Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mantrah

America

മ​ന്ത്ര​യു​ടെ ശാ​ക്തേ​യം ക​ൺ​വ​ൻ​ഷ​ൻ: ബി​ന്ദു സു​ന്ദ​ര​ൻ നാ​ഷ​ണ​ൽ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ​ർ

ന്യൂ​യോ​ർ​ക്ക്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഹി​ന്ദൂ​സി​ന്‍റെ (മ​ന്ത്ര) ശാ​ക്തേ​യം 2027 ക​ൺ​വ​ൻ​ഷ​ന്‍റെ നാ​ഷ​ണ​ൽ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ​ർ ആ​യി ബി​ന്ദു സു​ന്ദ​ര​ൻ ചു​മ​ത​ല​യേ​റ്റു.

ഹി​ന്ദു സം​സ്കാ​ര​ത്തോ​ടും പാ​ര​മ്പ​ര്യ​ത്തോ​ടും ത​ത്ത്വ​ചി​ന്ത​ക​ളോ​ടും ആ​ഴ​ത്തി​ലു​ള്ള സ്നേ​ഹ​വും ദീ​ർ​ഘ​കാ​ല പ്ര​തി​ബ​ദ്ധ​ത​യും പു​ല​ർ​ത്തു​ന്ന വ്യ​ക്തി​യാ​ണ് ബി​ന്ദു സു​ന്ദ​ര​ൻ. ഭ​ർ​ത്താ​വ് ര​വി സു​ന്ദ​ര​നും ര​ണ്ട് മ​ക്ക​ളു​മൊ​പ്പ​മാ​ണ് അ​വ​ർ ന്യൂ​യോ​ർ​ക്കി​ൽ താ​മ​സി​ക്കു​ന്ന​ത്.

ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് പ​ബ്ലി​ക് സ്കൂ​ളി​ൽ ബ​യോ​ള​ജി അ​ധ്യാ​പി​ക​യാ​യ ബി​ന്ദു, സ​മൂ​ഹ-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​വും അ​തോ​ടൊ​പ്പം വി​വി​ധ ക​മ്മ്യൂ​ണി​റ്റി പ​രി​പാ​ടി​ക​ളി​ലും സ​ജീ​വ പ​ങ്കാ​ളി​ത്തം വ​ഹി​ച്ചു​വ​രു​ന്നു.

ബി​ന്ദു സു​ന്ദ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശാ​ക്തേ​യം 2027 ക​ൺ​വ​ൻ​ഷ​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ക്ര​മ​ബ​ദ്ധ​മാ​യും കാ​ര്യ​ക്ഷ​മ​മാ​യും മു​ന്നേ​റും എ​ന്ന് മ​ന്ത്ര പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​രാ​ജ് മോ​ഹ​ന​ൻ അ​റി​യി​ച്ചു.

Latest News

Corehub Up