x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര​ വാർഷികം ; ഘോഷയാത്രയുമായി വിദ്യാർഥികൾ

വെബ്ഡെസ്ക്
Published: November 13, 2026 01:11 AM IST | Updated: November 13, 2026 01:11 AM IST

‎ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര ഫ​ല​ക​വു​മേ​ന്തി വി​ദ്യാ​ർ​ഥി​ക​ള്‍ ക​ര​മ​ന​യി​ൽ ന​ട​ത്തി​യ ഘോ​ഷ​യാ​ത്ര

പേ​രൂ​ര്‍​ക്ക​ട: ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര​ത്തി​ന്‍റെ 90-ാം വാ​ര്‍​ഷി​ക​മാ​യ ഇ​ന്ന​ലെ ക​ര​മ​ന​യി​ലെ ആ​റ്റി​ന്‍​ക​ര, നാ​ഗ​മ്മ​യ്യ, ഇ​ര​ട്ട, തെ​ലു​ങ്ക്‌​ചെ​ട്ടി തെ​രു​വു​ക​ള്‍ വ​ര്‍​ണാഭ​മാ​യി. ക​ര​മ​ന ഗ​വ. ബോ​യ്‌​സ് ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ളം​ബ​ര ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്.

അ​ധ്യാപ​ക​രും സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​രും നാ​ട്ടു​കാ​രും പൊലിസും ഇ​തി​നൊ​പ്പം പ​ങ്കെ​ടു​ത്തു. ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര​ത്തി​ന്‍റെ സ്മ​ര​ണാ​ഫ​ല​ക​വും ഏ​ന്തി​യാ​ണ് കു​ട്ടി​ക​ള്‍ തെ​രു​വോ​ര​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച​ത്. 300-ല്‍​പ്പ​രം വ​ര്‍​ഷം പ​ഴ​ക്കം വ​രു​ന്ന​താ​ണ് ക​ര​മ​ന​യി​ലെ തെ​രു​വു​ക​ള്‍. 1936 ന​വം​ബ​ര്‍ 12നാ​ണ് അ​വ​സാ​ന​ത്തെ തി​രു​വി​താം​കൂ​ര്‍ മ​ഹാ​രാ​ജാ​വാ​യ ശ്രീ​ചി​ത്തി​ര തി​രു​ന്നാ​ള്‍ ബാ​ല​രാ​മ​വ​ര്‍​മ്മ അ​വ​ര്‍​ണ്ണ​ര്‍​ക്കും ക്ഷേ​ത്ര​പ്ര​വേ​ശ​നം ന​ട​ത്താ​നു​ള്ള വി​ളം​ബ​ര​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ന​വ​തി ആ​ഘോ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര പ​ത്രം ന​ല്‍​കു​ന്ന പ​ദ്ധ​തി​ക്ക് ക​ഴി​ഞ്ഞ മാ​സം സ്‌​കൂ​ള്‍ തു​ട​ക്കം കു​റി​ച്ചി​രു​ന്നു. ഘോ​ഷ​യാ​ത്ര​യു​ടെ മു​ന്‍​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന വി​ളം​ബ​ര ഫ​ല​ക​ത്തി​ല്‍ മാ​ല​യ​ണി​യി​ച്ചും തി​ല​കം ചാ​ര്‍​ത്തി​യും ആ​ര​തി​യു​ഴി​ഞ്ഞും നി​ല​വി​ള​ക്ക് തെ​ളി​ച്ചും പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലാ​ണ് സ്വീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്ന​ത്.

വ​ഴി​യ​രു​കി​ല്‍ കാ​ത്തു​നി​ന്ന​വ​ര്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. നാ​ട്ടു​കാ​ര്‍​ക്ക് കു​ട്ടി​ക​ള്‍ മ​ധു​രം വി​ത​ര​ണം ചെ​യ്ത​പ്പോ​ള്‍ ശീ​ത​ള പാ​നീ​യ​വും ല​ഘു ഭ​ക്ഷ​ണ​ങ്ങ​ളും ത​യ്യാ​റാ​ക്കി ന​ല്‍​കി​യാ​ണ് നാ​ട്ടു​കാ​ര്‍ സ്നേ​ഹം പ്ര​ക​ടി​പ്പി​ച്ച​ത്. സ്‌​കൂ​ളി​ല്‍ നി​ന്നും വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.30ന് ​തു​ട​ങ്ങി​യ ഘോ​ഷ​യാ​ത്ര 11 മ​ണി​യോ​ടെ സ​മാ​പി​ച്ചു. വി​വി​ധ സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ല്‍ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ക​ര​മ​ന അ​ജി​ത്, പിടിഎ പ്ര​സി​ഡ​ന്‍റ് എ​സ്.​എ​ല്‍ സ​ജി​ത്ത്, പ്രി​ന്‍​സി​പ്പ​ല്‍ വി.​ബി ബി​ലു, ഹെ​ഡ്മി​സ്ട്ര​സ് വൈ. ​മി​നി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ആ​ര്‍. ശ്രീ​ദേ​വി എന്നിവർ പ്ര​സം​ഗി​ച്ചു.

Tags : Anniversary temple student NattuVishesham DistrictNews

Recent News

Corehub Up