Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Villain

പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ വി​ല്ല​ൻ..!

50 കോ​ടി​യി​ലേ​റെ ബോ​ക്സ് ഓ​ഫീ​സ് ക​ള​ക്‌​ഷ​ൻ നേ​ടി​യ സൂ​പ്പ​ര്‍​ഹി​റ്റ് ക്രൈം ​ഡ്രാ​മ "പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ കു​റ്റ​ക്കാ​ർ'​ക്ക് ഓ​ടി​ടി​യി​ലും ഗം​ഭീ​ര വ​ര​വേ​ൽ​പ്പ്. ഷ​ഹ​ദ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ വ​ഴി​ത്തി​രി​വാ​കു​ന്ന​തു ജ​യ​പ്ര​കാ​ശ് എ​ന്ന ജെ​പി​യു​ടെ പൊ​ലി​സ് സ്റ്റേ​ഷ​ന്‍ സീ​നാ​ണ്. തു​ണി​ക്ക​ട​യി​ല്‍ ക​സ്റ്റ​മേ​ഴ്‌​സി​നു പ്രി​യ​ങ്ക​ര​നാ​യ സെ​യി​ല്‍​സ് മാ​നേ​ജ​ര്‍, വീ​ട്ടി​ല്‍ ഭാ​ര്യ​യു​ടെ റൊ​മാ​ന്‍റി​ക് ഭ​ര്‍​ത്താ​വ്.

ക​ഥാ​ന്ത​ര​ത്തി​ൽ തു​ണി​ക്ക​ട​യി​ലെ സെ​യി​ല്‍​സ് ഗേ​ളി​നൊ​പ്പം കൊ ​ല​പാ​ത​ക​ങ്ങ​ളും മോ​ഷ​ണ​ങ്ങ​ളും ചെ‌​യ്തു ഞെ​ട്ടി​ക്കു​ന്ന വി​ല്ല​ൻ. ജെ​പി​യെ​ന്ന സ്റ്റൈ​ലി​ഷ് വി​ല്ല​നെ ഗം​ഭീ​ര​മാ​ക്കി​യ സി​റാ​ജു​ദീ​ന്‍ നാ​സ​ര്‍ സ​ണ്‍​ഡേ ദീ​പി​ക​യോ​ടു സം​സാ​രി​ക്കു​ന്നു.

സി​നി​മ​യി​ലെ​ത്തി​യ​ത്..?

പ​ത്തി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ആ​ല​പ്പു​ഴ ക​ല്ലു​പാ​ല​ത്ത് ഞ​ങ്ങ​ളു​ടെ വീ​ടി​ന​ടു
ത്തു​ള്ള ട്യൂ​ട്ടോ​റി​യ​ല്‍ കോ​ള​ജി​ല്‍ ബി​ജു മേ​നോ​ന്‍റെ ഭ​ര​ത​ന്‍ ഇ​ഫ​ക്ട് എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് കാ​ണാ​ൻ പോ​യ​പ്പോ​ൾ അ​വ​രെ​ന്നെ പി​ടി​ച്ച് ക്ലാ​സ് സീ​നി​ലി​രു​ത്തി. അ​താ​ണു തു​ട​ക്കം. തു​ട​ർ​ന്നു സി​നി​മ ത​ന്നെ​യാ​യി മോ​ഹം. ‘ക്ലാ​സ്‌​മേ​റ്റ്‌​സ്’ ലൊ​ക്കേ​ഷ​നി​ലെ​ത്തി നാ​ല​ഞ്ചു​ദി​വ​സം ജൂ​നി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റാ​യി. സി​വി​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ​യാ​ണു പ​ഠി​ച്ച​തെ​ങ്കി​ലും സി​നി​മ മ​ന​സി​ല്‍ ഉ​റ​ച്ചു​പോ​യ​തി​നാ​ല്‍ മ​റ്റൊ​ന്നി​നോ​ടും താ​ത്പ​ര്യം തോ​ന്നി​യി​ല്ല. ഒ​രു വ​ര്‍​ഷം മ​ലേ​ഷ്യ​യി​ല്‍ പോ​യെ​ങ്കി​ലും നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി.

ഓ​ഡി​ഷ​നി​ലൂ​ടെ ന​ജീം കോ​യ സം​വി​ധാ​നം ചെ​യ്ത "ക​ളി'​യി​ല്‍ ബി​ജോ​യി എ​ന്ന ക​ഥാ​പാ​ത്രം. ഷാ​നി​ല്‍ മു​ഹ​മ്മ​ദി​ന്‍റെ "അ​വി​യ​ല്‍' എ​ന്ന പ​ട​ത്തി​ല്‍ നാ​യ​ക​വേ​ഷം. എ​ല്ലാ​വ​രും തി​രി​ച്ച​റി​ഞ്ഞ വേ​ഷം കി​ട്ടി​യ​ത് ന​ഹാ​സ് ഹി​ദാ​യ​ത്തി​ന്‍റെ "ആ​ര്‍​ഡി​എ​ക്‌​സി'​ൽ. അ​തി​ല്‍ ര​തീ​ഷ് എ​ന്ന ക​ഥാ​പാ​ത്രം.

തു​ട​ര്‍​ന്നു "കൊ​ണ്ട​ലി'​ല്‍ ഡി​ക്‌​സ​ണ്‍. കേ​ര​ള ക്രൈം ​ഫ​യ​ല്‍​സ് സീ​സ​ണ്‍ 2 ലെ ​ഡോ​ഗ് ട്രെ​യി​ന​ര്‍ ജെ​യ്‌​സ് മോ​ന്‍ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ ട്ടു. ​തൗ​സ​ന്‍റ് ബേ​ബീ​സ് വെ​ബ് സീ​രീ​സി​ല്‍ ബി​ബി​ന്‍ എ​ന്ന ക​ഥാ​പാ​ത്രം. "പെ​റ്റ് ഡി​റ്റ​ക്‌​ടീ​വി'​ൽ ആ​ർ​നോ ൾ​ഡ്. എ​ല്ലാ​റ്റി​ലും സ്‌​ക്രീ​ന്‍ സ്‌​പേ​സ് കു​റ​വാ​ണെ​ങ്കി​ലും ക​ഥ​യി​ലും സ്‌​ക്രി​പ്റ്റി​ലും സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണു ചെ​യ്തി​ട്ടു​ള്ള​ത്.

‘പ്ര​ഥ​മ​ദൃ​ഷ്‌​ട്യ’​യി​ൽ...

എ​ന്നെ കൊ​ച്ചി​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​ത് ന​ഹാ​സും ഷ​ഹ​ദു​മൊ​ക്കെ​യാ​ണ്. അ​വ​രു‌​ടെ പാ​ലാ​രി​വ​ട്ട​ത്തെ വീ​ട്ടി​ൽ സി​നി​മ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ ഒ​രു കൂ​ട്ട​മു​ണ്ടാ​യി​രു​ന്നു. സി​നി​മ ചെ​യ്യു​മ്പോ​ള്‍ ഒ​രു​മി​ച്ചു​ണ്ടാ​വ​ണ​മെ​ന്ന് ഷ​ഹ​ദ് പ​റ​യു​മാ​യി​രു​ന്നു. അ​ങ്ങ​നെ ഷ​ഹ​ദ് ര​ണ്ട് പ​ട​ങ്ങ​ള്‍ ചെ​യ്തു.

ഞാ​നും വേ​റെ പ​ട​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു. ഒ​രു​മി​ച്ച് ചെ​യ്യാ​ന്‍ പ​റ്റി​യ ഒ​രു അ​വ​സ​ര​ത്തി​ല്‍ ഒ​രു ക​ഥാ​പാ​ത്രം വ​ന്ന​പ്പോ​ള്‍ എ​ന്നെ വി​ളി​ച്ചു. കോ​സ്റ്റ്യൂ​മി​ട്ട് മേ​ക്ക​പ്പ് ചെ​യ്ത് റെ​ഡി​യാ​യി ഇ​രി​ക്കു​മ്പോ​ഴാ​ണ് ഷ​ഹ​ദ് എ​ന്നോ​ട് ജെ​പി​യെ​ക്കു​റി​ച്ചു പ​റ​ഞ്ഞ​ത്. അ​പ്പോ​ഴാ​ണ് ഇ​തി​ല്‍ കു​റ​ച്ചു കാ​ര്യ​മാ​യി പെ​ർ ഫോം ​ചെ​യ്യാ​നു​ണ്ടെ​ന്നു ബോ​ധ്യ​മാ​യ​ത്.

പൊ​ലി​സ് സ്റ്റേ​ഷ​ൻ സീ​ന്‍ അ​നു​ഭ​വം..?

 

Latest News

Corehub Up