പ്രതീകാത്മക ചിത്രം
പോത്തൻകോട് : കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ യുവാവും മാതൃസഹോദരിയും മരിച്ചു. നെടുമങ്ങാട് പനവൂർ കൊല്ല കൊളപ്പള്ളി ഹരിഭവനിൽ പരേതനായ പുഷ്പാംഗദന്റെയും സരസ്വതിയുടെയും മകൻ പി.ഹരികുമാർ (40), മാതൃസഹോദരിയും കൊളപ്പള്ളി വി.വി ഭവനിൽ രവീന്ദ്രൻനായരുടെ ഭാര്യയുമായ കെ.ശോഭനകുമാരി (60) എന്നിവർ ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 3ന് പോത്തൻകോട് -മേലേമുക്ക് റോഡിൽ മിഷൻ ആശുപത്രിക്കു മുൻപിൽ ആയിരുന്നു അപകടം. പോത്തൻകോട് നിന്നും നെടുമങ്ങാട്ടേക്ക് പോകുകയായിരുന്നു ഇരുവരും. മേലേമുക്കിൽ എത്തിയതും മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ സ്കൂട്ടർ നിയന്ത്രണംവിട്ട് എതിരെ വന്ന കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഇരുവരേയും മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരൻ ആണ് ഹരികുമാർ. ആശ ആണ് ഹരികുമാറിന്റെ ഭാര്യ. ഹരിപ്രയ, ആദിത്യൻ എന്നിവർ മക്കളാണ്. വിഷ്ണു കുമാർ, ആർ.എസ്.വിപിൻ എന്നിവർ ആണ് ശോഭനകുമാരിയുടെ മക്കൾ.
Tags : car scooter accident case #accident NattuVishesham DistrictNews