Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mangoes

മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ ടെ​റ​സി​ൽ നി​ന്നും വീ​ണു; വി​ദ്യാ​ർ​ഥി​യു​ടെ ക​ഴു​ത്തി​ൽ ക​മ്പി തു​ള​ച്ചു ക​യ​റി

മ​ല​പ്പു​റം: മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ ടെ​റ​സി​ൽ നി​ന്നും വീ​ണ വി​ദ്യാ​ർ​ഥി​യു​ടെ ക​ഴു​ത്തി​ൽ ക​മ്പി തു​ള​ച്ചു​ക​യ​റി. മു​ഹ​മ്മ​ദ് മാ​സ്(16) നാ​ണ് പ​രി​ക്കേ​റ്റ​ത്. കു​ട്ടി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

കാ​ൽ വ​ഴു​തി വീ​ണ കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ കു​മ്പി തു​ള​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മു​റി​ച്ചു മാ​റ്റി​യ ഗേ​റ്റി​ന്‍റെ ഒ​രു ഭാ​ഗ​വു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ കു​ട്ടി​യെ അ​ടി​യ​ന്ത​ര​മാ​യി ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്ക​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു.

എ​ന്നാ​ൽ ക​ഴു​ത്തി​ൽ ത​റ​ച്ചി​രി​ക്കു​ന്ന ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ക​മ്പി മു​റി​ച്ചു മാ​റ്റേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യ​തി​നാ​ൽ വെ​ള്ളി​മാ​ടി​കു​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ചു. ഇ​വ​രെ​ത്തി ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ക​മ്പി മു​റി​ച്ചു മാ​റ്റി. കു​ട്ടി​യു​ടെ ശ​സ്ത്ര​ക്രി​യ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Latest News

Corehub Up