x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ള്ളി​ക​ൾ​ക്കും ക്രൈ​സ്ത​വ​ർ​ക്കും നേ​രെ​യു​ള്ള ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

വെബ്ഡെസ്ക്
Published: November 13, 2026 01:30 AM IST | Updated: November 13, 2026 01:30 AM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തു മു​ത​ൽ പ​ള്ളി​ക​ൾ​ക്കും ക്രൈ​സ്ത​വ​ർ​ക്കും ക്രൈ​സ്ത​വ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നേ​രേ പ​ശ്ചി​മ​ബം​ഗാ​ളി​ൽ തു​ട​ർ​ച്ച​യാ​യി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്കു​ക​യും കു​റ്റ​വാ​ളി​ക​ളെ ജ​യി​ലി​ൽ അ​ട​യ്ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തു ചേ​ർ​ന്ന ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സ്വ​ന്തം മ​ത​വി​ശ്വാ​സം പ്ര​ഖ്യാ​പി​ക്കാ​നും ആ​ച​രി​ക്കാ​നും പ്ര​ച​രി​പ്പി​ക്കാ​നും ഇ​ൻ​ഡ്യ​ൻ ഭ​ര​ണ​ഘ​ട​ന ഒ​രു ഭാ​ര​തീ​യ​നു ന​ൽ​കു​ന്ന അ​വ​കാ​ശ​ത്തി​നു​മേ​ൽ ആ​രോ​പി​ക്ക​പ്പെ​ടു​ന്ന നി​ർ​ബന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​മെ​ന്ന അ​ക്ര​മ​കാ​രി​ക​ളു​ടെ പൊ​ള്ള​യാ​യ ഭീ​ഷ​ണി​യെ യോ​ഗം ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

കഴിഞ്ഞ ദി​വ​സം 24 പ​ർ​ഗാ​ന ജി​ല്ല​യി​ലെ ഖാ​രി ബ​മു​നേ​ർ​ച​ക് ഗ്രാ​മ​ത്തി​ൽ പ​രിശുദ്ധ ക​ന്യാ​മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം അ​ടി​ച്ചു ത​ക​ർ​ത്ത​തു​ൾ​പ്പെ​ടെ ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​ങ്ങ​ൾ​ക്കി​ടെ ക്രൈ​സ്ത​വ​ർ​ക്കെ​തി​രെ ന​ട​ന്ന 48 സം​ഭ​വ​ങ്ങ​ളി​ലും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​നു മു​ൻ​പി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നും ഭാ​വി​യി​ൽ ആ​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് വേ​ണ്ട അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി മു​ന്നോ​ട്ടു വ​ര​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ് വി​ത്സ​ൻ വി ​സി യു​ടെ അ​ധ്യക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ച​ങ്ങ​നാ​ശേരി അ​തി​രൂപ​ത വി​കാ​ർ ജ​ന​റ​ൽ റ​വ.ഡോ ​ജോ​ൺ തെ​ക്കേ​ക്ക​ര, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ജേ​ക്ക​ബ് നി​ക്കോ​ളാ​സ്, ഡ​യ​റ​ക്ട​ർ ഫാ .മാ​ത്യു അ​ഞ്ചി​ൽ, അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി എ​ൻ.എ ​ഔ​സേ​പ്പ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​നോ​ദ് എ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Christians NattuVishesham DistrictNews

Recent News

Corehub Up