x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വം: ഭ​ർ​ത്താ​വ് മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നെ​ന്ന് സു​ഹൃ​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ

വെബ്ഡെസ്ക്
Published: November 13, 2026 12:56 AM IST | Updated: November 13, 2026 12:56 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: ഭ​ർ​തൃ​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സാ​യ വീ​ട്ടി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​ങ്കു​വ​ച്ചി​രു​ന്ന​താ​യി അ​ടു​ത്ത സു​ഹൃ​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. എ​ന്താ​ണ് പ്ര​ശ്ന​മെ​ന്നു പ​ല ത​വ​ണ ചോ​ദി​ച്ചെ​ങ്കി​ലും വ്യ​ക്ത​മാ​യി പ​റ​ഞ്ഞി​ല്ല. വ​സ്തു എ​ഴു​തി ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​തൃ​വീ​ട്ടി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഭ​ർ​ത്താ​വ് അ​ഫ്സ​ലു​മാ​യി വ​ഴ​ക്ക് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും സാ​യ പ​റ​ഞ്ഞി​രു​ന്ന​താ​യി സു​ഹൃ​ത്ത് വെ​ളി​പ്പെ​ടു​ത്തി.

സാ​യ​ക്ക് മേ​ൽ ഭ​ർ​ത്താ​വി​ന്‍റെ അ​മി​ത നി​യ​ന്ത്ര​ണം ഉ​ള്ള​താ​യി അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ജോ​ലി ല​ഭി​ച്ചി​ട്ടും അ​ഫ്സ​ൽ ജോ​ലി​ക്കു പോ​കാ​ൻ സ​മ്മ​തി​ച്ചി​രു​ന്നി​ല്ലെ​ന്നും സാ​യ പ​റ​ഞ്ഞ​താ​യി സു​ഹൃ​ത്ത് വെ​ളി​പ്പെ​ടു​ത്തി. വേ​റെ ജോ​ലി നോ​ക്കി കൊ​ച്ചി​യി​ലേ​ക്കു മാ​റാ​നാ​യി​രു​ന്നു സാ​യ​യു​ടെ പ​ദ്ധ​തി​യെ​ന്നും സു​ഹൃ​ത്ത് പ​റ​ഞ്ഞു. പു​റ​ത്തു​നി​ന്നു നോ​ക്കു​മ്പോ​ൾ എ​ല്ലാം ഓ​ക്കേ​യെ​ന്നു തോ​ന്നു​മെ​ന്നും എ​ന്നാ​ൽ കു​റെ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും എ​ങ്ങ​നെ​യെ​ങ്കി​ലും ര​ക്ഷ​പ്പെ​ടാ​ൻ നോ​ക്കു​ക​യാ​ണെ​ന്നും പ​റ​യു​ന്ന സാ​യ​യു​ടെ വാ​ട്സാ​പ്പ് ചാ​റ്റും പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്.

ഇ​ര​വി​പു​രം ഭ​ര​ണി​ക്കാ​വി​ൽ ഷാ​ജി– റി​ഹാ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ സാ​യ​യെ ഒ​ക്ടോ​ബ​ർ 31ന് ​രാ​ത്രി​യാ​ണ് ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭ​ർ​തൃ​വീ​ട്ടു​കാ​ർ ഉ​ട​ൻ പാ​ല​ത്ത​റ​യി​ലെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. സം​ഭ​വ​ദി​വ​സം വൈ​കുന്നേരം നാലിന് ​വീ​ട്ടി​ൽ ബ​ഹ​ളം ന​ട​ന്ന​താ​യി അ​യ​ൽ​വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. സാ​യ​യു​ടെ മു​റി​യി​ൽ​നി​ന്നും ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് പൊ​ലി​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. സ്വ​ർ​ണം വി​റ്റ് കാ​റി​ന്‍റെ ഇ​എം​ഐ അ​ട​ക്ക​ണ​മെ​ന്നും ഭ​ർ​ത്താ​വി​നോ​ടു സ്നേ​ഹം മാ​ത്ര​മേ ഉ​ള്ളു​വെ​ന്നു കു​റി​പ്പി​ൽ പ​റ​യു​ന്നു.
മ​ക​ൾ ഒ​രി​ക്ക​ലും ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും മ​ര​ണ​ത്തി​ൽ‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും സാ​യ​യു​ടെ കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു. സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ ഭ​ർ​ത്താ​വും കു​ടും​ബ​വും മ​ക​ളെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു. 80 പ​വ​ൻ സ്വ​ർ​ണ​വും കാ​റു​മാ​ണ് സ്ത്രീ​ധ​ന​മാ​യി ചോ​ദി​ച്ചു വാ​ങ്ങി​യ​ത്. 100 പ​വ​ൻ കി​ട്ടു​മാ​യി​രു​ന്നെ​ന്നും മ​റ്റും പ​റ​ഞ്ഞാ​ണ് മാ​ന​സി​ക പീ​ഡ​നം ഏ​ൽ​പി​ച്ചി​രു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.

വ​സ്തു എ​ഴു​തി ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​യ​ക്ക് മാ​ന​സി​ക സ​മ്മ​ർ​ദ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ഫ്സ​ലി​ന്റെ അ​മ്മാ​വ​ൻ ഇ​ക്കാ​ര്യം ഇ​ട​യ്ക്കി​ടെ പ​റ​ഞ്ഞ് ബു​ദ്ധി​മു​ട്ടി​ച്ചി​രു​ന്നു​വെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. നി​ര​ന്ത​ര​മാ​യി സ്ത്രീ​ധ​ന​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ങ്ങ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നും സാ​യ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു​വെ​ന്നും കു​ടും​ബം പൊ​ലീ​സി​നു മൊ​ഴി ന​ൽ​കി. ഏ​തു പ്ര​തി​സ​ന്ധി​യി​ലും മ​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്ന് ഉ​റ​പ്പു​ണ്ടെ​ന്നും ഇ​ത് ആ​രോ ചെ​യ്ത​താ​ണെ​ന്നാ​ണു സം​ശ​യ​മെ​ന്നും പി​താ​വ് ഷാ​ജി ആ​രോ​പി​ക്കു​ന്നു.​മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ ഇ​ര​വി​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 2023 ജ​നു​വ​രി 15 നാ​യി​രു​ന്നു സാ​യ​യു​ടെ​യും മാ​ട​ൻ​ന​ട സ്വ​ദേ​ശി അ​ഫ്സ​ലി​ന്‍റെ​യും വി​വാ​ഹം. പ​ത്ത​നാ​പു​രം സ്വ​ദേ​ശി​യാ​യ സാ​യ​യു​ടെ കു​ടും​ബം ഇ​പ്പോ​ൾ എ​റ​ണാ​കു​ള​ത്താ​ണ് താ​മ​സം.

Tags : Mental harassment suicide NattuVishesham DistrictNews

Recent News

Corehub Up