കെ മുരളീധരൻ
തിരുവനന്തപുരം: വൈകല്യങ്ങളെ അതിജീവിച്ചു ആത്മാഭിമാനത്തോടെ സ്വതന്ത്രമായി ജീവിക്കാന്‍ വ്യക്തികളെ പ്രാപ്തമാക്കുന്നതില്‍ ഒക്കുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ ചെയ്യുന്ന സേവനം വിലമതിക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്. കേരളാ ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ് അസോസിയേഷന് സംഘടിപ്പിച്ച ലോക ഒക്കുപ്പേഷണല്‍ തെറാപ്പി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആരോഗ്യമന്ത്രി.
ജില്ലാ ആശുപത്രികളില്‍ തെറാപ്പിസ്റ്റിന്റെ സേവനം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പുനല്‍കി. ഇതിനായി ആശുപത്രികളില്‍ തസ്തിക സൃഷ്ടിക്കും. ഒക്കുപേഷണല്‍ തെറാപ്പി ഇന്‍ ദ എന്‍ഐസിയു ബ്രിഡ്ജിംഗ് ന്യൂറോസയന്‍സ് ആന്‍ഡ് ക്ലിനിക്കല്‍ പ്രാക്ടീസ് എന്ന വിഷയത്തില്‍ കിംസ് ഹെല്‍ത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. നവിന് ജയിന്, മൂവ് ആന്‍ഡ് ഗ്രോ സ്ഥാപക ഡോ. ഗീതാ എം. അറോറ എന്നിവര്‍ ശില്പശാല നയിച്ചു.
Tags : invaluable ccupation healthminister NattuVishesham DistrictNews