x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാൻ​ഹോ​ളി​ൽ ഭ്രൂ​ണം ക​ണ്ടെ​ത്തി​യ സംഭവം: പൊലിസ് അന്വേഷണം തുടങ്ങി

വെബ്ഡെസ്ക്
Published: November 13, 2026 01:17 AM IST | Updated: November 13, 2026 01:17 AM IST

പ്രതീകാത്മക ചിത്രം

ഉ​ള്ളൂ​ര്‍: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് സ​മീ​പം മാ​ൻ​ഹോ​ളി​ൽ ഭ്രൂ​ണം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഏ​ക​ദേ​ശം അ​ഞ്ച് മാ​സ​ത്തി​നും ഏ​ഴു​മാ​സ​ത്തി​നും ഇ​ട​യി​ല്‍ പ്രാ​യം വ​രു​ന്ന ഭ്രൂ​ണ​മാ​ണ് ക​ണ്ടെ​ത്തി​യ​ത് എ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ആ​ശു​പ​ത്രി​യി​ലെ ര​ണ്ടാം വാ​ര്‍​ഡി​ന് സ​മീ​പ​ത്തെ മാ​ൻ​ഹോ​ളി​ൽ നി​ന്നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍ ഭ്രൂ​ണം ക​ണ്ടെ​ത്തി​യ​ത് ഉ​ട​ന്‍​ത​ന്നെ പൊ​ലി​സി​ലും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും വി​വ​രം ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം എ​സ് എ ​ടി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്ക് എ​ത്തി​യ ആ​രെ​ങ്കി​ലു​മാ​ണോ ഭ്രൂ​ണം ഉ​പേ​ക്ഷി​ച്ച​ത് എ​ന്നു​ള്ള സം​ശ​യ​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ അ​ധി​കൃ​ത​ര്‍. വ​ള​ര്‍​ച്ച​യെ​ത്താ​ത്ത ഭ്രൂ​ണം ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലി​സ് ഊ​ര്‍​ജി​ത​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നി​ല​വി​ല്‍ ഭ്രൂ​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags : manhole NattuVishesham DistrictNews

Recent News

Corehub Up