ചാത്തന്നൂര്‍: കല്ലുവാതുക്കല്‍ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ പുലിക്കുഴി തൊളിക്കോട് ചരുവിള വീട്ടില്‍ രവീന്ദ്ര (65)നാണ് മരിച്ചത്. നാലു നില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് രക്തം തളം കെട്ടി കിടന്നിരുന്നു.
പ്രഭാത സവാരിയ്ക്ക് പോയ കെട്ടിടം ഉടമ പതിവു പോലെ കെട്ടിടത്തില്‍ കയറി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഉടന്‍ പാരിപ്പള്ളി പോലീസിനെ വിവരം അറിയിച്ചു. ഡോഗ് സ്ക്വാഡും ഫിംഗര്‍ പ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പാരിപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.