Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malaysia

കുട്ടികൾക്ക് സമൂഹമാധ്യമങ്ങൾ വിലക്കി മലേഷ്യ

ക്വാ​​​ലാ​​​ലം​​​പുർ: കു​​​ട്ടി​​​ക​​​ളു​​​ടെ ഓ​​​ൺ​​​ലൈ​​​ൻ സു​​​ര​​​ക്ഷ മു​​​ൻ​​​നി​​​ർ​​​ത്തി 16 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള​​​വ​​​ർ സ​​​മൂ​​​ഹമാ​​​ധ്യ​​​മങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് പൂ​​​ർ​​​ണ​​​മാ​​​യി വി​​​ല​​​ക്കി മ​​​ലേ​​​ഷ്യ. തി​​​ങ്ക​​​ളാ​​​ഴ്ച​​യാ​​​ണ് ഈ ​​​പു​​​തി​​​യ​​​നി​​​യ​​​മം രാ​​​ജ്യ​​​ത്ത് നി​​​ല​​​വി​​​ൽ വ​​​ന്ന​​​ത്.

പു​​​തി​​​യ നി​​​യ​​​മ​​​പ്ര​​​കാ​​​രം, എ​​​ല്ലാ സാ​​​മൂ​​​ഹി​​​ക​​​മാ​​​ധ്യ​​​മ പ്ലാ​​​റ്റ്‌​​​ഫോ​​​മു​​​ക​​​ളും ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ പ്രാ​​​യം കൃ​​​ത്യ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കാ​​​നു​​​ള്ള സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണം. 16 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ൾ പു​​​തി​​​യ അ​​​ക്കൗ​​​ണ്ട് എ​​​ടു​​​ക്കു​​​ന്ന​​​ത് ക​​​മ്പ​​​നി​​​ക​​​ൾ ത​​​ട​​​യ​​​ണ​​​മെ​​​ന്നും നി​​​യ​​​മ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

നി​​​ല​​​വി​​​ലു​​​ള്ള അ​​​ക്കൗ​​​ണ്ടു​​​ക​​​ളു​​​ടെ പ്രാ​​​യ​​​പ​​​രി​​​ശോ​​​ധ​​​ന അ​​​ടു​​​ത്ത ആ​​​റു​ മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം. 16 മാ​​​സ​​​ത്തി​​​ൽ താ​​​ഴെ​​​യു​​​ള്ള​​​വ​​​രു​​​ടേ​​​തെ​​​ന്നു ക​​​ണ്ടെ​​​ത്തു​​​ന്ന അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലെ ചി​​​ത്ര​​​ങ്ങ​​​ളും വി​​​വ​​​ര​​​ങ്ങ​​​ളും ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത​​​ത് മാ​​​റ്റാ​​​ൻ ഒ​​​രു​​​മാ​​​സ​​​ത്തെ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ക്കും.

പു​​​തി​​​യ നി​​​യ​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​ത്ത സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു വ​​​ൻ പി​​​ഴ​​​യാ​​​ണ് മ​​​ലേ​​​ഷ്യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം പ്രഖ്യാപിച്ചിരിക്കുന്ന​​​ത്. നി​​​യ​​​മം ലം​​​ഘി​​​ച്ചാ​​​ൽ 10 ദ​​​ശ​​​ല​​​ക്ഷം റിം​​​ഗി​​​റ്റ് (ഏ​​​ക​​​ദേ​​​ശം 21 കോ​​​ടി​​​യി​​​ല​​​ധി​​​കം ഇ​​​ന്ത്യ​​​ൻ രൂ​​​പ) വ​​​രെ പി​​​ഴ ചു​​​മ​​​ത്തും. എ​​​ന്നാ​​​ൽ, നി​​​യ​​​മം ലം​​​ഘി​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ ശി​​​ക്ഷാ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ല.

സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നും കു​​​ട്ടി​​​ക​​​ൾ​​​ക്ക് ദോ​​​ഷ​​​ക​​​ര​​​മാ​​​ക്കു​​​ന്ന ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നും അ​​​വ​​​രെ സം​​​ര​​​ക്ഷി​​​ക്കാ​​​നാ​​​ണ് ഈ ​​​ന​​​ട​​​പ​​​ടി​​​യെ​​​ന്നു സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. അ​​​തേ​​​സ​​​മ​​​യം, പു​​​തി​​​യ നി​​​യ​​​മ​​​ത്തി​​​നെ​​​തി​​​രേ ചി​​​ല ആ​​​ശ​​​ങ്ക​​​ക​​​ളും ഉ​​​യ​​​രു​​​ന്നു​​​ണ്ട്.

പൂ​​​ർ​​​ണ​​​മാ​​​യ നി​​​രോ​​​ധ​​​നം കൗ​​​മാ​​​ര​​​ക്കാ​​​രെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യ ആ​​​പ്പു​​​ക​​​ളി​​​ൽ​​നി​​​ന്നു​ മാ​​​റ്റി നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ല്ലാ​​​ത്ത മ​​​റ്റ് അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു തി​​​രി​​​യാ​​​ൻ പ്രേ​​​രി​​​പ്പി​​​ച്ചേ​​​ക്കു​​​മെ​​​ന്ന് മെ​​​റ്റാ ക​​​മ്പ​​​നി വ​​​ക്താ​​​വ് ക്ലാ​​​ര കോ ​​​അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

Business

പെനാംഗ് റോഡ്‌ഷോ കൊച്ചിയിൽ

കൊ​​​ച്ചി: മ​​​ലേ​​​ഷ്യ​​​യി​​​ലെ പെ​​​നാം​​​ഗ് ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ ആ​​​ൻ​​​ഡ് എ​​​ക്സി​​​ബി​​​ഷ​​​ൻ ബ്യൂ​​​റോ (പി​​​സി​​​ഇ​​​ബി) സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പെ​​​നാം​​​ഗ് റോ​​​ഡ്ഷോ ടു ​​​ഇ​​​ന്ത്യ 2026 കൊ​​​ച്ചി​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ചു. പെ​​​നാം​​​ഗി​​​ലെ ടൂ​​​റി​​​സം, ബി​​​സി​​​ന​​​സ് സാ​​​ധ്യ​​​ത​​​ക​​​ൾ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​ണ് റോ​​​ഡ് ഷോ ​​​ഒ​​​രു​​​ക്കി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​ർ വ​​​രെ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് അ​​​ര ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർ പെ​​​നാം​​​ഗ് സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​താ​​​യി പി​​​സി​​​ഇ​​​ബി സി​​​ഇ​​​ഒ അ​​​ശ്വി​​​ൻ ഗു​​​ണ​​​ശേ​​​ഖ​​​ര​​​ൻ, മ​​​ലേ​​​ഷ്യ​​​ൻ ടൂ​​​റി​​​സം ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ ഷ​​​ഹ​​​റിം താ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​റ​​​ഞ്ഞു. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ 2,900 ത്തി​​​ല​​​ധി​​​കം ബി​​​സി​​​ന​​​സ് ഇ​​​വ​​​ന്‍റു​​​ക​​​ൾ ന​​​ട​​​ത്തി.

അ​​​ടു​​​ത്ത ഡി​​​സം​​​ബ​​​ർ 31 വ​​​രെ ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​ർ​​​ക്കു​​​ള്ള വീ​​​സ ഇ​​​ള​​​വ് പെ​​​നാം​​​ഗ് തു​​​ട​​​രും. ടൂ​​​റി​​​സ​​​ത്തി​​​നും ബി​​​സി​​​ന​​​സി​​​നു​​​മു​​​ള​​​ള പ്രി​​​യ​​​പ്പെ​​​ട്ട സ്ഥ​​​ല​​​മാ​​​യി മ​​​ലേ​​​ഷ്യ​​​യും പെ​​​നാം​​​ഗും മാ​​​റി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു.

ഇ​​​ന്ത്യ​​​യി​​​ലെ നാ​​​ലു പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് 27 വ​​​രെ റോ​​​ഡ്‌​​​ഷോ​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്. മും​​​ബൈ​​​യി​​​ലും ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലും റോ​​​ഡ്ഷോ​​​ക​​​ൾ ന​​​ട​​​ന്നു. 27ന് ​​​ചെ​​​ന്നൈ​​​യി​​​ൽ ന​​​ട​​​ക്കും.

Movies

ആ​രാ​ധ​ക​രു​ടെ തി​ക്കും തി​ര​ക്കും; ന​ട​ൻ വി​ജ​യ് നി​ല​ത്തു​വീ​ണു

ചെ​ന്നൈ: ആ​രാ​ധ​ക​രു​ടെ തി​ക്കി​ലും തി​ര​ക്കി​നു​മി​ടെ നി​ല​ത്ത് വീ​ണ് ന​ട​നും ത​മി​ഴ​ക വെ​ട്രി ക​ഴ​കം പാ​ർ​ട്ടി അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്.

ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ ആ​രാ​ധ​ക​രെ നി​യ​ന്ത്രി​ക്കാ​ൻ സു​ര​ക്ഷാ സേ​ന​യ്ക്ക് ക​ഴി​ഞ്ഞി​ല്ല.

സു​ര​ക്ഷാ സേ​ന ഒ​രു​ക്കി​യ വ​ല​യ​ങ്ങ​ളെ​ല്ലാം മ​റി​ക​ട​ന്ന് ആ​രാ​ധ​ക​ർ വി​ജ​യ്ക്ക് അ​ടു​ത്തേ​ക്ക് എ​ത്തി. ഇ​തി​നി​ടെ വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റാ​ൻ പോ​കു​ക​യാ​യി​രു​ന്ന വി​ജ​യ് താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു.

കൂ​ടെ​യു​ള്ള​വ​ർ പി​ടി​ച്ച് എ​ഴു​ന്നേ​ൽ​പ്പി​ച്ചാ​ണ് വി​ജ​യ്‌​യെ കാ​റി​ന​ക​ത്തേ​ക്ക് ക​യ​റ്റി​യ​ത്. ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹം വാ​ഹ​ന​ത്തി​ൽ യാ​ത്ര തി​രി​ക്കു​ക​യും ചെ​യ്തു. മ​ലേ​ഷ്യ​യി​ൽ​വെ​ച്ച് ന​ട​ന്ന ത​ന്‍റെ പു​തി​യ ചി​ത്രം ജ​ന​നാ​യ​ക​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചി​ൽ പ​ങ്കെ​ടു​ത്ത് ചെ​ന്നൈ​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ​താ​യി​രു​ന്നു വി​ജ​യ്.

National

ആ​രാ​ധ​ക​രു​ടെ തി​ക്കും തി​ര​ക്കും; ന​ട​ൻ വി​ജ​യ് നി​ല​ത്തു​വീ​ണു

ചെ​ന്നൈ: ആ​രാ​ധ​ക​രു​ടെ തി​ക്കി​ലും തി​ര​ക്കി​നു​മി​ടെ നി​ല​ത്ത് വീ​ണ് ന​ട​നും ത​മി​ഴ​ക വെ​ട്രി ക​ഴ​കം പാ​ർ​ട്ടി അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്.

ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ ആ​രാ​ധ​ക​രെ നി​യ​ന്ത്രി​ക്കാ​ൻ സു​ര​ക്ഷാ സേ​ന​യ്ക്ക് ക​ഴി​ഞ്ഞി​ല്ല.

സു​ര​ക്ഷാ സേ​ന ഒ​രു​ക്കി​യ വ​ല​യ​ങ്ങ​ളെ​ല്ലാം മ​റി​ക​ട​ന്ന് ആ​രാ​ധ​ക​ർ വി​ജ​യ്ക്ക് അ​ടു​ത്തേ​ക്ക് എ​ത്തി. ഇ​തി​നി​ടെ വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റാ​ൻ പോ​കു​ക​യാ​യി​രു​ന്ന വി​ജ​യ് താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു.

കൂ​ടെ​യു​ള്ള​വ​ർ പി​ടി​ച്ച് എ​ഴു​ന്നേ​ൽ​പ്പി​ച്ചാ​ണ് വി​ജ​യ്‌​യെ കാ​റി​ന​ക​ത്തേ​ക്ക് ക​യ​റ്റി​യ​ത്. ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹം വാ​ഹ​ന​ത്തി​ൽ യാ​ത്ര തി​രി​ക്കു​ക​യും ചെ​യ്തു. മ​ലേ​ഷ്യ​യി​ൽ​വെ​ച്ച് ന​ട​ന്ന ത​ന്‍റെ പു​തി​യ ചി​ത്രം ജ​ന​നാ​യ​ക​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചി​ൽ പ​ങ്കെ​ടു​ത്ത് ചെ​ന്നൈ​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ​താ​യി​രു​ന്നു വി​ജ​യ്.

Sports

വെടിക്കട്ട് ഇരട്ടസെഞ്ചുറിയുമായി അഭിഗ്യാൻ കുണ്ടു; മലേഷ്യക്കെതിരേ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ദുബായി: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യക്കെതിരേ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ദുബായിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 408 റൺസെടുത്തു.

ഏകദിനത്തിൽ വെടിക്കെട്ട് ഇരട്ടസെഞ്ചുറി നേടിയ അഭിഗ്യാൻ കുണ്ടുവിന്‍റെ ഇന്നിംഗ്സാണ് ഇന്ത്യൻ യുവനിരയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 125 പന്തിൽ 17 ബൗണ്ടറികളും ഒമ്പതു സിക്സറുമുൾപ്പെടെ 209 റൺസുമായി കുണ്ടു പുറത്താകാതെ നിന്നു.

അതേസമയം, അർധസെഞ്ചുറിയോടെ വേദാന്ത് ത്രിവേദിയും (90) വെടിക്കെട്ട് അർധസെഞ്ചുറിയോടെ വൈഭവ് സൂര്യവംശിയും (26 പന്തിൽ 50) മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന്‍ ആയുഷ് മഹാത്രെ (14), വിഹാന്‍ മല്‍ഹോത്ര (ഏഴ്), ഹർവൻഷ് പംഗാലിയ (അഞ്ച്), കനിഷ്ക് ചൗഹാൻ (14), ഖിലാൻ പട്ടേൽ (രണ്ട്) എന്നിവർ നിരാശപ്പെടുത്തി.

മലേഷ്യയ്ക്കു വേണ്ടി മുഹമ്മദ് അക്രം 89 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോൾ നാഗിനേശ്വരൻ സത്നകുമാരൻ, ജാഷ്‌വിൻ കൃഷ്ണമൂർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഗ്രൂപ്പ് ബിയില്‍ യുഎഇ, പാക്കിസ്ഥാന്‍ എന്നിവരെ തോല്‍പ്പിച്ച ഇന്ത്യ നേരത്തെ സെമി ഫൈനല്‍ ഉറപ്പിച്ചിരുന്നു.

International

മലേഷ്യൻ വിമാനദുരന്തം; തെരച്ചിൽ പുനരാരംഭിക്കുന്നു

ക്വാ​​​ലാ​​​ലം​​​പു​​​ർ: ഒ​​​രു പ​​​തി​​​റ്റാ​​​ണ്ട് മു​​​ന്പ​​​ത്തെ മ​​​ലേ​​​ഷ്യ​​​ൻ യാ​​​ത്രാ​​​വി​​​മാ​​​ന​​​ത്തി​​​ന്‍റെ തി​​​രോ​​​ധാ​​​ന​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്നു.

ഓ​​​ഷ​​​ൻ ഇ​​​ൻ​​​ഫി​​​നി​​​റ്റി എ​​​ന്ന സ​​​മു​​​ദ്ര​​​പ​​​ര്യ​​​വേ​​​ക്ഷ​​​ണ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ തെ​​​ര​​​ച്ചി​​​ൽ ഡി​​​സം​​​ബ​​​ർ 30ന് ​​​ആ​​​രം​​​ഭി​​​ക്കും. വി​​​മാ​​​ന​​​ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ ഇ​​​ര​​​ക​​​ളോ​​​ടു സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​ത​​​യാ​​​ണ് ഇ​​​തു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തെ​​​ന്നു മ​​​ലേ​​​ഷ്യ​​​ൻ ഗ​​​താ​​​ഗ​​​ത മ​​​ന്ത്രാ​​​ല​​​യം പ​​​റ​​​ഞ്ഞു.

2014 മാ​​​ർ​​​ച്ച് എ​​​ട്ടി​​​ന് 239 പേ​​​രു​​​മാ​​​യി ക്വാ​​​ലാ​​​ലം​​​പു​​​രി​​​ൽ​​​നി​​​ന്നു ബെ​​​യ്ജിം​​​ഗി​​​ലേ​​​ക്കു പ​​​റ​​​ന്ന വി​​​മാ​​​ന​​​ത്തി​​​ന്‍റെ തി​​​രോ​​​ധാ​​​നം വ്യോ​​​മ​​​യാ​​​ന ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ദു​​​രൂ​​​ഹ​​​ത​​​ക​​​ളി​​​ലൊ​​​ന്നാ​​​ണ്. ഒ​​​രു മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ എ​​​യ​​​ർ​​​ട്രാ​​​ഫി​​​ക് ക​​​ൺ​​​ട്രോ​​​ളു​​​മാ​​​യു​​​ള്ള ബ​​​ന്ധം ന​​​ഷ്ട​​​പ്പെ​​​ട്ട വി​​​മാ​​​ന​​​ത്തി​​​നോ അ​​​തി​​​ലെ യാ​​​ത്ര​​​ക്കാ​​​ർ​​​ക്കോ എ​​​ന്തു സം​​​ഭ​​​വി​​​ച്ചു എ​​​ന്ന​​​തി​​​ൽ ഒ​​​രു വ്യ​​​ക്ത​​​ത​​​യു​​​മി​​​ല്ല.ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്നുവീ​​​ണി​​​രി​​​ക്കാം എ​​​ന്ന് അ​​​നു​​​മാ​​​നി​​​ക്കു​​​ന്നു.

26 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ 60 ക​​​പ്പ​​​ലു​​​ക​​​ളും 50 വി​​​മാ​​​ന​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ട്ട അ​​​ന്വേ​​​ഷ​​​ണം 2017 വ​​​രെ നീ​​​ണ്ടു. ഓ​​​ഷ​​​ൻ ഇ​​​ൻ​​​ഫി​​​നി​​​റ്റി 2017ൽ ​​​മൂ​​​ന്നു മാ​​​സം തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

ഇ​​​പ്പോ​​​ഴ​​​ത്തെ തെ​​​ര​​​ച്ചി​​​ൽ മാ​​​ർ​​​ച്ചി​​​ൽ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​താ​​​ണ്. കാ​​​ലാ​​​വ​​​സ്ഥ അ​​​നു​​​കൂ​​​ല​​​മ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ലാ​​​ണു നീ​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്.

55 ദി​​​വ​​​സം നീ​​​ളു​​​ന്ന തെ​​​ര​​​ച്ചി​​​ലി​​​ൽ വി​​​മാ​​​നം ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ മാ​​​ത്ര​​​മേ ഓ​​​ഷ​​​ൻ ഇ​​​ൻ​​​ഫി​​​നി​​​റ്റി​​​ക്കു പ്ര​​​തി​​​ഫ​​​ലം ന​​​ല്കേ​​​ണ്ട​​​തു​​​ള്ളൂ.

International

ഏഷ്യൻ മിഷനറി കോൺഗ്രസിന് മലേഷ്യയിൽ തുടക്കം

ക്വാ​ലാ​ലം​പു​ർ: ഏ​ഷ്യ​യി​ലെ മെ​ത്രാ​ൻ സ​മി​തി​ക​ളു​ടെ ഫെ​ഡ​റേ​ഷ​നും (എ​ഫ്എ​ബി​സി) സു​വി​ശേ​ഷ​വ​ത്ക​ര​ണ കാ​ര്യാ​ല​യ​വും പൊ​ന്തി​ഫി​ക്ക​ൽ മി​ഷ​ൻ സൊ​സൈ​റ്റി​ക​ളും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ഷ്യ​ൻ ഭൂ​ഖ​ണ്ഡ​ത്തി​ലെ സ​ഭ​ക​ളു​ടെ മി​ഷ​ന​റി കോ​ൺ​ഗ്ര​സി​ന് മ​ലേ​ഷ്യ​യി​ലെ പെ​നാം​ഗി​ൽ തു​ട​ക്ക​മാ​യി. ‘പ്ര​ത്യാ​ശ​യു​ടെ മ​ഹ​ത്താ​യ തീ​ർ​ഥാ​ട​നം’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് 30 വ​രെ സ​മ്മേ​ള​നം.

ഇ​ന്ന​ലെ ആ​രം​ഭി​ച്ച സ​മ്മേ​ള​നം സു​വി​ശേ​ഷ​വ​ത്ക​ര​ണ​ത്തി​നാ​യു​ള്ള വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യം പ്രോ-​പ്രീ​ഫെ​ക്‌​ട് ക​ർ​ദി​നാ​ൾ ലൂ​യി​സ് അ​ന്തോ​ണി​യോ താ​ഗ്ലെ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​​​ഷ്യ​​​ന്‌ സ​​​ഭ​​​യു​​​ടെ ഭാ​​​വി​​​ക്കാ​​​യി പി​​​ന്തു​​​ട​​​രേ​​​ണ്ട പാ​​​ത എ​​​ന്താ​​​ണെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സി​​​ൽ പ്ര​​​ത്യേ​​​കം ച​​​ർ​​​ച്ച ചെ​​​യ്യും. ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ, ‘ഏ​​​ഷ്യ​​​യി​​​ലെ ജ​​​ന​​​ങ്ങ​​​ളാ​​​യി ഒ​​​രു​​​മി​​​ച്ച് ന​​​ട​​​ക്കു​​​ക’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ മ​​​ലേ​​​ഷ്യ​​​യി​​​ലെ മെ​​​ത്രാ​​​ൻ സ​​​മി​​​തി​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് സൈ​​​മ​​​ൺ പൊ​​​ഹ് പ്ര​​​സം​​​ഗി​​​ക്കും.

മി​​​ഷ​​​നു​​​വേ​​​ണ്ടി യു​​​വാ​​​ക്ക​​​ളെ പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത​​​യും കോ​​​ൺ​​​ഗ്ര​​​സി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യും. ഏ​​​ഷ്യ​​​യി​​​ലെ സ​​​ഭ​​​യു​​​ടെ മി​​​ഷ​​​ന​​​റി ദൗ​​​ത്യ​​​ത്തി​​​ന്‍റെ ഭാ​​​വി​​​ക്കാ​​​യി സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട പാ​​​ത​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള നി​​​ഗ​​​മ​​​ന​​​ങ്ങ​​​ളും മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും പ​​​ങ്കു​​​വ​​​ച്ചു​​​കൊ​​​ണ്ട് വ​​​ട്ട​​​മേ​​​ശ​​​സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളും സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

പ​​​ത്തു ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​ർ, നൂ​​​റി​​​ല​​​ധി​​​കം ബി​​​ഷ​​​പ്പു​​​മാ​​​ർ, 150ല​​​ധി​​​കം വൈ​​​ദി​​​ക​​​ർ, 75 സ​​​ന്യാ​​​സി​​​നി​​​ക​​​ൾ, 500 അ​​​ല്മാ​​​യ​​​ർ എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ ഭൂ​​​ഖ​​​ണ്ഡ​​​ത്തി​​​ലെ എ​​​ല്ലാ ക​​​ത്തോ​​​ലി​​​ക്കാ സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​മു​​​ള്ള 900ല​​​ധി​​​കം പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​ണു പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ, സി​​​ബി​​​സി​​​ഐ അ​​​ധ്യ​​​ക്ഷ​​​നും തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്, മാ​​​ർ ജോ​​​ൺ നെ​​​ല്ലി​​​ക്കു​​​ന്നേ​​​ൽ, മാ​​​ർ ജോ​​​സ​​​ഫ് കൊ​​​ല്ലം​​​പ​​​റ​​​ന്പി​​​ൽ, മാ​​​ർ ജോ​​​ർ​​​ജ് രാ​​​ജേ​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ക്കം 14 പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​ണു പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up