വല്ലേറ്റ: മാര്‍ തോമാശ്ലീഹായുടെ തിരുനാളിനോടനുബന്ധിച്ച് ഇടവക തിരുനാള്‍ വിപുലമായി ആഘോഷിക്കാന്‍ ഒരുങ്ങി മാള്‍ട്ടിയിലെ സെന്റ് തോമസ് സീറോമലബാര്‍ കമ്യൂണിറ്റി.
ജൂലൈ മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. മൂന്നിന് വൈകുന്നേരം 5.30ന് ഇടവക വികാരി ഫാ. മാത്യു വാരുവേലില്‍ കൊടി ഉയര്‍ത്തുന്നതോടെ തിരുനാളിന് തുടക്കമാകും.
തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഇടവകയിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടക്കും.
ശേഷം കാലാസന്ധ്യയും സ്നേഹ വിരുന്നും നടക്കും. നാലിന് വൈകുന്നേരം 4.30 ആഘോഷമായ കുര്‍ബാനയും തുടര്‍ന്ന് 6.30ന് ഇടവക വാഷികവും നടക്കും.
പ്രധാന തിരുനാള്‍ ദിനമായ അഞ്ചിന് വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും തുടര്‍ന്ന് 6.30ന് ചരിത്ര പ്രസിദ്ധമായ വല്ലേറ്റ സെന്റ് ജോണ്‍സ് കോ കത്തീഡ്രല്‍ ദേവാലയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ റാസ കുര്‍ബാനയും നടക്കും.
Tags : Feast SyroMalabar community Malta St. Thomas