പാലക്കാട്: മണ്ണാര്ക്കാട് വയോധിക ദമ്പതികൾ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ. മണ്ണാർക്കാട് ശിവൻകുന്ന് അംഗൻവാടിക്ക് സമീപം അമ്പലക്കുളത്തിൽ വീട്ടിൽ അയ്യപ്പൻ ( 86) ഭാര്യ കല്യാണിക്കുട്ടി (76) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവർക്കും വാർധക്യ സഹജമായ അസുഖങ്ങളുണ്ടെന്ന് കുടുംബാംഗങ്ങള് വ്യക്തമാക്കി. ഇളയ മകൻ രാജൻ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നോടെ വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി തുടര് നടപടികള് സ്വീകരിച്ചു.
Tags : kerala police palakkad say no to suicide Mannarkkad