സിറാജുദീന്‍ നാസര്‍
50 കോടിയിലേറെ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ സൂപ്പര്‍ഹിറ്റ് ക്രൈം ഡ്രാമ "പ്രഥമദൃഷ്ട്യാ കുറ്റക്കാർ'ക്ക് ഓടിടിയിലും ഗംഭീര വരവേൽപ്പ്. ഷഹദ് സംവിധാനം ചെയ്ത ചിത്രത്തിൽ വഴിത്തിരിവാകുന്നതു ജയപ്രകാശ് എന്ന ജെപിയുടെ പൊലിസ് സ്റ്റേഷന് സീനാണ്. തുണിക്കടയില്‍ കസ്റ്റമേഴ്സിനു പ്രിയങ്കരനായ സെയില്‍സ് മാനേജര്‍, വീട്ടില്‍ ഭാര്യയുടെ റൊമാന്റിക് ഭര്‍ത്താവ്.
കഥാന്തരത്തിൽ തുണിക്കടയിലെ സെയില്‍സ് ഗേളിനൊപ്പം കൊ ലപാതകങ്ങളും മോഷണങ്ങളും ചെയ്തു ഞെട്ടിക്കുന്ന വില്ലൻ. ജെപിയെന്ന സ്റ്റൈലിഷ് വില്ലനെ ഗംഭീരമാക്കിയ സിറാജുദീന്‍ നാസര്‍ സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
സിനിമയിലെത്തിയത്..?
പത്തില്‍ പഠിക്കുമ്പോള്‍ ആലപ്പുഴ കല്ലുപാലത്ത് ഞങ്ങളുടെ വീടിനടു
ത്തുള്ള ട്യൂട്ടോറിയല്‍ കോളജില്‍ ബിജു മേനോന്റെ ഭരതന് ഇഫക്ട് എന്ന സിനിമയുടെ ഷൂട്ടിംഗ് കാണാൻ പോയപ്പോൾ അവരെന്നെ പിടിച്ച് ക്ലാസ് സീനിലിരുത്തി. അതാണു തുടക്കം. തുടർന്നു സിനിമ തന്നെയായി മോഹം. ‘ക്ലാസ്മേറ്റ്സ്’ ലൊക്കേഷനിലെത്തി നാലഞ്ചുദിവസം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി. സിവില്‍ എന്‍ജിനിയറിംഗ് ഡിപ്ലോമയാണു പഠിച്ചതെങ്കിലും സിനിമ മനസില്‍ ഉറച്ചുപോയതിനാല്‍ മറ്റൊന്നിനോടും താത്പര്യം തോന്നിയില്ല. ഒരു വര്‍ഷം മലേഷ്യയില്‍ പോയെങ്കിലും നാട്ടിലേക്കു മടങ്ങി.
ഓഡിഷനിലൂടെ നജീം കോയ സംവിധാനം ചെയ്ത "കളി'യില്‍ ബിജോയി എന്ന കഥാപാത്രം. ഷാനില്‍ മുഹമ്മദിന്റെ "അവിയല്‍' എന്ന പടത്തില്‍ നായകവേഷം. എല്ലാവരും തിരിച്ചറിഞ്ഞ വേഷം കിട്ടിയത് നഹാസ് ഹിദായത്തിന്റെ "ആര്‍ഡിഎക്സി'ൽ. അതില്‍ രതീഷ് എന്ന കഥാപാത്രം.
തുടര്‍ന്നു "കൊണ്ടലി'ല്‍ ഡിക്സണ്‍. കേരള ക്രൈം ഫയല്‍സ് സീസണ് 2 ലെ ഡോഗ് ട്രെയിനര്‍ ജെയ്സ് മോന് ഏറെ ശ്രദ്ധിക്കപ്പെ ട്ടു. തൗസന്റ് ബേബീസ് വെബ് സീരീസില്‍ ബിബിന്‍ എന്ന കഥാപാത്രം. "പെറ്റ് ഡിറ്റക്ടീവി'ൽ ആർനോ ൾഡ്. എല്ലാറ്റിലും സ്ക്രീന്‍ സ്പേസ് കുറവാണെങ്കിലും കഥയിലും സ്ക്രിപ്റ്റിലും സ്വാധീനം ചെലുത്തുന്ന കഥാപാത്രങ്ങളാണു ചെയ്തിട്ടുള്ളത്.
‘പ്രഥമദൃഷ്ട്യ’യിൽ...
എന്നെ കൊച്ചിയിലേക്കു കൊണ്ടുവന്നത് നഹാസും ഷഹദുമൊക്കെയാണ്. അവരുടെ പാലാരിവട്ടത്തെ വീട്ടിൽ സിനിമ ആഗ്രഹിക്കുന്നവരുടെ ഒരു കൂട്ടമുണ്ടായിരുന്നു. സിനിമ ചെയ്യുമ്പോള്‍ ഒരുമിച്ചുണ്ടാവണമെന്ന് ഷഹദ് പറയുമായിരുന്നു. അങ്ങനെ ഷഹദ് രണ്ട് പടങ്ങള്‍ ചെയ്തു.
ഞാനും വേറെ പടങ്ങളിൽ അഭിനയിച്ചു. ഒരുമിച്ച് ചെയ്യാന്‍ പറ്റിയ ഒരു അവസരത്തില്‍ ഒരു കഥാപാത്രം വന്നപ്പോള്‍ എന്നെ വിളിച്ചു. കോസ്റ്റ്യൂമിട്ട് മേക്കപ്പ് ചെയ്ത് റെഡിയായി ഇരിക്കുമ്പോഴാണ് ഷഹദ് എന്നോട് ജെപിയെക്കുറിച്ചു പറഞ്ഞത്. അപ്പോഴാണ് ഇതില്‍ കുറച്ചു കാര്യമായി പെർ ഫോം ചെയ്യാനുണ്ടെന്നു ബോധ്യമായത്.
പൊലിസ് സ്റ്റേഷൻ സീന്‍ അനുഭവം..?

പൊലിസ് സ്റ്റേഷനിലെ ഫൈറ്റ് സീനാണ് ആദ്യം ഷൂട്ട് ചെയ്തത്. അതിനിടെ തലപൊട്ടി ചോര വന്നു. ആശുപത്രിയിൽ പോയി. ഒരു മണിക്കൂര്‍ ബ്രേക്കിനുശേഷം വീണ്ടും ഷൂട്ട് ചെയ്തു. ഷോട്ടില്‍ കാണുന്ന പരിക്ക് ഒറിജിനലാണ്. ഏറെ പ്രൊഫഷണലായ പാര്‍വതിക്കും സിദ്ധാര്‍ഥ് ഭരതനും ഉണ്ണിമായയ്ക്കുമൊപ്പം വര്‍ക്ക് ചെയ്തതു തുടക്കക്കാരനായ എനിക്ക് വലിയ ആവേശമായി.
എല്ലാവരും എനിക്കു നല്ല സ്പേസ് തന്നു. ആദ്യ ദിവസം മുതൽതന്നെ എന്നെ കംഫര്‍ട്ടാക്കി കൂടെ നിര്‍ത്തുന്ന രീതിയിലായിരുന്നു അവരുടെ പെരുമാറ്റം. മാത്യുവും സിദ്ധാര്ഥുമൊക്കെ മുന്നേ അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ഒരാളെപ്പോലെയാണ് എന്നെ പരിഗണിച്ചത്.
രണ്ടു നായികമാരുണ്ടല്ലോ..?
ഭാര്യയും ക്രൈം പാര്‍ട്ണറും. ഭാര്യവേഷത്തില്‍ ജയശ്രീയും ക്രൈം പാര്‍ട്ണര്‍ മീരയായി കാതറിൻ മറിയയും. ഈ സിനിമയ്ക്കുവേണ്ടി കാതറിന് പാര്‍ക്കൗറും മാര്‍ഷ്യല്‍ ആര്‍ട്സും പരിശീലിച്ചിരുന്നു.
പാര്ഥിപനൊപ്പവും സീന്‍..?
റിട്ട. മേജർ വാസുദേവൻ- അതാണ് അദ്ദേഹത്തിന്റെ കഥാപാത്രം. ഒപ്പം അഭിനയിക്കാനായതു വലിയ ഭാഗ്യം. രണ്ടുമൂന്ന് ദിവസത്തോളം ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു.
പോലീസ് സ്റ്റേഷൻ സീൻ, നായക്കുട്ടിയെ ഉപദ്രവിക്കുന്ന സീൻ- ചെയ്യാൻ ബുദ്ധിമുട്ടുള്ളത് ഏതായിരുന്നു..?
ഏതു ലെവലില്‍ പെര്‍ഫോം ചെയ്യുമ്പൊഴും, ഇത് ബുദ്ധിമുട്ടാണല്ലോ എന്നു തോന്നിയിട്ടില്ല. കാരണം, ഞാന്‍ ഇതൊക്കെ എന്ജോയ് ചെയ്ത്, ഏറെ താത്പര്യത്തോടെയാണ് അഭിനയിച്ചത്. നമ്മള് മറ്റൊ
രാളായി മാറി, അവരുടെ മനഃസ്ഥിതിയില്‍ കുറേസമയം ജീവിച്ച് പെര്‍ഫോം ചെയ്യാന്‍ എനിക്കിഷ്ടമാണ്.
എന്തായിരുന്നു ചലഞ്ച്..?
സംവിധായകൻ ആദ്യം ഒരു സീന്‍ ബ്രീഫ് ചെയ്തുതരും. അതിനുശേഷം നമ്മള് നമ്മുടേതായ ഒരു രീതിയിൽ ചെയ്തുകാണിക്കും. അദ്ദേഹത്തിന് അതു ബോധ്യമാകുന്നുണ്ടോ എന്നറിയുന്നതുവരെയാണ്
ചലഞ്ച്. ഓക്കെയാണെന്നു പറഞ്ഞാല്‍ പിന്നെ ഏതു സീനും എളുപ്പമാണ്.
നല്ല ജോലിയും കുടുംബവുമുള്ള ഒരാള്‍ എന്തിനാണ് കുറ്റകൃത്യങ്ങ ളിലേർപ്പെടുന്നതെന്ന് കമന്റുകള്‍ വരുന്നുണ്ടല്ലോ..?

സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കഴിഞ്ഞാല്‍ അതില്‍ പല തരത്തിലുള്ള കാര്യങ്ങള്‍ കാണുകയും അവരുടേതായ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുക സ്വാഭാവികം. പക്ഷേ, ഇതെല്ലാം പൂര്‍ണമായും എഴുത്തു കാരന്റെയും സംവിധായകന്റെയും സ്വാതന്ത്ര്യമാണ്.
ക്രൈം ചെയ്യുന്ന വർക്ക് അതിനുള്ള കാരണമുണ്ടാകാം. ജെപിയെ സംബന്ധിച്ചിടത്തോളം നല്ലൊരു ജോലിയും ഭാര്യയും വീടും കുടുംബപശ്ചാത്തലവുമൊക്കെയുണ്ടെങ്കിലും സന്തോഷം കിട്ടണമെങ്കില്‍ മോഷ്ടിക്കേണ്ടിവരും. അത് അയാളുടെ പ്രത്യേകതരം മാനസികാവസ്ഥയാണ്.
അലീനയുടെ ഭര്‍ത്താവിനെ കൊന്നതും ജെപിയാണെന്ന തരത്തില്‍ വ്യാഖ്യാനങ്ങള്‍ വന്നിരുന്നു..?
ആളുകള്‍ ഇങ്ങനെയൊക്കെ ചിന്തിച്ചേക്കാമെന്നു ഷഹദും ഞാനും റിലീസിനുമുന്നേ സംസാരിച്ചിരുന്നു. പക്ഷേ, അത് നല്ലൊരു കണക്ഷനാണ്. മലയാളി പ്രേക്ഷകര്‍ ഇത്രയും ബ്രില്യന്റാണെന്നതിന്റെ തെളിവുകൂടിയാണത്.
അടുത്ത സിനിമകള്‍..?
ദിലീപിന്റെ ‘നീക്കം’ എന്ന സിനിമയില്‍ പോലീസ് ഓഫിസര്‍ വേഷം. രതീഷ് വേഗയുടെ ജയസൂര്യ ചിത്രം ‘ത്രാളി’ല്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രം. തൗസന്റ് ബേബീസ് സീസണ് 2ലും വേഷമുണ്ട്.
തുടര്‍ന്നും വില്ലന്‍ വേഷം..?
നടനെന്ന നിലയില്‍ എല്ലാത്തരം വേഷങ്ങളും അനുഭവിച്ചറിയണം. വില്ലന്‍ വേഷവും അഭിനയമാണ്, പെര്‍ഫോമന്‍സാണ്. നെഗറ്റീവ്, കോമഡി എന്നു വേര്‍തിരിച്ചു കാണുന്നില്ല. സിനിമയില്‍ നല്ലൊരു ഭാഗമാകാനായാൽ സന്തോഷം.
Tags : sirajudheen nazar sirajudheennazar pdk villain ParvathyThiruvothu cinema