ഓട നിർമാണം
പേരൂർക്കട: ജഗതി ഈശ്വരവിലാസം റോഡിലെ ഓടയുടെ നിർമ്മാണം വാഹനയാത്രക്കാർക്കും വഴിയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്നു. ആഴ്ചകൾക്ക് മുമ്പ് ആരംഭിച്ച നിർമാണം ഇതുവരെയും എങ്ങും എത്തിയിട്ടില്ല.
അര കിലോമീറ്ററോളം വരുന്ന റോഡിന്റെ വശത്താണ് ഓട വീതി കൂട്ടി നിർമാണം ആരംഭിച്ചിരിക്കുന്നത്. നഗരസഭയുടെ മേൽനോട്ടത്തിലുള്ള നിർമാണം ആരംഭിച്ചത് മുതൽ ഇവിടെ വാഹനക്കുരുക്ക് പതിവാണ്. ലോഹഭാഗങ്ങളും മെറ്റലുകളും കൂടാതെ തടിപ്പലകകളും റോഡിന്റെ വശത്തു തന്നെയാണ് കൂട്ടിയിട്ടിരിക്കുന്നത്.
രാത്രിയായാൽ ഇതുവഴി ഇരുചക്ര വാഹന യാത്രക്കാർ പോലും സൂക്ഷിച്ച് സഞ്ചരിച്ചില്ലെങ്കിൽ വീഴും എന്നുള്ള അവസ്ഥയാണ്. ഇടയ്ക്കിടെ മഴ പെയ്യുന്നതിനാൽ ഓടയുടെ പണി എന്ന് തീരുമെന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ല. ഇടപ്പഴഞ്ഞി, ജഗതി ഭാഗങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് പെട്ടെന്ന് വഴുതക്കാട് ഭാഗത്തേക്കും വെള്ളയമ്പലം ഭാഗത്തേക്കും യാത്ര ചെയ്യാൻ ഉപകാരപ്രദമാണ് ഈശ്വരവിലാസം റോഡ്.
Tags : Road remains incomplete drainage NattuVishesham DistrictNews