ര്‍​ജ് കാ​വു​കാ​ട്ടി​ന് മാ​ന​വ​ത ഫൗ​ണ്ടേ​ഷ​ന്‍ സ​ന്ത് ഗാ​ഡ്‌​കേ ബാ​ബാ പു​ര​സ്‌​കാ​രം ന​ല്‍​കി ആ​ദ​രി​ക്കു​ന്നു.

പ​തി​ത​രു​ടേ​യും പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടേ​യും ഉ​ന്ന​മ​ന​ത്തി​നാ​യി ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ച ഈ ​വൈ​ദി​ക​ന് ല​ഭി​ക്കു​ന്ന പു​ര​സ്‌​കാ​രം മും​ബൈ​യി​ലെ ഷ​ഹ​പു​ർ നാ​ട്ടു​കാ​ര്‍ ന​ല്‍​കു​ന്ന ഗു​രു​ദ​ക്ഷി​ണ​യാ​ണ്.

1950ല്‍ ​പാ​ലാ പ്ര​വി​ത്താ​ന​ത്ത് പ​രേ​ത​രാ​യ കാ​വു​കാ​ട്ട് ജോ​സ​ഫ് -മേ​രി ദ​മ്പ​തി​ക​ളു​ടെ ഒ​ന്പ​തു മ​ക്ക​ളി​ല്‍ നാ​ലാ​മ​നാ​യാ​ണ് ഫാ. ​ജോ​ര്‍​ജി​ന്‍റെ ജ​ന​നം. ദൈ​വ​ദാ​സ​ന്‍ മാ​ര്‍ മാ​ത്യു കാ​വു​കാ​ട്ടി​ന്‍റെ സ​ഹോ​ദ​ര പൗ​ത്ര​നാ​ണ്. 1978ല്‍ ​വ​ട​വാ​തൂ​ര്‍ സെ​മി​നാ​രി​യി​ല്‍​നി​ന്നു വൈ​ദി​ക പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി ബി​ഷ​പ് മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വ​യ​ലി​ൽ​നി​ന്നും എം​എ​സ്ടി സ​ഭ​യ്ക്കു​വേ​ണ്ടി വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു.

തു​ട​ര്‍​ന്ന് മ​ധ്യ​പ്ര​ദേ​ശി​ല്‍ ഉ​ജ്ജൈ​ൻ രൂ​പ​ത​യി​ലെ മാ​നാ​യി​ല്‍ ഹി​ന്ദു സ​ന്യാ​സി​യു​ടെ കു​ടി​ലി​ല്‍ അ​തി​ഥി​യാ​യി താ​മ​സി​ച്ച് മാ​നാ മി​ഷ​ന് തു​ട​ക്ക​മി​ട്ടു. പ​ഞ്ചാ​യ​ത്ത് ദാ​നം ചെ​യ്ത തു​ണ്ട് ഭൂ​മി​യി​ല്‍ സ്വ​യം കു​ടി​ലു​ണ്ടാ​ക്കി താ​മ​സം തു​ട​ങ്ങി​യ ഫാ.​ജോ​ർ​ജ് ഹെ​ര്‍​ബോ മി​ന​റ​ല്‍ ചി​കി​ത്സ​ക​ള്‍​ക്ക് തു​ട​ക്കം​കു​റി​ച്ചു. കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​ന് ചെ​റി​യ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. ഈ ​എ​ളി​യ ശു​ശ്രൂ​ഷ അ​മ്പ​താ​ണ്ടി​ലേ​ക്കു ക​ട​ക്കു​മ്പോ​ള്‍ ഈ ​ഗ്രാ​മം ഇ​ന്ന് ഉ​ന്ന​ത​വി​ദ്യാ​സ​മ്പ​ന്ന​രു​ടെ നാ​ടാ​യി മാ​റി. മാ​നാ ഗ്രാ​മ​ത്തി​ലെ സേ​വ​ന​ത്തി​നു​ശേ​ഷം ഫാ.​ജോ​ര്‍​ജ് പൂ​ന​യി​ല്‍ ശു​ശ്രൂ​ഷാ​ദൗ​ത്യം ഏ​റ്റെ​ടു​ത്തു.

1990ല്‍ ​കൊ​ങ്ക​ണ്‍ മേ​ഖ​ല​യി​ല​യു​ള്‍​പ്പെ​ടു​ന്ന സാം​ഗ്ലി മി​ഷ​ന്‍റെ തു​ട​ക്ക​ക്കാ​ര​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ടു. 1995ലാ​ണ് താ​നാ ജി​ല്ല​യി​ലെ ആ​ദി​വാ​സി​ക​ളു​ടെ അ​തി​ദ​രി​ദ്ര​മാ​യ ഉ​ള്‍​ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് ഈ ​വൈ​ദി​ക​ന്‍ ക​ട​ന്നു​ചെ​ന്ന​ത്. ഫാ.​ജോ​ർ​ജി​ന്‍റെ അ​നേ​ക വ​ര്‍​ഷ​ങ്ങ​ളി​ലെ അ​ത്യ​ധ്വാ​നം ഒ​രു ജ​ന​ത​യെ അ​റി​വി​ന്‍റെ​യും വി​ക​സ​ന​ത്തി​ന്‍റെ​യും പാ​ത​യി​ലേ​ക്കു ന​യി​ക്കാ​ന്‍ കാ​ര​ണ​മാ​യി.

77വ​യ​സു​കാ​ര​നാ​യ ഫാ.​ജോ​ര്‍​ജ് കാ​വു​കാ​ട്ട് ക​ര്‍​ണാ​ട​ക​യി​ലെ കാ​ര്‍​ക്ക​ള​യി​ല്‍ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സാ​മൂ​ഹ്യ​സേ​വ​ന​ത്തി​നു​ള്ള പു​ര​സ്‌​കാ​രം അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യ​ത്. നാ​ളെ രാ​വി​ലെ പ​ത്തി​ന് മും​ബൈ ടി​റ്റ് വാ​ലാ സാ​യി​ബാ​ബ മ​ന്ദി​ര്‍ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ഫാ.​ജോ​ര്‍​ജ് കാ​വു​കാ​ട്ട് പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങും.

Kerala

പിലാത്തറയില്‍ മഹാരാഷ്‌ട്ര സ്വദേശികളുടെ കാർ ആക്രമിച്ച് അരക്കോടി രൂപ കവർന്നു

കണ്ണൂർ: പിലാത്തറയില്‍ മഹാരാഷ്‌ട്ര സ്വദേശികൾ സഞ്ചരിച്ച കാർ ആക്രമിച്ച്
അരക്കോടി രൂപ കവർന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. പിലാത്തറ - മാതമംഗലം റോഡില്‍ കോ-ഓപ്പറേറ്റീവ് കോളജിന് സമീപമാണ് കെഎല്‍ 58 എഎന്‍ 2059 നമ്പര്‍ ആക്രമിക്കപ്പെട്ടത്.

കാറിൽ മഹാരാഷ്‌ട്ര സ്വദേശികളായ ദന്പതികളും രണ്ടുമക്കളും ഡ്രൈവറുമായിരുന്നു ഉണ്ടായിരുന്നത്. അക്രമിസംഘം കാർ തടഞ്ഞ് യാത്രക്കാരെ ആക്രമിച്ചാണ് പണം കവർന്നത്. കാറിനുള്ളിലുള്ളവർ ഓടിരക്ഷപ്പെടുകയും ബസിൽ കയറി തലശേരിയിൽ എത്തി പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. തങ്ങളുടെ പക്കലുണ്ടായിരുന്ന അരക്കോടി രൂപ കവർന്നതായാണ് ഇവർ പറയുന്നത്. തലശേരി എസിപി നന്ദഗോപന്‍റെ നേതൃത്വത്തിൽ വിശദമായ മൊഴി രേഖപ്പെടുത്തി വരികയാണ്.

കാർ കണ്ടെത്തിയത് ദുരൂഹ സാഹചര്യത്തിൽ

രാവിലെ നടക്കാനിറങ്ങിയവരാണ് കാര്‍ കണ്ടെത്തിയത്. കാറിന്‍റെ ബോണറ്റും മുന്‍വശത്തെ ഡോറും തുറന്നിട്ട നിലയിലായിരുന്നു. കാറില്‍ രക്തക്കറകളുണ്ടായിരുന്നു. കുട്ടികളുടേയും സ്ത്രീകളുടേയും വസ്ത്രങ്ങളും ബാഗും കാറില്‍നിന്നും വാരി പുറത്തിട്ട നിലയിലായിരുന്നു. പിടിവലി നടന്നതിന്‍റെ ലക്ഷണങ്ങളാണ് കാണാനാകുന്നത്.

ശബ്ദമുണ്ടാക്കിയാല്‍പോലും പെട്ടെന്നാരും എത്താന്‍ സാധ്യതയില്ലാത്ത വിജനമായ പ്രദേശത്താണ് കാറുള്ളത്. പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പരിയാരം പോലീസെത്തി പരിശോധന നടത്തി. തലശേരി പോലീസുമായി പരിയാരം പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്.

National

മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ല​യാ​ളി യു​വാ​വ് വെ​ട്ടേ​റ്റു കൊ​ല്ല​പ്പെ​ട്ടു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ര​ണ്ടു സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി മ​ല​യാ​ളി യു​വാ​വ് വെ​ട്ടേ​റ്റു കൊ​ല്ല​പ്പെ​ട്ടു. ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി വി​ഷ്ണു നാ​യ​ർ(31) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

താ​നെ​യി​ലെ വ​ർ​ത്ത​ക് ന​ഗ​റി​ലാ​ണ് സം​ഭ​വം. വ​ർ​ത്ത​ക് ന​ഗ​റി​ലെ മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​രും പ്ര​തി​ക​ളും ത​മ്മി​ലു​ണ്ടാ​യ ഒ​രു ത​ർ​ക്ക​ത്തി​ൽ വി​ഷ്ണു നാ​യ​ർ ഇ​ട​പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി ഈ ​പ്ര​ശ്നം പ​രി​ഹ​രി​ച്ച് ഇ​രു​വി​ഭാ​ഗ​ത്തെ​യും പി​രി​ച്ചു​വി​ട്ടു

പോ​ലീ​സ് മ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ, ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വി​ഷ്ണു​വി​നെ അ​ക്ര​മി​സം​ഘം പി​ന്തു​ട​ർ​ന്ന് ക്രൂ​ര​മാ​യി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ല്ല​പ്പെ​ട്ട വി​ഷ്ണു നാ​യ​രും ക​സ്റ്റ​ഡി​യി​ലാ​യ പ്ര​തി​ക​ളും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. അ​തി​നാ​ൽ മും​ബൈ​യി​ലെ അ​ധോ​ലോ​ക സം​ഘ​ട്ട​ന​ങ്ങ​ളു​ടെ​യും ഗു​ണ്ടാ​പ്പ​ക​യു​ടെ​യും ഭാ​ഗ​മാ​യാ​ണോ ഈ ​കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്നും പോ​ലീ​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കേ​സി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് പ​ങ്കു​ണ്ടോ എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

 

 

 

National

മും​ബൈ​യി​ൽ നാ​ല് സ്ത്രീ​ക​ളെ ക​ടു​വ കടിച്ചുകൊ​ന്നു

മും​ബൈ : മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​ന്ദ്ര​പു​ർ ജി​ല്ല​യി​ൽ നാ​ല് സ്ത്രീ​ക​ളെ ക​ടു​വ കൊ​ന്നു. ബീ​ഡി തെ​റു​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന തെ​ണ്ടു​ൽ ഇ​ല​ക​ൾ ശേ​ഖ​രി​ക്കാ​ൻ കാ​ട്ടി​ലേ​ക്ക് പോ​യ​പ്പോ​ഴാ​യി​രു​ന്നു ക​ടു​വ​യു​ടെ ആ​ക്ര​മ​ണം.

ഗു​ഞ്ചേ​വാ​ഹി നി​വാ​സി​ക​ളാ​യ ക​വാ​ഡ​ബാ​യ് മൊ​ഹു​ർ​ലെ (45), അ​നി​ത​ബാ​യ് മൊ​ഹു​ർ​ലെ (40), സു​നി​ത മൊ​ഹു​ർ​ലെ (38), സം​ഗീ​ത ചൗ​ധ​രി (50) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്

ച​ന്ദ്ര​പു​ർ ജി​ല്ലാ ആ​സ്ഥാ​ന​ത്തു​നി​ന്ന് ഏ​ക​ദേ​ശം 70 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സി​ന്ധേ​വാ​ഹി താ​ലൂ​ക്കി​ലെ ഗു​ഞ്ചേ​വാ​ഹി ഗ്രാ​മ​ത്തി​ന​ടു​ത്താ​ണ് സം​ഭ​വം. തെ​ണ്ടു​ൽ ഇ​ല​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ഇ​വ​രെ ക​ടു​വ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

National

വിമാന ഇന്ധനനികുതി കുറച്ച് ഡൽഹിയും മഹാരാഷ്‌ട്രയും

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ വ്യോ​​​മ​​​യാ​​​ന ഹ​​​ബ്ബു​​​ക​​​ളാ​​​യ ഡ​​​ൽ​​​ഹി​​​യും മും​​​ബൈ​​​യും വി​​​മാ​​​ന ഇ​​​ന്ധ​​​ന​​​മാ​​​യ ഏ​​​വി​​​യേ​​​ഷ​​​ൻ ട​​​ർ​​​ബൈ​​​ൻ ഫ്യു​​​വ​​​ലി​​​ന്‍റെ (എ​​​ടി​​​എ​​​ഫ്) നി​​​കു​​​തി കു​​​റ​​​ച്ചു.

വി​​​മാ​​​ന ഇ​​​ന്ധ​​​ന​​​ത്തി​​​നു​​​ള്ള മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത നി​​​കു​​​തി (വി​​​എ​​​ടി) ആ​​​റു മാ​​​സ​​​ത്തേ​​​ക്ക് ഡ​​​ൽ​​​ഹി സ​​​ർ​​​ക്കാ​​​ർ 25 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് ഏ​​​ഴു ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ച്ച​​​പ്പോ​​​ൾ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര സ​​​ർ​​​ക്കാ​​​രാ​​​ക​​​ട്ടെ മും​​​ബൈ​​​യി​​​ലെ വി​​​എ​​​ടി 18 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് ഏ​​​ഴു ശ​​​ത​​​മാ​​​ന​​​മാ​​​യും കു​​​റ​​​ച്ചു.

നേ​​​ര​​​ത്തേ വി​​​മാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ച്ചെ​​​ല​​​വി​​​ന്‍റെ 30 മു​​​ത​​​ൽ 40 ശ​​​ത​​​മാ​​​നം വ​​​രെ​​​യാ​​​യി​​​രു​​​ന്നു ഇ​​​ന്ധ​​​ന ഇ​​​ന​​​ത്തി​​​ലെ​​​ങ്കി​​​ൽ പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ പ്ര​​​തി​​​സ​​​ന്ധി​​​ക്കു​​​ശേ​​​ഷം ഇ​​​ത് 55 മു​​​ത​​​ൽ 60 ശ​​​ത​​​മാ​​​നം വ​​​രെ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു.

ഇ​​​ന്ധ​​​ന നി​​​കു​​​തി​​​യി​​​ൽ കു​​​റ​​​വ് വ​​​ന്നി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​ത് വി​​​മാ​​​ന ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കി​​​ൽ ഉ​​​ട​​​ൻ പ്ര​​​തി​​​ഫ​​​ലി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ല.

National

കാ​മു​ക​നെ കൊ​ന്ന് ത​ള്ളി​യ യു​വ​തി പി​ടി​യി​ൽ, സ​ഹാ​യി​ച്ച​ത് ഭ​ർ​ത്താ​വും സു​ഹൃ​ത്തും സ​ഹോ​ദ​ര​നും

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഭ​ർ​ത്താ​വി​ന്‍റെ​യും സ​ഹോ​ദ​ര​ന്‍റെ​യും സു​ഹൃ​ത്തി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ യു​വ​തി കാ​മു​ക​നെ കൊ​ന്ന് മൃ​ത​ദേ​ഹം വീ​പ്പ​യ്ക്കു​ള്ളി​ൽ നി​റ​ച്ച് അ​ഴു​ക്കു​ചാ​ലി​ൽ ത​ള്ളി.

താ​നെ​യി​ലെ മും​ബ്ര നി​വാ​സി​യാ​യ അ​ർ​ബാ​സ് മ​ഖ്‌​സൂ​ദ് അ​ലി ഖാ​ൻ ആ​ണ് മ​രി​ച്ച​ത്. ഏ​പ്രി​ൽ മൂ​ന്നി​ന് ജോ​ലി​ക്കാ​യി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ ഇ​യാ​ളെ​ക്കു​റി​ച്ച് പി​ന്നീ​ട് വി​വ​ര​മൊ​ന്നും ഇ​ല്ലാ​യി​രു​ന്നു. എ​ല്ലാ​യി​ട​ത്തും തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

തു​ട​ർ​ന്ന് അ​ർ​ബാ​സി​ന്‍റെ പി​താ​വ് മും​ബ്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. അ​ർ​ബാ​സി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. അ​ർ​ബാ​സി​ന്‍റെ ഫോ​ണി​ന്‍റെ അ​വ​സാ​ന​ത്തെ ലൊ​ക്കേ​ഷ​ൻ വ​സാ​യ് പ്ര​ദേ​ശ​ത്താ​യി​രു​ന്നു​വെ​ന്നും കാ​മു​കി മെ​ഹ്ജ​ബീ​ൻ ഷെ​യ്ഖി​ന്‍റെ ലോ​ക്കേ​ഷ​നും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന് മെ​ഹ്ജ​ബീ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. ആ​ദ്യം ചോ​ദ്യം ചെ​യ്യ​ലി​നോ​ട് സ​ഹ​ക​രി​ച്ചി​ല്ല. ഏ​റെ​സ​മ​യ​ത്തി​ന് ശേ​ഷം ഇ​വ​ർ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വി​ന്‍റെ​യും സ​ഹോ​ദ​ര​ന്‍റെ​യും സു​ഹൃ​ത്തി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്നും ഇ​വ​ർ മൊ​ഴി ന​ൽ​കി​യ​താ​യി അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ (എ​സി​പി) പ്രി​യ ധ​ങ്ക്നെ പ​റ​ഞ്ഞു.

അ​ർ​ബാ​സി​ൽ നി​ന്നും പ​ണം ത​ട്ടു​ക എ​ന്ന​താ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ പ​ദ്ധ​തി. എ​ന്നാ​ൽ ഇ​യാ​ളി​ൽ നി​ന്ന് ഒ​ന്നും ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ൾ, മെ​ഹ്ജ​ബീ​നും കൂ​ട്ടാ​ളി​ക​ളും അ​ർ​ബാ​സി​ന്‍റെ കൈ​ക​ൾ കെ​ട്ടി​യി​ട്ട് പ്ലാ​സ്റ്റി​ക് പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച് കൊ​ന്നു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ഒ​രു വീ​പ്പ​യ്ക്കു​ള്ളി​ൽ നി​റ​ച്ച് മും​ബ്ര പ്ര​ദേ​ശ​ത്തെ അ​ഴു​ക്കു​ചാ​ലി​ൽ ത​ള്ളി.

മെ​ഹ്ജ​ബീ​നെ​യും സ​ഹോ​ദ​ര​ൻ താ​രി​ഖ് ഷെ​യ്ക്കി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഭ​ർ​ത്താ​വ് ഹ​സ​നും സു​ഹൃ​ത്തും ഒ​ളി​വി​ലാ​ണ്. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് താ​രി​ഖ് എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

കൊ​ല​പാ​ത​കം, ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

National

പാക് അധോലോക നേതാവുമായി ബന്ധം; മഹാരാഷ്‌ട്രയിൽ വ്യാപക റെയ്ഡ്

മും​ബൈ: പാ​ക്കി​സ്ഥാ​ൻ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ധോ​ലോ​ക കു​റ്റ​വാ​ളി നേ​താ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഭീ​ക​ര​വി​രു​ദ്ധ സേ​ന (എ​ടി​എ​സ്) വ്യാ​പ​ക റെ​യ്ഡ് ന​ട​ത്തി.

ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ മും​ബൈ ഉ​ൾ​പ്പ​ടെ മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ നാ​ൽ​പ​തോ​ളം കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രു​ന്നു ഒ​രേ സ​മ​യം റെ​യ്ഡ് ന​ട​ന്ന​ത്. സം​ഭവ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 53 പേ​രെ എ​ടി​എ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

വി​ദേ​ശ​ത്തി​രു​ന്ന് ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന ഷെ​ഹ്‌​സാ​ദ് ഭ​ട്ടി എ​ന്ന​യാ​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു എ​ടി​എ​സി​ന്‍റെ ന​ട​പ​ടി. സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ഇ​ന്ത്യ​ൻ യു​വാ​ക്ക​ളെ സ്വാ​ധീ​നി​ക്കാ​നും രാ​ജ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​നും ഭ​ട്ടി ശ്ര​മി​ക്കു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

മുംബൈ, അ​ക്കോ​ള, നാ​ന്ദെ​ഡ്, പൂ​ന, മീ​ര റോ​ഡ്, ന​ള​സോ​പാ​ര, നാ​സി​ക്, ജ​ൽ​ഗാ​വ്, നാ​ഗ്പു​ർ തു​ട​ങ്ങി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണു പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

ഭ​ട്ടി​യു​ടെ സി​ൻ​ഡി​ക്കറ്റു​ക​ളു​മാ​യി ബ​ന്ധ​മു​ള്ള ചി​ല വ്യ​ക്തി​ക​ളു​ടെ സം​ശ​യാ​സ്പ​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് എ​ടി​എ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് 53 പേ​രെ തി​രി​ച്ച​റി​ഞ്ഞ​തും അ​വ​രു​ടെ ഒ​ളി​ത്താ​വ​ള​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തും. ഇ​വ​രു​ടെ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലെ​യും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും എ​ടി​എ​സ് സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.

ക​ഴി​ഞ്ഞ​യാ​ഴ്ച ഡ​ൽ​ഹി, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്താ​ൻ പാ​ക്കി​സ്ഥാ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ഐ​എ​സ്‌​ഐ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഷെ​ഹ്‌​സാ​ദ് ഭ​ട്ടി ശൃം​ഖ​ല​യി​ലെ അം​ഗ​ങ്ങ​ൾ വ​ഴി​യാ​ണ് ഈ ​പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ സ്‌​പെ​ഷ​ൽ സെ​ൽ ഒ​ന്പ​ത് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് മ​ഹാ​രാ​ഷ്‌​ട്ര​യി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

യു​വാ​ക്ക​ളെ ആ​ഡം​ബ​ര​ജീ​വി​ത​വും പ​ണ​വും വാ​ഗ്ദാ​നം ചെ​യ്ത് ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് ഭ​ട്ടി ശ്ര​മി​ക്കു​ന്ന​തെ​ന്നും ഇ​യാ​ളു​ടെ നി​ര​വ​ധി സ്ലീ​പ്പ​ർ​സെ​ല്ലു​ക​ൾ മ​ഹാ​രാ​ഷ്‌​ട്ര​യി​ലു​ണ്ടെ​ന്നും എ​ടി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

National

ക്ഷേത്രമതിൽ തകർന്ന് ആറു മരണം

സാം​​ഗ്ലി: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ ക​​ന​​ത്ത മ​​ഴ​​യി​​ലും കാ​​റ്റി​​ലും ക്ഷേ​​ത്ര മ​​തി​​ൽ ത​​ക​​ർ​​ന്നും ടി​​ൻ ഷീ​​റ്റു​​ക​​ൾ പ​​തി​​ച്ചും ആ​​റു പേ​​ർ മ​​രി​​ച്ചു. 14 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

സാം​​ഗ്ലി ജി​​ല്ല​​യി​​ലെ മോ​​ത്തേ​​വാ​​ഡി ഗ്രാ​​മ​​ത്തി​​ലെ മ​​ർ​​ഗു​​ദേ​​വി ക്ഷേ​​ത്ര​​ത്തി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ചൊ​​വ്വാ​​ഴ്ച​​ക​​ളി​​ലാ​​ണ് ക്ഷേ​​ത്ര​​ത്തി​​ൽ കൂ​​ടു​​ത​​ലാ​​യി ഭ​​ക്ത​​രെ​​ത്തു​​ന്ന​​ത്.

ഇ​​ന്ന​​ലെ അ​​പ​​ക​​ട​​മു​​ണ്ടാ​​കു​​ന്പോ​​ൾ ഏ​​ക​​ദേ​​ശം 350 വി​​ശ്വാ​​സി​​ക​​ൾ ക്ഷേ​​ത്ര​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്നു. ക​​ന​​ത്ത മ​​ഴ​​യും കാ​​റ്റും ഉ​​ണ്ടാ​​യ​​തോ​​ടെ ആ​​ളു​​ക​​ൾ ടി​​ൻ ഷീ​​റ്റി​​ന്‍റെ അ​​ടി​​യി​​ലേ​​ക്കു മാ​​റി. മ​​തി​​ലും ടി​​ൻ ഷീ​​റ്റും പെ​​ട്ടെ​​ന്നു ത​​ക​​ർ​​ന്നു​​വീ​​ഴു​​ക​​യാ​​യി​​രു​​ന്നു.

National

മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​ൺ​ഗ്ര​സി​ന് ക​ന​ത്ത പ്ര​ഹ​രം; സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട 12 കൗ​ൺ​സി​ല​ർ​മാ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു

താ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ലെ അം​ബ​ർ​നാ​ഥ് ന​ഗ​ര​സ​ഭ​യി​ൽ കോ​ൺ​ഗ്ര​സി​ന് വ​ൻ തി​രി​ച്ച​ടി. ബി​ജെ​പി​യു​മാ​യി കൈ​കോ​ർ​ത്ത​തി​ന് പാ​ർ​ട്ടി സ​സ്പെ​ൻ​ഡ് ചെ​യ്ത 12 കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​രും ഔ​ദ്യോ​ഗി​ക​മാ​യി ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ര​വീ​ന്ദ്ര ച​വാ​നാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്.

ഡി​സം​ബ​ർ 20ന് ​ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ, ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യ ശി​വ​സേ​ന​യെ (ഏ​ക്നാ​ഥ് ഷി​ൻ​ഡെ വി​ഭാ​ഗം) ഭ​ര​ണ​ത്തി​ൽ നി​ന്ന് മാ​റ്റി​നി​ർ​ത്താ​ൻ ബി​ജെ​പി​യും കോ​ൺ​ഗ്ര​സും അ​ജി​ത് പ​വാ​റി​ന്‍റെ എ​ൻ​സി​പി​യും ചേ​ർ​ന്ന് 'അം​ബ​ർ​നാ​ഥ് വി​കാ​സ് അ​ഘാ​ഡി' രൂ​പീ​ക​രി​ച്ചി​രു​ന്നു.

60 അം​ഗ ന​ഗ​ര​സ​ഭ​യി​ൽ ശി​വ​സേ​ന​യ്ക്ക് 27 സീ​റ്റു​ക​ളാ​ണ് ല​ഭി​ച്ച​ത്. എ​ന്നാ​ൽ ബി​ജെ​പി (14), കോ​ൺ​ഗ്ര​സ് (12), എ​ൻ​സി​പി (4), ഒ​രു സ്വ​ത​ന്ത്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന​തോ​ടെ സ​ഖ്യ​ത്തി​ന് 31 സീ​റ്റു​ക​ളാ​യി. ഇ​തോ​ടെ ഭ​ര​ണ​ത്തി​ലെ​ത്താ​ൻ ആ​വ​ശ്യ​മാ​യ ഭൂ​രി​പ​ക്ഷം (30) ഇ​വ​ർ മ​റി​ക​ട​ന്നു.

ബി​ജെ​പി​യു​മാ​യി ചേ​ർ​ന്ന് സ​ഖ്യ​മു​ണ്ടാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം 12 കൗ​ൺ​സി​ല​ർ​മാ​രെ​യും ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റി​നെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​വ​ർ കൂ​ട്ട​ത്തോ​ടെ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്.

 

National

ടാക്സിക്കാർക്ക് മറാത്തി നിർബന്ധമാക്കി മഹാരാഷ്‌ട്ര

മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ ഓ​​​​ട്ടോറി​​​​ക്ഷ, ടാ​​​​ക്സി ഡ്രൈ​​​​വ​​​​ർ​​​​മാ​​​​ർ​​​​ക്ക് മ​​​​റാ​​​​ത്തി ഭാ​​​​ഷ അ​​​​റി​​​​ഞ്ഞി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന​​​​തു നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കി.

തീ​​​​രു​​​​മാ​​​​നം ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ അ​​​​ടു​​​​ത്ത​​​​മാ​​​​സം ഒ​​​​ന്നു​​​​മു​​​​ത​​​​ൽ ഓ​​​​ഗ​​​​സ്റ്റ് 15 വ​​​​രെ പ്ര​​​​ത്യേ​​​​ക ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രി പ്ര​​​​താ​​​​പ് സ​​​​ർ​​​​നാ​​​​യി​​​​ക് അ​​​​റി​​​​യി​​​​ച്ചു. മ​​​​റാ​​​​ത്തി അ​​​​റി​​​​യി​​​​ല്ല എ​​​​ന്ന ഒ​​​​റ്റ​​​​ക്കാ​​​​ര​​​​ണ​​​​ത്താ​​​​ൽ ഡ്രൈ​​​​വ​​​​ർ​​​​മാ​​​​രു​​​​ടെ ലൈ​​​​സ​​​​ൻ​​​​സ് റ​​​​ദ്ദാ​​​​ക്കി​​​​ല്ലെ​​​​ന്നു തീ​​​​രു​​​​മാ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് മ​​​​ന്ത്രി വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

അ​​​​തേ​​​​സ​​​​മ​​​​യം അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി ആ​​​​ളു​​​​ക​​​​ളെ കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ക്ക​​​​ശ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കും. നി​​​​ല​​​​വി​​​​ലു​​​​ള്ള ച​​​​ട്ട​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ക​​​​ർ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ക്ക​​​​ശ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കും.

National

മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​ത്തി​ലും കൈ​ക​ട​ത്തി നാ​സി​ക്കി​ലെ ആ​ൾ​ദൈ​വം; ഏ​ഴാ​മ​ത്തെ പീ​ഡ​ന​ക്കേ​സി​ൽ അ​ശോ​ക് ഖാ​ര​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

നാ​സി​ക്: മ​ഹാ​രാ​ഷ്ട്ര രാ​ഷ്ട്രീ​യ​ത്തെ പി​ടി​ച്ചു​ല​യ്ക്കു​ന്ന പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി നാ​സി​ക്കി​ലെ സ്വ​യം പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വം അ​ശോ​ക് ഖാ​ര​ത്തി​നെ​തി​രെ​യു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​ത്തി​ലും മ​ന്ത്രി​മാ​രെ നി​ശ്ച​യി​ക്കു​ന്ന​തി​ലും ഖാ​ര​ത്ത് സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ശ്ര​മി​ച്ച​താ​യി പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. ഇ​തി​നി​ടെ, ഏ​ഴാ​മ​ത്തെ ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ൽ ഇ​യാ​ളെ ഏ​പ്രി​ൽ 29 വ​രെ കോ​ട​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

മ​ഹാ​രാ​ഷ്ട്ര​യി​ലെ മ​ന്ത്രി​സ​ഭാ അം​ഗ​ങ്ങ​ളെ നി​ശ്ച​യി​ക്കു​ന്ന​തി​ൽ ഖാ​ര​ത്ത് നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തി​യെ​ന്നും പ​ല പ്ര​മു​ഖ നേ​താ​ക്ക​ളും ഇ​യാ​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ച്ചി​രു​ന്ന​താ​യും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ഇ​യാ​ൾ​ക്കൊ​പ്പം പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത് വ​ലി​യ രാ​ഷ്ട്രീ​യ വി​വാ​ദ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം തേ​ടി​യെ​ത്തി​യ ഒ​രു വീ​ട്ട​മ്മ​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു എ​ന്ന​താ​ണ് ഖാ​ര​ത്തി​നെ​തി​രെ​യു​ള്ള പു​തി​യ കേ​സ്.

യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ പു​റ​ത്തി​രു​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു ക്രൂ​ര​കൃ​ത്യം. ഇ​ത് സം​ബ​ന്ധി​ച്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് നാ​സി​ക് കോ​ട​തി മൂ​ന്ന് ദി​വ​സ​ത്തെ ക​സ്റ്റ​ഡി അ​നു​വ​ദി​ച്ച​ത്. ഖാ​ര​ത്തി​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ ര​ഹ​സ്യ ലോ​ക്ക​റി​ൽ നി​ന്ന് ര​ണ്ട് ബ്ലാ​ങ്ക് ചെ​ക്കു​ക​ളും മ​റ്റ് പ​ല രേ​ഖ​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​മാ​യും പ്ര​മു​ഖ​രു​മാ​യും ഇ​യാ​ൾ ന​ട​ത്തി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഇ​തി​ലൂ​ടെ പു​റ​ത്തു​വ​രു​മെ​ന്നാ​ണ് സൂ​ച​ന.

മു​ൻ മെ​ർ​ച്ച​ന്‍റ് നേ​വി ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഇ​യാ​ൾ​ക്കെ​തി​രെ ഇ​തു​വ​രെ പ​ന്ത്ര​ണ്ടോ​ളം ലൈം​ഗി​ക പീ​ഡ​ന​ക്കേ​സു​ക​ളും നി​ര​വ​ധി സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ദി​വ്യ​ശ​ക്തി​യും മ​ന്ത്ര​വാ​ദ​വും അ​വ​കാ​ശ​പ്പെ​ട്ടാ​യി​രു​ന്നു ഇ​യാ​ളു​ടെ ത​ട്ടി​പ്പു​ക​ൾ. മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ന്ത്ര​വാ​ദ ആ​രോ​പ​ണ​ങ്ങ​ളി​ലും ഖാ​ര​ത്തി​ന്‍റെ പേ​ര് ഉ​യ​ർ​ന്നു വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഈ ​കേ​സ് മ​ഹാ​രാ​ഷ്ട്ര രാ​ഷ്ട്രീ​യ​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ച​ർ​ച്ച​യാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്.

National

അ​മ്മാ​വ​നെ വ​ധി​ക്കാ​ൻ പോ​ലീ​സി​ന് സ​ഹാ​യം; വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം പ​ക​വീ​ട്ടി അ​ന​ന്ത​ര​വ​ൻ

മും​ബൈ: വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​ധോ​ലോ​ക ഗു​ണ്ട സാ​ദി​ഖ് കാ​ലി​യ​യെ വ​ധി​ക്കാ​ൻ പോ​ലീ​സി​ന് ര​ഹ​സ്യ വി​വ​രം ന​ൽ​കി​യ​യാ​ളെ കൊ​ല​പ്പെ​ടു​ത്തി അ​ന​ന്ത​ര​വ​ൻ. ഇ​ഖ്ബാ​ല്‍ ഇ​ബ്രാ​ഹിം സെ​ലി​യ(78) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കാ​ലി​യ​യു​ടെ അ​ന​ന​ന്ത​ര​വ​ന്‍ സാ​ദി​ഖ് ജ​വാ​ർ(29), സു​ഹൃ​ത്ത് നൗ​ഷാ​ദ് മി​ത്താ​നി(22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ഖ്ബാ​ല്‍ ഇ​ബ്രാ​ഹിം സെ​ലി​യ​യെ പ്ര​തി​ക​ൾ വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി​ക്കൊ‌​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

27 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ൻ​പാ​ണ് ഛോട്ടാ ​ഷ​ക്കീ​ലി​ന്‍റെ അ​നു​യാ​യി ആ​യി​രു​ന്ന സാ​ദി​ഖ് കാ​ലി​യ​യെ മും​ബൈ പോ​ലീ​സ് വ​ധി​ച്ച​ത്. ഈ ​സ​മ​യം ര​ണ്ട് വ​യ​സു​കാ​ര​നാ​യി​രു​ന്ന സാ​ദി​ഖ് ജ​വാ​ർ വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം പ​ക വീ​ട്ടു​ക​യാ​യി​രു​ന്നു.

 

National

ബാ​ല​വേ​ല​യ്ക്ക് കു​ട്ടി​ക​ളെ ക​ട​ത്ത​ൽ, എ​ട്ടു​പേ​ർ അ​റ​സ്റ്റി​ൽ

മും​ബൈ: ബി​ഹാ​റി​ൽ നി​ന്നും മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്ക് ബാ​ല​വേ​ല​യ്ക്ക് ക​ട​ത്തി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 163 കു​ട്ടി​ക​ളെ ര​ക്ഷ​പെ​ടു​ത്തി. എ​ല്ലാ​വ​രും ആ​ൺ​കു​ട്ടി​ക​ളാ​ണ്. മ​ധ്യ​പ്ര​ദേ​ശി​ലെ ക​ട്നി ജി​ല്ല​യി​ൽ നി​ന്നു​മാ​ണ് ഇ​വ​രെ എ​ത്തി​ച്ച​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​റ് മു​ത​ൽ 13 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ലാ​ത്തൂ​രി​ലെ മ​ദ്ര​സ​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് അ​റ​സ്റ്റി​ലാ​യ​വ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യി​ൽ നി​ന്നു​ള്ള ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്‌​സും (ആ​ർ‌​പി‌​എ​ഫ്) ഗ​വ​ൺ​മെ​ന്‍റ് റെ​യി​ൽ​വേ പോ​ലീ​സും (ജി‌​ആ​ർ‌​പി) സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ടി​ക്ക​റ്റും മ​തി​യാ​യ രേ​ഖ​ക​ളു​മി​ല്ലാ​തെ പാ​റ്റ്ന-​പൂ​ർ​ണ എ​ക്സ്പ്ര​സി​ൽ യാ​ത്ര ചെ​യ്ത കു​ട്ടി​ക​ളെ ക​ട്നി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ച് ര​ക്ഷ​പെ​ടു​ത്തി​യ​ത്.

കു​ട്ടി​ക​ളെ ബി​ഹാ​റി​ലെ അ​രാ​രി​യ മേ​ഖ​ല​യി​ൽ നി​ന്ന് മ​ഹാ​രാ​ഷ്ട്ര​യി​ലെ ലാ​ത്തൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് ആ​ർ‌​പി‌​എ​ഫ് ക​ട്‌​നി ഇ​ൻ​സ്‌​പെ​ക്ട​ർ വീ​രേ​ന്ദ്ര സിം​ഗ് പ​റ​ഞ്ഞു.

ബി​ഹാ​റി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള എ​ട്ട് പ്ര​തി​ക​ൾ​ക്കെ​തി​രെ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത (ബി​എ​ൻ​എ​സ്) സെ​ക്ഷ​ൻ 143(4) (പ​തി​നെ​ട്ട് വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ ക​ട​ത്ത​ൽ) പ്ര​കാ​രം ജി​ആ​ർ​പി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് സിം​ഗ് പ​റ​ഞ്ഞു.

കു​ട്ടി​ക​ളെ ലാ​ത്തൂ​രി​ലേ​ക്ക് ജോ​ലി​ക്കാ​യി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ നി​ന്ന് വ്യ​ക്ത​മാ​യ​തെ​ന്നും ജി​ആ​ർ​പി കേ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

National

ഭ​ർ​തൃ​ഗൃ​ഹ​ത്തി​ലെ പീ​ഡ​നം, 14കാ​രി ജീ​വ​നൊ​ടു​ക്കി, 19കാ​ര​ൻ ഭ​ർ​ത്താ​വും പി​താ​വും അ​റ​സ്റ്റി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഭ​ർ​തൃ​വീ​ട്ടി​ലെ ഗാ​ർ​ഹി​ക പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് കൗ​മാ​ര​ക്കാ​രി ജീ​വ​നൊ​ടു​ക്കി. സോ​ളാ​പൂ​ർ ജി​ല്ല​യി​ലെ മം​ഗ​ൽ​വേ​ധ ത​ഹ്‌​സി​ലി​ലാ​ണ് സം​ഭ​വം. 14കാ​രി​യാ​ണ് മ​രി​ച്ച​ത്.

നാ​ലു മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് 19കാ​ര​നു​മാ​യി കു​ട്ടി​യു​ടെ വി​വാ​ഹം ന​ട​ത്തി​യ​ത്. പി​ന്നീ​ട് തു​ട​ർ​ച്ച​യാ​യ ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ കു​ട്ടി, ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ലെ​ന്നും ഇ​വ​ർ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ, ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി ഭ​ർ​ത്താ​വി​നും ഭ​ർ​തൃ​പി​താ​വി​നും ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്കെ​തി​രെ മം​ഗ​ൾ​വേ​ദ പോ​ലീ​സ് കേ​സെ​ടു​ത്തു. ഭ​ർ​ത്താ​വി​നെ​യും ഭ​ർ​തൃ​പി​താ​വി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

"ഒ​ന്നാ​മ​താ​യി, പെ​ൺ​കു​ട്ടി പ്രാ​യ​പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ല, ര​ണ്ടാ​മ​താ​യി, പ​ല വീ​ട്ടു​ജോ​ലി​ക​ളും ചെ​യ്യാ​ൻ ഭ​ർ​തൃ​വീ​ട്ടു​കാ​ർ കു​ട്ടി​യെ നി​ർ​ബ​ന്ധി​ച്ചു. ത​ന്‍റെ പ്രാ​യ​ത്തി​ന്‍റെ ചെ​റു​പ്പം കാ​ര​ണം ഈ ​സ​മ്മ​ർ​ദ​ങ്ങ​ൾ താ​ങ്ങാ​ൻ കു​ട്ടി​ക്ക് ക​ഴി​ഞ്ഞി​ല്ല. മാ​ത്ര​മ​ല്ല, ശാ​രീ​രി​ക ബ​ന്ധ​ത്തി​ന് ഏ​ർ​പ്പെ​ടാ​ൻ ഭ​ർ​ത്താ​വ് കു​ട്ടി​യെ നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്തു. ഇ​തെ​ല്ലാം കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യി'.-​മം​ഗ​ൽ​വേ​ദ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ദ​ത്താ​ത്രേ ബോ​റി​ഗി​ഡെ പ​റ​ഞ്ഞു.

National

മ​ഹാ​രാഷ്‌ട്രയി​ൽ ക​ടു​വ​ ആ​ക്ര​മ​ണം; ഒ​രാ​ൾ മ​രി​ച്ചു​

ച​ന്ദ്രാ​പു​ർ: മ​ഹാ​രാഷ്‌ട്രയി​ലെ ച​ന്ദ്രാ​പു​രി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 58 കാ​ര​നു ദാ​രു​ണാ​ന്ത്യം. നാ​ഗ്ബി​ഹി​ദ് വ​ന​മേ​ഖ​ല​യി​ലെ മി​ൻ​തൗ​ർ സ്വ​ദേ​ശി​യാ​യ ഹ​രി​ദാ​സ് മ​ഹാ​ദേ​വ് ആ​ണ് മ​രി​ച്ച​ത്.


മ​ഹു​വ പൂ​വ് ശേ​ഖ​രി​ക്കാ​ൻ വ​നി​ത്തി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് വീ​ട്ടി​ൽ​നി​ന്ന് തി​രി​ച്ച​ത്. രാ​ത്രി​യാ​യി​ട്ടും തി​രി​ച്ചെ​ത്താ​താ​യ​തോ​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ തി​ര​ച്ചി​ൽ തു​ട​ങ്ങി. അ​ക​ന്ന ബ​ന്ധു​വാ​ണ് പ്ര​ദേ​ശ​ത്ത് ര​ണ്ട് ക​ടു​വ​ക​ളെ​യും ര​ണ്ട് കു​ട്ടി​ക​ളെ​യും ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​റ്റേ​ന്നാ​ണ് ഹ​രി​ദാ​സി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

National

ഹിപ്നോട്ടിസം മറവിൽ ലഹരി നൽകി പീഡനം; ആൾദൈവത്തിനെതിരേ നൂറിലേറെ സ്ത്രീകൾ

മുംബൈ: മഹാരാഷ്‌ട്രയിലെ വിഐപി ആൾദൈവം അശോക് ഖരാത്ത് പീഡിപ്പിച്ചെന്ന പരാതിയുമായി ഇതിനകം നൂറിലേറെ സ്ത്രീകൾ രംഗത്തുവന്നു. ഇതിനൊപ്പം ഉന്നത രാഷ്‌ട്രീയക്കാരുമായി അടുത്ത ബന്ധമുള്ള ഖരാത്തിന്‍റെ ചെയ്തികൾ പുറത്തുവന്നതോടെ മഹാരാഷ്‌ട്ര രാഷ്‌ട്രീയം ഇളകിമറിയുകയാണ്. നാസിക്കിൽനിന്നുള്ള വിവാദ ആൾദൈവമാണ് അശോക് ഖരാത്ത്.

എ​ൻ​സി​പി അ​ജി​ത്പ​വാ​ർ വി​ഭാ​ഗം നേ​താ​വും സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യു​മാ​യി​രു​ന്ന രൂ​പാ​ലി ച​ക​ങ്ക​ർ, മു​ൻ​മ​ന്ത്രി​യും ശി​വ​സേ​ന നേ​താ​വു​മാ​യ ദീ​പ​ക് കെ​സാ​ർ​ക്ക​ർ എ​ന്നി​വ​ർ​ക്കു ഖ​രാ​ത്തു​മാ​യു​ള്ള ബ​ന്ധം പു​റ​ത്തു​വ​ന്നു. പി​ന്നാ​ലെ വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷസ്ഥാ​ന​വും പാ​ർ​ട്ടി​യി​ലെ സ്ഥാ​ന​ങ്ങ​ളും രൂ​പാ​ലി രാ​ജി​വ​ച്ചു. എ​ന്നാ​ൽ, രൂ​പാ​ലി​യെ ചോ​ദ്യം ചെ​യ്യാ​ൻ എ​സ്ഐ​ടി നോ​ട്ടീ​സ് ന​ൽ​കി​യെ​ങ്കി​ലും ഹാ​ജ​രാ​യി​ല്ല. അ​ശോ​ക് ഖ​രാ​ത്തി​ന്‍റെ ട്ര​സ്റ്റി​ൽ ഇ​വ​രും അം​ഗ​മാ​ണ്.

ജ്യോതിഷത്തിന്‍റെയും ആത്മീയതയുടെയും മറവിൽ നൂറുകണക്കിനു സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് പരാതി. അതിനൊപ്പം കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും പരാതിയുണ്ട്. ഇയാളുടെ ട്രെസ്റ്റിലും മറ്റും ഉന്നത രാഷ്‌ട്രീയക്കാർ പലരുമുണ്ടായിരുന്നു. രാഷ്‌ട്രീയ സ്വാധീനവും ഇയാളുടെ വളർച്ചയ്ക്കു കാരണമായിട്ടുണ്ട്.

പത്താം ക്ലാസിൽ തോൽവി

തുടക്കം ഇങ്ങനെ: നാസിക് സ്വദേശിയായ ഇയാൾ പത്താം ക്ലാസിൽ തോറ്റ ആളാണ്. കുറച്ചുകാലം മർച്ചന്‍റ് നേവിയിൽ ജോലി ചെയ്തെന്നും 'ക്യാപ്റ്റൻ ഖരാത്ത്' എന്നറിയപ്പെട്ടിരുന്നുവെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇതിനൊന്നും രേഖകളില്ല. ഇത് ഇയാളുടെ വ്യാജ അവകാശവാദമാണെന്നാണ് പോലീസ് കരുതുന്നത്.

ആൾദൈവമാകുന്നു: തൊണ്ണൂറുകളുടെ പകുതിയോടെ നാസിക്കിൽ തിരിച്ചെത്തിയ ഇയാൾ അശോക് കുമാർ എന്ന പേരു സ്വീകരിച്ചു. ജ്യോതിഷിയും സംഖ്യാശാസ്ത്രജ്ഞനുമായി (Numerologist) പ്രവർത്തനം തുടങ്ങി.

വളർച്ച: നാസിക്കിലെ മിർഗാവിൽ 'ഈശനേശ്വർ മഹാദേവ്' എന്ന പേരിൽ ഒരു ക്ഷേത്രം നിർമിച്ചതോടെ ഇയാൾക്ക് സ്വാധീനമേറി. വൈകാതെ ഉന്നത രാഷ്‌ട്രീയ നേതാക്കളും വ്യവസായികളുമൊക്കെ ഇയാളുടെ ചങ്ങാതിമാരായി മാറി. രാഷ്‌ട്രീയക്കാർ തെരഞ്ഞെടുപ്പ് വിജയത്തിനും മറ്റുമായി ഇയാളുടെ ഉപദേശങ്ങൾ തേടിയെത്തി.

കുറ്റകൃത്യങ്ങൾ, ആരോപണങ്ങൾ

ദോഷപരിഹാരത്തിനായി എത്തുന്ന സ്ത്രീകളെ മയക്കുമരുന്നു കലർത്തിയ പാനീയങ്ങൾ നൽകി പീഡിപ്പിക്കുകയായിരുന്നു ഇയാളുടെ രീതി. പീഡന ദൃശ്യങ്ങൾ ഇയാളുടെ മുറിയിൽ സ്ഥാപിച്ചിരുന്ന രഹസ്യ കാമറയിൽ പകർത്തുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പലരെയും പീഡിപ്പിച്ചു. ഇയാളുടെ പക്കൽനിന്നു നൂറിലധികം സ്ത്രീകളുടെ അശ്ലീല വീഡിയോകൾ പോലീസ് കണ്ടെടുത്തു.

തട്ടിപ്പും തകൃതി: പ്രശ്നപരിഹാരം തേടി എത്തുന്നവരിൽനിന്നു ലക്ഷക്കണക്കിന് രൂപ ഇയാൾ തട്ടിയെടുത്തിരുന്നു. ഒരു തവണത്തെ കൺസൾട്ടേഷനു പോലും 50 ലക്ഷം രൂപ വരെ ഈടാക്കിയിരുന്നത്രേ. കൂടാതെ, ബിസിനസ് അഭിവൃദ്ധിക്കായി വ്യവസായികൾക്കും മറ്റും വ്യാജരത്നങ്ങളും പുളിങ്കുരുവും 'പുണ്യവസ്തുക്കൾ' എന്നു പറഞ്ഞു നൽകി ലക്ഷങ്ങൾ കൈക്കലാക്കി.

വൻ സമ്പാദ്യം: പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (SIT) പ്രാഥമിക കണ്ടെത്തൽ പ്രകാരം അശോക് ഖരാത്തിന് ഏകദേശം 1,500 കോടി രൂപയുടെ ആസ്തിയുണ്ട്. മുംബൈ, നാസിക്, പൻവേൽ എന്നിവിടങ്ങളിൽ ഇയാൾക്കു ബിനാമി സ്വത്തുക്കളുള്ളതായും കണ്ടെത്തിയിട്ടുണ്ട്.

അകത്തായപ്പോൾ

2026 മാർച്ചിലാണ് ഇയാളെ നാസിക് പോലീസ് അറസ്റ്റ് ചെയ്തത്. ഹിപ്നോട്ടിസത്തിന്‍റെ മറവിൽ മയക്കുമരുന്നു നൽകി പീഡിപ്പിച്ചെന്ന് ഒരു സ്ത്രീ നൽകിയ പീഡന പരാതിയാണ് ഇയാളുടെ ഒടുവിൽ കുടുക്കിയത്.

ഇയാൾ അറസ്റ്റിലായതിനു പിന്നാലെ പരാതികളുടെ പ്രളയമായിരുന്നു.
ഐപിഎസ് ഉദ്യോഗസ്ഥ തേജസ്വിനി സത്പുതെയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് (SIT) കേസ് അന്വേഷിക്കുന്നത്. ഇയാൾക്കെതിരെ ഇതുവരെ പത്തിലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. (അതിൽ എട്ടെണ്ണം പീഡനക്കേസുകളാണ്).
പോലീസ് പുറത്തുവിട്ട ഹെൽപ്പ് ലൈൻ നമ്പറുകളിലേക്കു നൂറിലധികം സ്ത്രീകളാണ് ഇയാൾക്കെതിരെ പരാതിയുമായി എത്തിയത്. ഇതിലുമേറെ പേർ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്.

ആദായനികുതി വകുപ്പും ഇയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഇയാളുടെ മകൻ ഹർഷവർധനെയും പോലീസ് ചോദ്യംചെയ്യാൻ പിടികൂടിയിട്ടുണ്ട്. ഭാര്യ കല്പനയെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.

National

പി​താ​വു​മാ​യി വാ​ക്കു​ത​ർ​ക്കം, നാ​ല് വ​യ​സു​കാ​ര​നെ കാ​ലി​ൽ പി​ടി​ച്ച് നി​ല​ത്ത​ടി​ച്ചു; പ്ര​തി പി​ടി​യി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ വ​സാ​യി​ൽ നാ​ല് വ​യ​സു​കാ​ര​നെ അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ച പ്ര​തി പി​ടി​യി​ൽ. വ​സാ​യ് സ്വ​ദേ​ശി സ​ന്ദീ​പ് പ​ന്തു​റം​ഗ് പ​വാ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ ത​ട​യാ​നെ​ത്തി​യ കു​ട്ടി​യു​ടെ മു​ത്ത​ശി​യെ​യും ഇ​യാ​ൾ ഉ​പ​ദ്ര​വി​ച്ചി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി വ​സാ​യി​ലെ അ​നു​പം ഖ​ർ കോം​പ്ല​ക്സി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. പ്ര​തി​യാ​യ സ​ന്ദീ​പ് പ​വാ​റും കു​ട്ടി​യു​ടെ പി​താ​വും ത​മ്മി​ൽ മു​ൻ​പ് ചെ​റി​യൊ​രു വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നു​ള്ള പ​ക​യാ​ണ് നാ​ല് വ​യ​സു​കാ​ര​നെ മ​ർ​ദി​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​ത്.

റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​റ്റ് കു​ട്ടി​ക​ൾ​ക്കൊ​പ്പം ക​ളി​ക്കു​ക​യാ​യി​രു​ന്നു നാ​ല് വ​യ​സു​കാ​ര​ൻ വി​ഗ്നേ​ഷ്. ഓ​ട്ടോ​യി​ൽ ഇ​രി​ക്കു​ന്ന കു​ട്ടി​യെ ക​ണ്ട​തും പ്ര​കോ​പി​ത​നാ​യ സ​ന്ദീ​പ് ഓ​ടി​യെ​ത്തി കു​ട്ടി​യു​ടെ കാ​ലി​ൽ പി​ടി​ച്ച് പു​റ​ത്തേ​ക്ക് വ​ലി​ച്ചി​റ​ക്കി.

കാ​ലി​ൽ പി​ടി​ച്ച് കു​ട്ടി​യെ ഉ​യ​ർ​ത്തി ത​ല നി​ല​ത്ത​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ​മീ​പ​ത്തെ ഇ​രു​മ്പ് ക​മ്പി​യി​ലേ​ക്കും കു​ട്ടി​യു​ടെ ത​ല ഇ​ടി​പ്പി​ച്ചു. അ​തി​നു​ശേ​ഷം റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തു. കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ മു​ത്ത​ശി​യെ​യും പ്ര​തി ആ​ക്ര​മി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ഗ്നേ​ഷി​നെ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

 

National

പാക് ഉത്പന്നം വിറ്റു; മഹാരാഷ്‌ട്രയിൽ മൂന്ന് കടയുടമകൾക്കെതിരേ കേസ്

മും​​ബൈ: പാ​​ക്കി​​സ്ഥാ​​ൻ നി​​ർ​​മി​​ത സൗ​​ന്ദ​​ര്യ​​വ​​ർ​​ധ​​ക ഉ​​ത്പ​​ന്ന​​ങ്ങ​​ൾ‌ വി​​റ്റ​​ഴി​​ച്ച മ​​ഹാ​​രാ​​ഷ്‌​​ട്ര ഛ​​ത്ര​​പ​​തി സം​​ഭാ​​ജി​​ ന​​ഗ​​റി​​ൽ ക​​ട​​യു​​ട​​മ​​ക​​ൾ​​ക്കെ​​തി​​രേ കേ​​സ്.

മു​​ഹ​​മ്മ​​ദ് അ​​ബ്രാ​​ർ, അ​​ൻ​​കു​​ർ അ​​ഗ​​ർ​​വാ​​ൾ, ജു​​മാ​​ൻ ഖാ​​ൻ​​എ​​ന്നി​​വ​​ർ​​ക്കെ​​തി​​രേ​​യാ​​ണ് വി​​ദേ​​ശ വ്യാ​​പ​​ര നി​​യ​​മ​​പ്ര​​കാ​​രം കേ​​സെ​​ടു​​ത്തത്.

സോ​​പ്പ് ഉ​​ൾ​​പ്പെ​​ടെ പാ​​ക്കി​​സ്ഥാ​​നി​​ൽ നി​​ർ​​മി​​ച്ച 28 ഉ​​ത്പ​​ന്ന​ങ്ങ​​ൾ ക​​ട​​ക​​ളി​​ൽനി​​ന്ന് പി​​ടി​​ച്ചെ​​ടുത്ത​​താ​​യി പോ​​ലീ​​സ് അ​​റി​​യിച്ചു.

National

അ​ജി​ത് പ​വാ​റി​ന്‍റ മ​ര​ണം: കു​റ്റ​പ​ത്രം വൈ​കി​യി​ല്ലെ​ന്ന് മ​ഹാ​രാ​ഷ്‌​ട്ര മ​ന്ത്രി

മും​ബൈ: ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ വൈ​കി​യെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് മ​ഹാ​രാ​ഷ്‌​ട്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി യോ​ഗേ​ഷ് ക​ദം. അ​ന്വേ​ഷ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങി​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അ​പ​ക​ട​മ​ര​ണം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ശേ​ഷ​മാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക. എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല എ​ന്ന മ​ട്ടി​ലു​ള്ള തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് പ്ര​ച​രി​ക്കു​ന്ന​തെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​റ​ഞ്ഞു.

മ​ഹാ​രാ​ഷ്‌​ട്ര പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​തി​നാ​ൽ ക​ർ​ണാ​ട​ക പോ​ലീ​സി​നെ സ​മീ​പി​ക്കു​മെ​ന്ന് ശ​ര​ദ്‌ പ​വാ​ർ വി​ഭാ​ഗം എം​എ​ൽ​എ രോ​ഹി​ത് ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

National

പീ​ഡ​ന​ക്കേ​സ്; മ​ഹാ​രാ​ഷ്ട്ര​യി​ലെ പ്ര​മു​ഖ ജ്യോ​ത്സ്യ​ൻ അ​റ​സ്റ്റി​ൽ

മും​ബൈ: യു​വ​തി​യെ പീ​ഡി​പ്പി​ച്ച​കേ​സി​ൽ മ​ഹാ​രാ​ഷ​ട്ര​യി​ലെ പ്ര​മു​ഖ ജ്യോ​ത്സ്യ​ൻ അ​റ​സ്റ്റി​ൽ. നാ​സി​ക് സ്വ​ദേ​ശി അ​ശോ​ക് ഖാ​രാ​ത്തി (67) നെ​യാ​ണ് 35 കാ​രി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്ത​ത്.

യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കൂ​ടു​ത​ൽ സ്ത്രീ​ക​ളെ ഇ​യാ​ൾ ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്‌​ത​തി​ന്‍റെ തെ​ളി​വു​ക​ൾ ല​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ജ്യോ​ത്സ്യ​നാ​യ അ​ശോ​ക് ഖാ​രാ​ത്ത് റി​ട്ട. മ​ർ​ച്ച​ന്‍റ് നേ​വി ഓ​ഫീ​സ​റാ​ണ്.

വി​ഐ​പി ജ്യോ​ത്സ്യ​നാ​യി അ​റി​യ​പ്പെ​ട്ടി​രു​ന്ന പ്ര​തി ക്യാ​പ്റ്റ​ൻ എ​ന്നാ​ണ് സ്വ​യം വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത്. സ്ത്രീ​ക​ളു​ടെ വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​മെ​ന്നാ​യി​രു​ന്നു പ്ര​തി​യു​ടെ വാ​ഗ്ദാ​നം. തു​ട​ർ​ന്ന് സ്ത്രീ​ക​ൾ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി വ​രു​മ്പോ​ൾ ല​ഹ​രി​മ​രു​ന്ന് ന​ൽ​കി ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ന്ന​താ​യി​രു​ന്നു രീ​തി.

ഭ​ർ​ത്താ​വ് മ​രി​ക്കു​മെ​ന്നും മ​ന്ത്ര​വാ​ദം​ചെ​യ്ത്‌​ത്‌ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും ഇ​യാ​ൾ സ്ത്രീ​ക​ളെ ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം​ചെ​യ്തി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി ഓ​ഫീ​സി​നു​ള്ളി​ൽ ഒ​ട്ടേ​റെ ര​ഹ​സ്യ സി​സി​ടി​വി ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി. 

National

നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ത​ട​യാ​ൻ മ​ഹാ​രാ​ഷ്ട്ര; ക​ടു​ത്ത ശി​ക്ഷ​യു​മാ​യി 'ഫ്രീ​ഡം ഓ​ഫ് റി​ലീ​ജി​യ​ൻ ബി​ൽ 2026'

മും​ബൈ: നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യു​ള്ള 'ഫ്രീ​ഡം ഓ​ഫ് റി​ലീ​ജി​യ​ൻ ബി​ൽ 2026'പാ​സാ​ക്കി മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ. ഭീ​ഷ​ണി​പ്പെ​ടു​ത്തി​യോ, പ്ര​ലോ​ഭ​ന​ങ്ങ​ളി​ലൂ​ടെ​യോ, ച​തി​യി​ലൂ​ടെ​യോ അ​ല്ലെ​ങ്കി​ൽ വി​വാ​ഹം വ​ഴി​യോ ഉ​ള്ള മ​ത​പ​രി​വ​ർ​ത്ത​ന​ങ്ങ​ൾ നി​രോ​ധി​ക്കു​ന്ന ക​ർ​ശ​ന​മാ​യ വ്യ​വ​സ്ഥ​ക​ളാ​ണ് ബി​ല്ലി​ലു​ള്ള​ത്.

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി​യോ വി​വാ​ഹ​ത്തി​ന്‍റെ മ​റ​വി​ലോ നി​യ​മ​വി​രു​ദ്ധ​മാ​യി മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് ഏ​ഴ് വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ല​ഭി​ക്കും. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ, മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള​വ​ർ, സ്ത്രീ​ക​ൾ, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ എ​ന്നി​വ​രെ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യാ​ൽ ഏ​ഴ് വ​ർ​ഷം ത​ട​വും അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ​യും ബി​ല്ലി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു.

കൂ​ട്ട​ത്തോ​ടെ​യു​ള്ള മ​ത​പ​രി​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഏ​ഴ് വ​ർ​ഷം ത​ട​വും അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. ഒ​രേ കു​റ്റം ആ​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് പ​ത്ത് വ​ർ​ഷം വ​രെ ത​ട​വും അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ​യും ല​ഭി​ക്കാം. മ​ത​പ​രി​വ​ർ​ത്ത​നം സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​വും സു​താ​ര്യ​വു​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് നി​യ​മ​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി പ​ങ്ക​ജ് ഭോ​യ​ർ നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി.

 

National

മഹാരാഷ്‌ട്ര ഫാക്ടറിയിൽ സ്ഫോടനം; 11 പേർക്കു പൊള്ളലേറ്റു

മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ ര​​​ത്ന​​​ഗി​​​രി​​​യി​​​ൽ കെ​​​മി​​​ക്ക​​​ൽ ഫാ​​​ക്ട​​​റി​​​യി​​​ൽ റി​​​യാ​​​ക്ട​​​ർ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ 11 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു പൊ​​​ള്ള​​​ലേ​​​റ്റു.

മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര വ്യ​​​വ​​​സാ​​​യ വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ ലോ​​​ട്ടെ പ​​​ര​​​ശു​​​റാ​​​മി​​​ലെ ഡോ.​​​ ഖാ​​​ൻ ഇ​​​ൻ​​​ഡ​​​ട്രി​​​യ​​​ൽ ക​​​ൺ​​​സ​​​ൾ​​​ട്ട​​​ന്‍റ്സി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടു​​​മ​​​ണി​​​യോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം.

ഗു​​​രു​​​ത​​​ര​​​മാ​​​യി പൊ​​​ള്ള​​​ലേ​​​റ്റ നാ​​​ലു​​​പേ​​​രെ വി​​​ദ​​​ഗ്ധ​​​ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ന​​​വി​​​മും​​​ബൈ​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​ന്നു.

Viral

ഹോളിക്ക് ദേഹത്ത് നിറം തെറിപ്പിച്ചതിന് നാല് വയസുകാരനായ കൊച്ചുമകന്‍റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് മുത്തശ്ശിയുടെ ക്രൂരത

മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പു​രി​ൽ നി​ന്നു​ണ്ടാ​യ വേ​ദ​നാ​ജ​ന​ക​മാ​യ ഈ ​വാ​ർ​ത്ത മ​ന​സാ​ക്ഷി​യു​ള്ള ആ​രെ​യും ഞെ​ട്ടി​ക്കു​ന്ന​താ​ണ്. നി​റ​ങ്ങ​ളു​ടെ ഉ​ത്സ​വ​മാ​യ ഹോ​ളി ആ​ഘോ​ഷം ഒ​രു കൊ​ച്ചു​ബാ​ല​ന്‍റെ ജീ​വി​ത​ത്തി​ൽ തീ​രാ​വേ​ദ​ന​യാ​യി മാ​റി​യ​ത് മു​ത്ത​ശ്ശി​യു​ടെ നി​മി​ഷ​നേ​ര​ത്തെ പ്ര​കോ​പ​നം മൂ​ല​മാ​ണ്.

മാ​ർ​ച്ച് മൂ​ന്നി​ന് കോ​രാ​ടി​യി​ലെ ആ​രാം​ഷി​ൻ മേ​ഖ​ല​യി​ൽ ന​ട​ന്ന ഈ ​ദാ​രു​ണ​മാ​യ സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് പു​റം​ലോ​കം അ​റി​ഞ്ഞ​ത്.

വീ​ടി​ന് പു​റ​ത്ത് ആ​വേ​ശ​ത്തോ​ടെ ഹോ​ളി ആ​ഘോ​ഷി​ക്കു​ക​യാ​യി​രു​ന്ന നാ​ല് വ​യ​സു​കാ​ര​നാ​യ ഓം, ​ക​ളി​ക്കി​ട​യി​ൽ ത​ന്‍റെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന സ്പ്രേ ​കു​പ്പി ഉ​പ​യോ​ഗി​ച്ച് മു​ത്ത​ശ്ശി സി​ന്ധു താ​ക്ക​റെ​യു​ടെ ദേ​ഹ​ത്തേ​ക്ക് നി​റം ക​ല​ർ​ന്ന വെ​ള്ളം ഒ​ഴി​ച്ചു.

ഈ ​സ​മ​യം മു​ത്ത​ശ്ശി ഹോ​ളി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ട്ടി​യി​ട്ട തീ​ക്കു​ണ്ഡ​ത്തി​ന് മു​ക​ളി​ൽ ചൂ​ടാ​ക്കി​യ വെ​ള്ളം ബ​ക്ക​റ്റി​ൽ എ​ടു​ത്തു വ​രി​ക​യാ​യി​രു​ന്നു.

കു​ട്ടി​യു​ടെ ക​ളി​ചി​രി​ക​ൾ ആ​സ്വ​ദി​ക്കു​ന്ന​തി​ന് പ​ക​രം, ദേ​ഹ​ത്ത് നി​റം വീ​ണ​തി​ൽ പ്ര​കോ​പി​ത​യാ​യ അ​വ​ർ ത​ന്‍റെ ക​യ്യി​ലു​ണ്ടാ​യി​രു​ന്ന തി​ള​ച്ച വെ​ള്ളം കു​ഞ്ഞി​ന്‍റെ ദേ​ഹ​ത്തേ​ക്ക് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു.

തി​ള​ച്ച വെ​ള്ളം വീ​ണ നി​മി​ഷം ത​ന്നെ കു​ട്ടി വേ​ദ​ന​യാ​ൽ പു​ള​യു​ന്ന​തും ദൂ​രേ​ക്ക് ഓ​ടി മാ​റു​ന്ന​തും പു​റ​ത്തു​വ​ന്ന ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ മ​റ്റൊ​രു സ്ത്രീ ​ത​ണു​ത്ത വെ​ള്ള​മൊ​ഴി​ച്ച് കു​ട്ടി​യെ സ​ഹാ​യി​ക്കാ​ൻ ശ്ര​മി​ച്ചു.

പി​ന്നീ​ട് മു​ത്ത​ശ്ശി​യും കു​ട്ടി​യെ ആ​ശ്വ​സി​പ്പി​ക്കാ​ൻ എ​ത്തി​യെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും കു​ട്ടി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. അ​ര​യ്ക്ക് താ​ഴെ​യാ​ണ് കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പൊ​ള്ള​ലേ​റ്റ​ത്.

ഉ​ട​ൻ ത​ന്നെ നാ​ഗ്പൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ 45 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ​താ​യി ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത കോ​രാ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ആ​ഘോ​ഷം ദു​ര​ന്ത​മാ​യി മാ​റി​യ ഈ ​സം​ഭ​വം നാ​ടി​നെ​യാ​കെ ന​ടു​ക്കി​യി​രി​ക്കു​ക​യാ​ണ്.

 

National

മഹാരാഷ്‌ട്രയിലെ വന്യജീവി ആക്രമണം; അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ മ​​​രി​​​ച്ച​​​ത് 420 പേ​​​ർ

മും​​​ബൈ: അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ജീ​​​വ​​​ൻ​​​ന​​​ഷ്ട​​​മാ​​​യ​​​ത് 420 പേ​​​ർ​​​ക്ക്. ഇ​​​തി​​​ൽ 248 പേ​​​രു​​​ടെ മ​​​ര​​​ണം ക​​​ടു​​​വ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ്.

104 പേ​​​ർ പു​​​ള്ളി​​​പ്പു​​​ലി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലും കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്ന് വ​​​നം​​​മ​​​ന്ത്രി ഗ​​​ണേ​​​ഷ് നാ​​​യി​​​ക് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം വി​​​ദ​​​ർ​​​ഭ മേ​​​ഖ​​​ല​​​യി​​​ൽ മാ​​​ത്രം വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 47 പേ​​​ർ മ​​​രി​​​ച്ചു.

കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്കു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മാ​​​യി 8.27 കോ​​​ടി​​​രൂ​​​പ വി​​​ത​​​ര​​​ണം ചെ​​​യ്തു​​വെ​​ന്നും മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി.

National

ന​മ്പ​ർ പ്ലേ​റ്റി​ന് കേ​ടു​പാ​ട് വ​രു​ത്തി; വി​ദ്യാ​ർ​ഥി​ക​ളെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് അ​ധ്യാ​പ​ക​ൻ

മും​ബൈ: ബൈ​ക്കി​ന്‍റെ ന​മ്പ​ർ പ്ലേ​റ്റി​ന് കേ​ടു​പാ​ട് വ​രു​ത്തി​യെ​ന്ന കാ​ര​ണ​ത്താ​ൽ വി​ദ്യാ​ർ​ഥി​ക​ളെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. മ​ഹാ​രാ​ഷ്ട്ര​യി​ലെ ലാ​ത്തൂ​രി​ലെ അ​ഹ​മ്മ​ദ്പു​രി​ന് സ​മീ​പ​മു​ള്ള ക്രൈ​സ്റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലാ​ണ് സം​ഭ​വം.

അ​ധ്യാ​പ​ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ 30ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. അ​ധ്യാ​പ​ക​ൻ ഉ​ജ്വ​ൽ സോ​ണി ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഇ​യാ​ളെ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സെ​ബ നാ​ദ​ർ ജോ​ലി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും പോ​ലീ​സി​നു കൈ​മാ​റു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

National

കോൺഗ്രസിന് പിന്തുണയുമായി ഒന്പത് ബിജെപി കൗൺസിലർമാർ

മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ ഭീ​​​​വ​​​​ണ്ടി-​​​​നി​​​​സാം​​​​പു​​​​ർ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​നു പി​​​​ന്തു​​​​ണ​​​​യു​​​​മാ​​​​യി ഒ​​​​ന്പ​​​​തു ബി​​​​ജെ​​​​പി കൗ​​​​ൺ​​​​സി​​​​ല​​​​ർ​​​​മാ​​​​ർ. 90 അം​​​​ഗ കൗ​​​​ൺ​​​​സി​​​​ലി​​​​ൽ ഇ​​​​തോ​​​​ടെ കോ​​​​ൺ​​​​ഗ്ര​​​​സി​​​​നു ഭൂ​​​​രി​​​​പ​​​​ക്ഷ​​​​മാ​​​​യി.

ഭീ​​​​വ​​​​ണ്ടി സെ​​​​ക്കു​​​​ല​​​​ർ ഫ്ര​​​​ണ്ട് (ബി​​​​എ​​​​സ്എ​​​​ഫ്) എ​​​​ന്ന പേ​​​​രി​​​​ലാ​​​​ണ് ഒ​​​​ന്പ​​​​തു ബി​​​​ജെ​​​​പി കൗ​​​​ൺ​​​​സി​​​​ല​​​​ർ​​​​മാ​​​​ർ പ്ര​​​​ത്യേ​​​​ക ഗ്രൂ​​​​പ്പ് രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ച്ച​​​​ത്. 22 കൗ​​​​ൺ​​​​സി​​​​ല​​​​ർ​​​​മാ​​​​രാ​​​​ണു ബി​​​​ജെ​​​​പി​​​​ക്കു​​​​ള്ള​​​​ത്.

90 അം​​​​ഗ കൗ​​​​ൺ​​​​സി​​​​ലി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന് 30 അം​​​​ഗ​​​​ങ്ങ​​​​ളു​​​​ണ്ട്. ബി​​​​ജെ​​​​പി-11, ശി​​​​വ​​​​സേ​​​​ന (ഷി​​​​ൻ​​​​ഡെ)-12, എ​​​​ൻ​​​​സി​​​​പി (എ​​​​സ്പി)-12, സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി-6, കൊ​​​​ണാ​​​​ർ​​​​ക് വി​​​​കാ​​​​സ് അ​​​​ഗാ​​​​ഡി (4), ഭീ​​​​വ​​​​ണ്ടി വി​​​​കാ​​​​സ് അ​​​​ഗാ​​​​ഡി (3) എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണു മ​​​​റ്റു പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ നി​​​​ല.

ഒ​​​​രു സ്വ​​​​ത​​​​ന്ത്ര​​​​നും വി​​​​ജ​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ശി​​​​വ​​​​സേ​​​​ന​​​​യും(​​​​ഷി​​​​ൻ​​​​ഡെ) ബി​​​​ജെ​​​​പി​​​​യും ത​​​​മ്മി​​​​ലു​​​​ള്ള ഭി​​​​ന്ന​​​​ത​​​​യ്ക്കി​​​​ടെ​​​​യാ​​​​ണ് ബി​​​​ജെ​​​​പി​​​​യി​​​​ലെ ഒ​​​​രു വി​​​​ഭാ​​​​ഗം കോ​​​​ൺ​​​​ഗ്ര​​​​സി​​​​നെ പി​​​​ന്തു​​​​ണ​​​​യ്ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്. ശി​​​​വ​​​​സേ​​​​ന​​​​യെ പി​​​​ന്തു​​​​ണ​​​​യ്ക്കാ​​​​ൻ സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രു​​​​ന്നു.

National

അമിത അ​ള​വി​ൽ അ​യ​ൺ ഗു​ളി​ക​ക​ൾ വി​ഴു​ങ്ങി​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​ന്ദ്ര​പൂ​രി​ലെ സ്കൂ​ളി​ൽ നി​ന്നും അ​മി​ത​മാ​യ അ​ള​വി​ൽ അ​യ​ൺ ഗു​ളി​ക​ക​ൾ കഴിച്ച 19 സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച

സാ​ധാ​ര​ണ​യാ​യി സ്കൂ​ളി​ൽ നി​ന്നും ആ​ഴ്ച​യി​ലൊ​ന്നു വീ​തം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​യ​ൺ ഗു​ളി​ക​ക​ൾ ന​ൽ​കി വ​ന്നി​രു​ന്നു. എ​ന്നാ​ൽ അ​ധ്യാ​പ​ക​ർ ഇ​ല്ലാ​തി​രു​ന്ന​പ്പോ​ഴാ​ണ് ചി​ല വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടു​ത​ൽ അ​ള​വി​ൽ ഗു​ളി​ക​ക​ൾ ക​ഴി​ച്ച​ത്.

ഇ​തേ തു​ട​ർ​ന്ന് സ്കൂ​ളി​ലെ 19 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

16 വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും മൂ​ന്ന് പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

National

പ​രീ​ക്ഷ​യ്ക്ക് കോ​പ്പി​യ​ടി​ക്കാ​ൻ സ​ഹാ​യി​ച്ച് മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും, ഡ്രോ​ൺ ക​ണ്ട​തോ​ടെ ഓ​ട്ടം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ പ​രീ​ക്ഷ​യ്ക്കി​ടെ വി​ദ്യാ​ർ​ഥി​ക​ളെ കോ​പ്പി​യ​ടി​ക്കാ​ൻ സ​ഹാ​യി​ച്ച് മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും. ബീ​ഡ് ജി​ല്ല​യി​ലെ ചൗ​സ​ല​യി​ലു​ള്ള ഒ​രു ജൂ​നി​യ​ർ കോ​ള​ജി​ലാ​ണ് സം​ഭ​വം.

ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പ് പി​ടി​കൂ​ടി​യ​ത്. ചൊ​വ്വാ​ഴ്ച കോ​ള​ജി​ൽ 12-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ ന​ട​ന്നി​രു​ന്നു. പ​രീ​ക്ഷ​യ്ക്കി​ടെ മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും പ​രീ​ക്ഷ ഹാ​ളി​ന് സ​മീ​പ​ത്തെ ജ​ന​ലി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ശ​രി​യാ​യ ഉ​ത്ത​രം പേ​പ്പ​റി​ലൂ​ടെ കൈ​മാ​റു​ക​യാ​യി​രു​ന്നു.

തു​റ​സാ​യ സ്ഥ​ല​ത്താ​ണ് കോ​ള​ജ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഡ്രോ​ൺ അ​ടു​ക്ക​ലേ​ക്ക് വ​രു​മ്പോ​ൾ ജ​നാ​ല​ക​ൾ​ക്ക് സ​മീ​പം നി​ൽ​ക്കു​ന്ന​വ​ർ ഓ​ടി​പ്പോ​കു​ന്ന​ത് കാ​ണാം.

പ​രീ​ക്ഷ ത​ട്ടി​പ്പ് ന​ട​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പാ​ണ് ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up