ഉള്ളൂര്‍: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം മാൻഹോളിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. ഏകദേശം അഞ്ച് മാസത്തിനും ഏഴുമാസത്തിനും ഇടയില്‍ പ്രായം വരുന്ന ഭ്രൂണമാണ് കണ്ടെത്തിയത് എന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
ആശുപത്രിയിലെ രണ്ടാം വാര്‍ഡിന് സമീപത്തെ മാൻഹോളിൽ നിന്നാണ് കഴിഞ്ഞദിവസം ശുചീകരണ തൊഴിലാളികള്‍ ഭ്രൂണം കണ്ടെത്തിയത് ഉടന്‍തന്നെ പൊലിസിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും വിവരം ധരിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ ആരെങ്കിലുമാണോ ഭ്രൂണം ഉപേക്ഷിച്ചത് എന്നുള്ള സംശയത്തിലാണ് ഇപ്പോള്‍ അധികൃതര്‍. വളര്‍ച്ചയെത്താത്ത ഭ്രൂണം ഉപേക്ഷിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലിസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു. നിലവില്‍ ഭ്രൂണം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.