മീനാക്ഷി ദിലീപ്
ദിലീപിന് ജന്മദിനാശംസകൾ നേർന്ന് മകൾ മീനാക്ഷി. എന്റെ എല്ലാമെല്ലാമായ പ്രിയപ്പെട്ട വ്യക്തി എന്നാണ് മീനാക്ഷി കുറിച്ചത്. മീനാക്ഷിയുടെയുടെ പോസ്റ്റ് നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത
‘എന്റെ എല്ലാമെല്ലാമായ പ്രിയപ്പെട്ട വ്യക്തിക്ക്, ആയുസിന്റെ മറ്റൊരു മനോഹര വർഷം കൂടി... പിറന്നാൾ ആശംസകൾ, അച്ഛാ,’ എന്നായിരുന്നു മീനാക്ഷി കുറിച്ചത്.
ദിലീപിനൊപ്പം വർഷങ്ങൾക്കു മുൻപ് ഓസ്ട്രേലിയ സന്ദർശിച്ചപ്പോൾ എടുത്ത ചിത്രവും പുതിയൊരു ചിത്രവും ആശംസകൾക്കൊപ്പം മീനാക്ഷി പങ്കുവച്ചു. ദിലീപിന്റെ അൻപത്തിയൊമ്പതാം ജന്മദിനമായിരുന്നു ഇന്നലെ.
മീനൂട്ടി എന്നു ദിലീപ് വിളിക്കുന്ന മീനാക്ഷി ഡോക്ടറാണ്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ഡോക്ടറായി ജോലി ചെയ്യുകയാണ്.
Tags : Meenakshi Dileep Meenakshi Dileep Actor dileep Birthday Manju Warrior