Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malayalam Mammootty

എ​ന്‍റെ പ്ര​തി​ഫ​ലം ദു​ൽ​ഖ​റി​നും സം​ഘ​ത്തി​നും താ​ങ്ങാ​ൻ പ​റ്റു​മോ​യെ​ന്ന് നോ​ക്ക​ണം: ചി​രി​പ്പി​ച്ച് മ​മ്മൂ​ട്ടി  

ലോ​ക സി​നി​മ​യി​ലെ ത​ന്‍റെ സ​ർ​പ്രൈ​സ് എ​ൻ​ട്രി​യെ​ക്കു​റി​ച്ചും ശ​ബ്ദം ഉ​പ​യോ​ഗി​ച്ച​തി​നെ​ക്കു​റി​ച്ച് ര​സ​ക​ര​മാ​യ രീ​തി​യി​ൽ വെ​ളി​പ്പെ​ടു​ത്തി മ​മ്മൂ​ട്ടി. ആ ​സാ​ന്നി​ധ്യ​ത്തി​ന് പി​ന്നി​ൽ മ​ക​ൻ ദു​ൽ​ഖ​റും സം​ഘ​വും ത​ന്നെ ച​തി​ച്ച് വീ​ഴ്ത്തി​യ​താ​ണെ​ന്ന ര​സ​ക​ര​മാ​യ വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് മ​മ്മൂ​ട്ടി ഇ​പ്പോ​ൾ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

ദ് ​ഹോ​ളി​വു​ഡ് റി​പ്പോ​ർ​ട്ട​റി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മ​മ്മൂ​ട്ടി​യു​ടെ ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ.

ആ ​സി​നി​മ​യി​ൽ ഞാ​ൻ ഉ​ണ്ടെ​ന്ന കാ​ര്യം അ​വ​ർ എ​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നി​ല്ല. സ​ത്യ​ത്തി​ൽ ദു​ൽ​ഖ​ർ നേ​രി​ട്ട​ല്ല വ​ന്ന​ത്.​അ​വ​ന്‍റെ മാ​നേ​ജ​രും സു​ഹൃ​ത്തും വ​ന്ന് എ​ന്നോ​ട് ഒ​രു ശ​ബ്ദം ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ആ ​സി​നി​മ​യി​ൽ ഞാ​ൻ ചെ​യ്ത ഏ​ക കാ​ര്യം 'വേ​ണ്ട' എ​ന്ന് പ​റ​യു​ന്ന ആ ​ഒ​രു ഡ​യ​ലോ​ഗ് മാ​ത്ര​മാ​ണ്.

അ​തി​ൽ കാ​ണി​ക്കു​ന്ന കൈ ​എ​ന്‍റേ​ത​ല്ല. സി​നി​മ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​ത് ഞാ​നാ​ണെ​ന്നും എ​ന്‍റെ കൈ​യാ​ണെ​ന്നും അ​വ​ർ പ്ര​ച​രി​പ്പി​ച്ച​ത്. 

അ​ങ്ങ​നെ എ​ന്നെ അ​വ​ർ ച​തി​ച്ച് വീ​ഴ്ത്തി​യ​താ​ണ്, അ​താ​ണ് അ​തി​ന്‍റെ പി​ന്നി​ലെ ക​ഥ. ഇ​പ്പോ​ൾ അ​തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ അ​ഭി​ന​യി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വാ​ദി​ത്തം എ​ന്റെ ത​ല​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

എ​ന്താ​യാ​ലും അ​തി​ൽ അ​ഭി​ന​യി​ക്കാ​ൻ എ​നി​ക്ക് സ​മ്മ​ത​മാ​ണെ​ങ്കി​ൽ, എ​ന്‍റെ പ്ര​തി​ഫ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ അ​വ​രെ എ​നി​ക്ക് ബോ​ധ്യ​പ്പെ​ടു​ത്തേ​ണ്ടി വ​രും. ആ ​തു​ക കേ​ട്ട് അ​വ​ർ​ക്ക് ബോ​ധ്യം വ​ര​ണം.’’ മ​മ്മൂ​ട്ടി പ​റ​യു​ന്നു.

Latest News

Corehub Up