Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manju Warrior

മ​ഞ്ജു വാ​ര്യ​രു​ടെ ഹാ​പ്പി​ലൂ​പ്പ് ആ​ദ്യ​ഷെ​ഡ്യൂ​ൾ പാ​ക്ക​പ്പ്

മ​ഞ്ജു വാ​ര്യ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി ആ​ന​ന്ദ് മേ​ന​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഹാ​പ്പി​ലൂ​പ്പ് ആ​ദ്യ​ഘ​ട്ട ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ഗൗ​ത​മ​ന്‍റെ ര​ഥം, വാ​ഴ 1 എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം ആ​ന​ന്ദ് മേ​ന​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഹാ​പ്പി​ലൂ​പ്പ്.

മു​കേ​ഷ്, ജെ.​പി. തു​മി​നാ​ട്, മ​ധു വാ​ര്യ​ർ, വി.​കെ. പ്ര​കാ​ശ്, നീ​ര​ജ രാ​ജേ​ന്ദ്ര​ൻ, നി​ധി​ന്യ, അ​നു, നി​ഷാ​ന്ത് സാ​ഗ​ർ, ആ​തി​ര രാ​ജീ​വ് തു​ട​ങ്ങി​യ പ്ര​മു​ഖ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

മൂ​വി ബ​ക്ക​റ്റി​ന്‍റെ ബാ​ന​റി​ൽ ബി​നീ​ഷ് ച​ന്ദ്ര​ൻ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ ആ​ഷി​ഖ് ഐ​മ​ർ എ​ഴു​തു​ന്നു. ഛായാ​ഗ്ര​ഹ​ണം- ഗൗ​തം ശ​ങ്ക​ർ, എ​ഡി​റ്റ​ർ- ക​ണ്ണ​ൻ മോ​ഹ​ൻ, സം​ഗീ​തം- ഇ​ല​ക്‌​ട്രോ​ണി​ക് കി​ളി, പാ​ർ​വ​തീ​ഷ് പ്ര​ദീ​പ്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- ക്രി​പേ​ഷ് അ​യ്യ​പ്പ​ൻ​കു​ട്ടി, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- അ​നീ​ഷ് സി ​സ​ലിം.

പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ഷ​ബീ​ർ മ​ല​വ​ട്ട​ത്ത്, ചീ​ഫ് അ​സോ​സി​യേ​റ്റ്- ബി​നു ജി. ​നാ​യ​ർ, മേ​ക്ക​പ്പ്- റോ​ണ​ക്‌​സ് സേ​വ്യ​ർ, വ​സ്ത്രാ​ല​ങ്കാ​രം- ലി​ജി പ്രേ​മ​ൻ, വി ​എ​ഫ്എ​ക്സ്- പ്രോ​മൈ​സ്, സ്റ്റി​ൽ​സ്- രോ​ഹി​ത് കെ. ​സു​രേ​ഷ്, പോ​സ്റ്റ​ർ ഡി​സൈ​ൻ- റോ​സ്റ്റ​ഡ് പേ​പ്പ​ർ, ടൈ​റ്റി​ൽ ഡി​സൈ​ൻ- ഡെ​ല്ലു, പി​ആ​ർ​ഒ എ.​എ​സ്. ദി​നേ​ശ്.

Latest News

Corehub Up