Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mannarkkad

Palakkad

മ​ണ്ണാ​ർ​ക്കാ​ട് സെ​ന്‍റ് ഡൊ​മി​നി​ക് സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം

മ​ണ്ണാ​ർ​ക്കാ​ട്: സെ​ന്‍റ് ഡൊ​മി​നി​ക് കോ​ൺ​വ​ന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ പ്രീ- ​കെ​ജി, എ​ൽ​കെ​ജി, പ്ല​സ് വ​ൺ പ്ര​വേ​ശ​നോ​ത്സ​വം സെ​ന്‍റ് ആ​ൽ​ബ​ർ​ട്ട് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജോ​ഫി ഒ​പി സ്വാ​ഗ​തം പ​റ​ഞ്ഞു.

ഹോ​ളി സ്പി​രി​റ്റ് ഫൊ​റോ​ന പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ൺ കാ​ട്ടു​കു​ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ മോ​ൻ​സി ഒ​പി, വാ​ർ​ഡ് കൗ​ൺ​സി​ല​ർ കെ.​പി. ര​വി​കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​പി. അ​ക്ബ​ർ, കെ.​ജി. കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ലി​ജു സാ​മു​വ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

District News

മ​ണ്ണാ​ർ​ക്കാ​ട് പൂ​രം: ഇ​ന്ന് വ​ലി​യാ​റാ​ട്ട്

മ​ണ്ണാ​ർ​ക്കാ​ട്: ഉ​ത്സ​വ​ല​ഹ​രി​യി​ലാ​റാ​ടു​ന്ന മ​ണ്ണാ​ർ​ക്കാ​ടി​ന് ഇ​ന്ന് വ​ലി​യാ​റാ​ട്ട്. ഉ​ദ​യ​ര്‍​ക്കു​ന്ന് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ആ​റാ​ട്ടി​നും ആ​റാ​ട്ടു​ക​ട​വി​ലെ ക​ഞ്ഞി​പ്പാ​ർ​ച്ച​ക്കു​മാ​യി പ​തി​നാ​യി​ര​ങ്ങ​ളാ​ണ് എ​ത്തു​ക. അ​ട്ട​പ്പാ​ടി​യി​ലെ ഗോ​ത്ര സ​മൂ​ഹം ഒ​രാ​ഴ്ച മു​മ്പ് ത​ന്നെ ക്ഷേ​ത്ര​ത്തി​ൽ ത​മ്പ​ടി​ച്ചു​ക​ഴി​ഞ്ഞു. ബാ​ക്കി​യു​ള്ള​വ​ർ ഇ​ന്നെ​ത്തും. ഇ​തോ​ടെ ക്ഷേ​ത്രം ഉ​ത്സ​വ​ല​ഹ​രി​യി​ലാ​റാ​ടും.

രാ​വി​ലെ 8.30ന് ​ആ​റാ​ട്ട് എ​ഴു​ന്ന​ള്ളി​പ്പ് തു​ട​ങ്ങും. തു​ട​ർ​ന്ന് ചോ​റ്റാ​നി​ക്ക​ര വി​ജ​യ​ൻ മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​ജ​ർ​സെ​റ്റ് പ​ഞ്ച​വാ​ദ്യം, രാ​വി​ലെ 10 മു​ത​ൽ ഒ​രുമ​ണി വ​രെ കു​ന്തി​പ്പു​ഴ ആ​റാ​ട്ട് ക​ട​വി​ൽ ക​ഞ്ഞി​പാ​ർ​ച്ച എ​ന്നി​വ ന​ട​ക്കും. വൈ​കു​ന്നേ​രം മൂ​ന്നി​ന് ഓ​ട്ട​ൻ​തു​ള്ള​ൽ, അ​ഞ്ചി​ന് ഡ​ബി​ൾ നാ​ദ​സ്വ​രം, ആ​റി​ന് ഡ​ബി​ൾ താ​യ​മ്പ​ക, രാ​ത്രി ഒ​മ്പ​തി​ന് പാ​ണ്ടി​മേ​ളം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ. സ​മാ​പ​ന ദി​വ​സ​മാ​യ നാ​ളെ​യാ​ണ് ചെ​ട്ടി​വേ​ല ന​ട​ക്കു​ക.

ഇ​ന്ന് പ്രാ​ദേ​ശി​ക അ​വ​ധി

മ​ണ്ണാ​ർ​ക്കാ​ട്: പൂ​ര​ത്തി​ന്‍റെ വ​ലി​യാ​റാ​ട്ട് ദി​വ​സ​മാ​യ ഇ​ന്ന് മ​ണ്ണാ​ർ​ക്കാ​ട്, അ​ട്ട​പ്പാ​ടി താ​ലൂ​ക്കു​ക​ളി​ൽ പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് പൂ​ര​ത്തി​ന് അ​ട്ട​പ്പാ​ടി താ​ലൂ​ക്കി​ൽ നി​ന്നും ആ​ദി​വാ​സി സ​മൂ​ഹ​മു​ൾ​പ്പെ​ടെ നി​ര​വ​ധിപേ​ർ എ​ത്താ​റു​ണ്ട്. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​ട്ട​പ്പാ​ടി താ​ലൂ​ക്കി​ലും ജി​ല്ലാക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

District News

മ​ണ്ണാ​ർ​ക്കാ​ട്ട് സിപിഐയ്ക്ക് ക​രു​ത്ത​നാ​യ സ്ഥാ​നാ​ർ​ഥി​യു​ണ്ടാ​കും: മ​ന്ത്രി കെ. ​രാ​ജ​ൻ

മ​ണ്ണാ​ർ​ക്കാ​ട്: സം​സ്ഥാ​ന​ത്ത് മൂ​ന്നാം ത​വ​ണ​യും എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ. 100 പ്ല​സ് എം​എ​ൽ​എ​മാ​ർ ഉ​ണ്ടാ​വും. അ​തി​ൽ ഒ​രു എം​എ​ൽ​എ മ​ണ്ണാ​ർ​ക്കാ​ട്ടു​നി​ന്നാ​വും. അ​തി​നാ​യി ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തു​മെ​ന്നും കെ. ​രാ​ജ​ൻ പ​റ​ഞ്ഞു.

കു​മ​രം​പു​ത്തൂ​ർ കോ- ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ ച​ങ്ങ​ലീ​രി ശാ​ഖ​യു​ടെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചാ​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ മ​ണ്ണാ​ർ​ക്കാ​ട് സ്ഥാ​നാ​ർ​ഥി​യും ഉ​ണ്ടാ​വും. മ​ണ്ണാ​ർ​ക്കാ​ട് തി​രി​ച്ചു​പി​ടി​ക്കു​ക എ​ന്ന​താ​ണ് സി​പി​ഐ​യു​ടെ ല​ക്ഷ്യം. ഇ​തി​നാ​യി എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​മെ​ന്നും മ​ന്ത്രി ആ​വ​ർ​ത്തി​ച്ചു.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ.​കെ. അ​ബ്ദു​ൾ അ​സീ​സ് അ​ധ്യ​ക്ഷ​നാ​യി. സേ​ഫ് റൂം ​ഉ​ദ്ഘാ​ട​നം കെ. ​പ്രേം​കു​മാ​ർ എം​എ​ൽ​എ​യും കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ ഉ​ദ്ഘാ​ട​നം എ​ൻ. ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ​യും നി​ക്ഷേ​പം സ്വീ​ക​രി​ക്ക​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എം. ശ​ശി​യും നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ​ൻ. സു​ഗ​ന്ധി, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ നാ​സ​ർ മൈ​ലം​കോ​ട്ടി​ൽ, മു​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ. മ​ണി​ക​ണ്ഠ​ൻ, കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്മി​ത, മു​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ജോ​സ് ബേ​ബി, സം​സ്ഥാ​ന നി​ക്ഷേ​പ ഗാ​ര​ന്‍റി ബോ​ർ​ഡ് അം​ഗം എ​ൻ.​കെ. നാ​രാ​യ​ണ​ൻ​കു​ട്ടി, കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. മു​ഹ​മ്മ​ദ് ഷ​മീ​ർ, വാ​ർ​ഡം​ഗം കെ.​പി. ഹം​സ, സ​ഹ​ക​ര​ണ​സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ശ്രീ​ഹ​രി, കെ.​ജി. സാ​ബു, താ​ജു​ദ്ദീ​ൻ, സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ എം. പു​രു​ഷോ​ത്ത​മ​ൻ, അ​യി​ല​ക്ക​ര മു​ഹ​മ്മ​ദാ​ലി, സി. ​മു​ത്തു, എ​ൻ. മ​ണി​ക​ണ്ഠ​ൻ, ര​മേ​ഷ് ന​വാ​യ​ത്ത്, ഉ​മാ​ദേ​വി, ഒ.​യു. സാ​ബു, കൃ​ഷ്ണ​കു​മാ​ർ പ​ങ്കെ​ടു​ത്തു.

District News

മ​ണ്ണാ​ർ​ക്കാ​ട് പൂ​ര​ത്തി​നു വ​ർ​ണാ​ഭ തു​ട​ക്കം: കൊ​ടി​യേ​റ്റം ഇ​ന്ന്

മ​ണ്ണാ​ർ​ക്കാ​ട്: അ​ര​കു​ർ​ശ്ശി ഉ​ദ​യ​ർ​കു​ന്ന് ഭ​ഗ​വ​തി​യു​ടെ ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ഥ​മ ആ​റാ​ട്ടോ​ടെ മ​ണ്ണാ​ർ​ക്കാ​ട് പൂ​രാ​ഘോ​ഷ​ത്തി​നു വ​ർ​ണാ​ഭ തു​ട​ക്കം. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11ന് ​പൂ​രം കൊ​ട്ടി​പ്പു​റ​പ്പെ​ട്ട​പ്പോ​ൾ ക്ഷേ​ത്രാ​ങ്ക​ണ​വും പ​രി​സ​ര​വും ഭ​ക്തി​യു​ടെ നി​റ​വി​ലാ​യി.

പൂ​രാ​ഘോ​ഷ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​സി. സ​ച്ചി​ദാ​ന​ന്ദ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​പു​രു​ഷോ​ത്ത​മ​ൻ, ട്ര​ഷ​റ​ർ എം.​എ​സ്. വി​ജ​യ​ൻ, ശ്രീ​കു​മാ​ർ കു​റു​പ്പ്, ഡോ. ​രാ​ജ​ൻ പു​ല്ല​ങ്കാ​ട്ടി​ൽ, പി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, പി.​കെ. കൃ​ഷ്ണ​ദാ​സ്, ഗോ​പാ​ല​കൃ​ഷ്‌​ണ​ൻ, പി.​കെ. മോ​ഹ​ൻ​ദാ​സ് തു​ട​ങ്ങി​യ​വ​രു​ടെ​യും നൂ​റു​ക​ണ​ക്കി​ന് ഭ​ക്ത​രു​ടേ​യും അ​ക​മ്പ​ടി​യോ​ടെ ദേ​വി​യെ ആ​റാ​ട്ടു​ക​ട​വി​ലേ​ക്കു ആ​ന​യി​ച്ചു.

ക്ഷേ​ത്രം ത​ന്ത്രി പ​ന്ത​ല​ക്കോ​ട​ത്ത് ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന താ​ന്ത്രി​ക ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ഉ​റ​ഞ്ഞു​തു​ള്ളി​യ കോ​മ​ര​ങ്ങ​ൾ ക​ൽ​പ്പ​ന പു​റ​പ്പെ​ടു​വി​ച്ച​ശേ​ഷ​മാ​ണ് ഉ​ദ​യ​ർ​കു​ന്ന് ഭ​ഗ​വ​തി​യു​ടെ തി​ട​മ്പ് ആ​ന​യു​ടെ മു​ക​ളി​ലേ​റ്റി​യ​ത്. തു​ട​ർ​ന്ന് ആ​ചാ​ര വെ​ടി​മു​ഴ​ങ്ങി​യ​തോ​ടെ മ​ണ്ണാ​ർ​ക്കാ​ട് പൂ​രാ​ഘോ​ഷ​ത്തി​നു തു​ട​ക്കം കു​റി​ച്ചു​ള്ള പു​റ​പ്പാ​ട് ന​ട​ന്നു. ര​ണ്ടാം​പൂ​രം മു​ത​ൽ ചെ​റി​യാ​റാ​ട്ട് വ​രെ രാ​വി​ലെ​യും രാ​ത്രി​യി​ലു​മാ​യി ദേ​വി​യു​ടെ ആ​റാ​ട്ടെ​ഴു​ന്നെ​ള്ളി​പ്പു​ണ്ടാ​കും. ഇ​ന്നു വൈ​കു​ന്നേ​രം 6. 30നാ​ണ് കൊ​ടി​യേ​റ്റം.

Kerala

മ​ണ്ണാ​ർ​ക്കാ​ട്ട് ടി​പ്പ​ർ ലോ​റി വീ​ട്ടി​ലേ​യ്ക്ക് ഇ​ടി​ച്ചു ക​യ​റി; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്ടെ കൊ​ന്ന​ക്കോ​ടി​നു സ​മീ​പം ടി​പ്പ​ർ ലോ​റി വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വീ​ട്ടി​ലെ വാ​ട​ക​ക്കാ​രാ​യ ര​ണ്ടു പേ​ർ​ക്കും ടി​പ്പ​ർ ഡ്രൈ​വ​ർ​ക്കും മ​ദ്ര​സ​യി​ലേ​ക്ക് ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന് രാ​വി​ലെ ആ​റി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൊ​ന്ന​ക്കോ​ട് പാ​ലേ​ങ്ങ​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷെ​രീ​ഫി​ന്‍റെ മ​ക​ൾ ഫാ​ത്തി​മ ഷി​ഫ (15), ഡ്രൈ​വ​ർ കാ​രാ​കു​റു​ശി വ​ലി​യ​ട്ട സ്വ​ദേ​ശി ആ​സി​ഫ് (33), വീ​ട്ടി​ലെ താ​മ​സ​ക്കാ​രും തേ​നീ​ച്ച ക​ർ​ഷ​ക​രു​മാ​യ അ​ല​ക്സാ​ണ്ട​ർ, ശേ​ഖ​ർ എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​നാ​ണു പ്രാ​ഥ​മി​ക വി​വ​രം. പ​ള്ളി​ക്കു​റു​പ്പ് ഭാ​ഗ​ത്തു നി​ന്നു മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്തേ​യ്ക്കു വ​രു​ന്ന​തി​നി​ടെ ടി​പ്പ​ർ നി​യ​ന്ത്ര​ണം വി​ട്ടു റോ​ഡ​രി​കി​ലെ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു.

Kerala

മ​ണ്ണാ​ർ​ക്കാ​ട്ട് 12 കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ  

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് വ​ട്ട​മ്പ​ലം പി​ലാ​പ്പ​ടി​യി​ൽ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ. ര​ഞ്ജ​ൻ​കു​മാ​ർ, ഗ​ണ​ഷേ ബി​ഷോ​യ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

എ​ക്സൈ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘ​മാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. 12 കി​ലോ ക​ഞ്ചാ​വു​മാ​യാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്.

സ്വ​കാ​ര്യ ബ​സി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

Latest News

Corehub Up