Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malta

Europe

തി​രു​നാ​ളി​നൊ​രു​ങ്ങി മാ​ള്‍​ട്ട​യി​ലെ സീ​റോ​മ​ല​ബാ​ര്‍ ക​മ്യൂണി​റ്റി

വ​ല്ലേ​റ്റ: മാ​ര്‍ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ട​വ​ക തി​രു​നാ​ള്‍ വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കാ​ന്‍ ഒ​രു​ങ്ങി മാ​ള്‍​ട്ടി​യി​ലെ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ര്‍ ക​മ്യൂ​ണി​റ്റി.

ജൂ​ലൈ മൂ​ന്ന്, നാ​ല്, അ​ഞ്ച് തീയ​തി​ക​ളി​ലാ​ണ് തി​രു​നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന​ത്. മൂ​ന്നിന് വൈ​കു​ന്നേ​രം 5.30ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു വാ​രു​വേ​ലി​ല്‍ കൊ​ടി ഉ​യ​ര്‍​ത്തു​ന്ന​തോ​ടെ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​കും.

തു​ട​ര്‍​ന്ന് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി​യു​ടെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യും ഇ​ട​വ​ക​യി​ലെ കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ​വും ന​ട​ക്കും.

ശേ​ഷം കാ​ലാ​സ​ന്ധ്യ​യും സ്‌​നേ​ഹ വി​രു​ന്നും ന‌ടക്കും. നാ​ലിന് വൈ​കു​ന്നേ​രം 4.30 ആ​ഘോ​ഷ​മാ​യ കു​ര്‍​ബാ​ന​യും തു​ട​ര്‍​ന്ന് 6.30ന് ​ഇ​ട​വ​ക വാ​ഷി​ക​വും ന​ട​ക്കും.

പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ അ​ഞ്ചിന് വൈ​കു​ന്നേ​രം അ​ഞ്ചിന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണ​വും തു​ട​ര്‍​ന്ന് 6.30ന് ​ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ വ​ല്ലേ​റ്റ സെ​ന്‍റ് ജോ​ണ്‍​സ് കോ ​ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ​ത്തി​ല്‍ ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി​യു​ടെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ആ​ഘോ​ഷ​മാ​യ റാ​സ കു​ര്‍​ബാ​ന​യും ന​ട​ക്കും.

NRI

ഹൃദയാഘാതം; മ​ല​യാ​ളി ന​ഴ്‌​സ് മാ​ള്‍​ട്ട​യി​ല്‍ അ​ന്ത​രി​ച്ചു

കാ​സ​ര്‍​ഗോ​ഡ്: ഹൃ​ദ​യാ​ഘാ​ത​ത്തെ ​തു​ട​ര്‍​ന്ന് മ​ല​യാ​ളി ന​ഴ്‌​സ് മാ​ള്‍​ട്ട​യി​ല്‍ അ​ന്ത​രി​ച്ചു. കോ​ടോം - ബേ​ളൂ​ര്‍ ത​ടി​യം​വ​ള​പ്പി​ലെ പ​യ്യ​മ്പ​ള്ളി മാ​ത്യു -​ ത്രേ​സ്യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ജോ​ജി മാ​ത്യു (43) ആ​ണ് മ​രി​ച്ച​ത്.

സം​സ്‌​കാ​രം പി​ന്നീ​ട് കാ​ഞ്ഞി​ര​ടു​ക്കം സെ​ന്‍റ് ജോ​ര്‍​ജ് ദേ​വാ​ല​യ​ത്തി​ല്‍. ഭാ​ര്യ: നി​ഷ (ന​ഴ്‌​സ്, മാ​ള്‍​ട്ട) വ​യ​നാ​ട് പു​ല്‍​പ​ള്ളി തൊ​ഴു​വ​ത്തി​ങ്ക​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഡി​വോ​ണ, ഗോ​ഡ്‌​സ​ണ്‍.

സ​ഹോ​ദ​ര​ങ്ങ​ള്‍: ജോ​ബി, ഫാ.​ജോ​ഷി സി​ആ​ര്‍​എം (മ്യൂ​ണ്‍​സ്റ്റ​ര്‍, ജ​ര്‍​മ​നി), ജി​ജോ (പ​ഞ്ചാ​ബ്).

Latest News

Corehub Up