മലയോര ഹൈവേയില്‍ തിങ്കള്‍ക്കരിക്കം ജംഗ്ഷനു സമീപം നിയന്ത്രണംവിട്ട കാര്‍ അപകടത്തിൽപ്പെട്ട നിലയില്‍.
കുളത്തൂപ്പുഴ: തിങ്കള്‍ക്കരിക്കം ജംഗ്ഷനു സമീപം നിയന്ത്രണം വിട്ടകാര്‍ വൈദ്യുത തൂണ് ഇടിച്ച് തകര്‍ത്തു. രണ്ടുപേര്‍ക്ക് പരിക്ക്. കുളത്തൂപ്പുഴ കൈതക്കാട് സ്വദേശി നജീമ(66), ആര്‍പിഎല്‍ കേളന്‍കാവ് സ്വദേശി ഉഷ(69) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കുളത്തൂപ്പുഴ മലയോരഹൈവേയില്‍ തിങ്കള്‍ക്കരിക്കം ജംഗ്ഷനുസമീപം കുരിശടിക്ക് മുന്നിലായിരുന്നു ം അപകടം. അഞ്ചലില്‍ നിന്നും കുളത്തൂപ്പുഴയിലേക്ക് വരികയായിരുന്ന യുവതി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് പാതയോരത്തെ വൈദ്യുത തൂണും 11 കെവി. ലൈനും തകര്‍ത്ത് സമീപത്തെ റബർ പുരയിടത്തിന്റെ ചുറ്റുവേലിയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.
വൈദ്യുത തൂണ് തകര്‍ന്ന് ഇതില്‍ സ്ഥാപിച്ചിരുന്ന കേബിളുകള്‍ റോഡിലേക്ക് പതിച്ച് സംഭവസമയം അതുവഴികടന്നു പോകുകയായിരുന്ന ഇരുചക്രവാഹനയാത്രികരുടെ കഴുത്തില്‍ കുരിങ്ങി മറിഞ്ഞ് വീഴുകയും ചെയ്തു.പരിക്കേറ്റവരെ കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കുകി വിദഗ്ധ ചികിത്സയ്ക്കായി പുനലൂര്‍ ഗവ. താലൂക്ക് ആശുപത്രിയിലേക്കയച്ചു. കുളത്തൂപ്പുഴ പൊലിസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.
കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍നിന്നും പച്ചക്കറി കയറ്റിവന്ന വാഹനം വീടിനു മുകളിലേക്ക് പതിച്ച് അപകടത്തില്‍പെട്ടതിനു സമീപത്താണു വീണ്ടും അപകടമുണ്ടായത്. സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാത്ത കുളത്തൂപ്പുഴ മലയാരഹൈവേയില് നിരന്തരം വാഹനാപകടങ്ങളുണ്ടാകുന്നത് യാത്രക്കാരെ ആശങ്കയിലാക്കിയിട്ടുണ്ട്.
ശബരിമല മണ്ഡലകാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമുളളപ്പോള്‍ പതയില്‍ ഏറെ വാഹന തിരക്ക് അനുഭവപ്പെടാന്‍ ഇടയാക്കിയിട്ടും യാതൊരുമുന്കരുതല് നടപടികളും ഹൈവേ അധികൃതര്‍ നടപ്പിലാക്കത് നാട്ടുകാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Tags : women injured #accident NattuVishesham DistrictNews