Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Market Worries

വീണ്ടും യുദ്ധ ഭീതി; വിപണിയിൽ ആശങ്ക

2025 ജൂ​​ണി​​ലെ 12 ദി​​വ​​സം നീ​​ണ്ട വ്യോ​​മ​​യു​​ദ്ധ​​ത്തി​​ന് തു​​ട​​ർ​​ച്ച​​യെ​​ന്നോ​​ണം ഇ​​സ്ര​​യേ​​ലും യു​​എ​​സും സം​​യു​​ക്ത​​മാ​​യി വീ​​ണ്ടും ഇ​​റാ​​നെ ആ​​ക്ര​​മി​​ച്ചു. വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന ഈ ​​സം​​ഘ​​ർ​​ഷം ഈ ​​ആ​​ഴ്ച​​യു​​ടെ തു​​ട​​ക്ക​​ത്തി​​ൽ നി​​ക്ഷേ​​പ​​ക​​രു​​ടെ ആ​​ത്മ​​വി​​ശ്വാ​​സം പ​​രി​​ശോ​​ധി​​ക്കും.

മ​​ധ്യേ​​ഷ്യ​​യി​​ലു​​ണ്ടാ​​യി​​രി​​ക്കു​​ന്ന പു​​തി​​യ ഭൗ​​മ​​രാ​​ഷ്‌ട്രീ​​യ സം​​ഘ​​ർ​​ഷം നി​​ക്ഷേ​​പ​​ക​​ർ​​ക്കി​​ട​​യി​​ൽ അ​​നി​​ശ്ചി​​ത​​ത്വം വ​​ർ​​ധി​​പ്പി​​ക്കു​​മെ​​ന്ന് പ്ര​​തീ​​ക്ഷി​​ക്കു​​ന്നു. നാ​​ളെ മാ​​ർ​​ച്ചി​​ലെ ആ​​ദ്യ വ്യാ​​പാ​​ര​​ദി​​ന​​ത്തി​​നാ​​യി വി​​പ​​ണി തു​​റ​​ക്കു​​ന്പോ​​ൾ ഓ​​ഹ​​രി​​ക​​ൾ, സ്വ​​ർ​​ണം, വെ​​ള്ളി തു​​ട​​ങ്ങി​​യ നി​​ക്ഷേ​​പ​​ങ്ങ​​ളി​​ൽ ഇ​​തി​​ന്‍റെ പ്ര​​തി​​ഫ​​ല​​നം ഉ​​ണ്ടാ​​കാ​​നി​​ട​​യു​​ണ്ട്.

►യു​​എ​​സ്, ഇ​​സ്ര​​യേ​​ൽ-​​ഇ​​റാ​​ൻ യു​​ദ്ധം: ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യെ ബാ​​ധി​​ക്കു​​ന്ന​​ത്

സ്റ്റോ​​ക്ക് മാ​​ർ​​ക്ക​​റ്റ് വി​​ദ​​ഗ്ധ​​രു​​ടെ അ​​ഭി​​പ്രാ​​യ​​ത്തി​​ൽ, യു​​എ​​സ്-​​ഇ​​റാ​​ൻ യു​​ദ്ധ​​ഭീ​​തി ആ​​ഗോ​​ള വി​​പ​​ണി​​യി​​ലും ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ലും പ്ര​​തി​​കൂ​​ല​​മാ​​യ സ്വാ​​ധീ​​ന​​മു​​ണ്ടാ​​ക്കും. എ​​ന്നാ​​ൽ, ഫെ​​ബ്രു​​വ​​രി​​യി​​ലെ അ​​വ​​സാ​​ന വ്യാ​​പാ​​ര​​ദി​​ന​​മാ​​യ വെ​​ള്ളി​​യാ​​ഴ്ച ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ വ​​ലി​​യ തോ​​തി​​ലു​​ള്ള വി​​ല്പ​​ന ന​​ട​​ന്ന​​തി​​നാ​​ൽ നാ​​ള​​ത്തെ ഇ​​ടി​​വ് വ​​ലി​​യ തോ​​തി​​ലു​​ള്ള​​താ​​കാ​​ൻ സാ​​ധ്യ​​ത​​യി​​ല്ലെ​​ന്നാ​​ണ് ഇ​​വ​​ർ ക​​രു​​തു​​ന്ന​​ത്. ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ പെ​​ട്ടെ​​ന്നു​​ള്ള വി​​ല്പ​​ന​​യോ കു​​ത്ത​​നെ താ​​ഴ്ന്നു​​ള്ള തു​​ട​​ക്ക​​മോ ഉ​​ണ്ടാ​​കു​​ന്ന​​തി​​നു പ​​ക​​രം മ​​ന്ദ​​ഗ​​തി​​യി​​ലു​​ള്ള നീ​​ക്ക​​മാ​​കും ഉ​​ണ്ടാ​​കു​​ക​​യെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

ആ​​ഗോ​​ള വി​​പ​​ണി​​യി​​ൽ ഇ​​ടി​​വു​​ണ്ടാ​​കു​​മെ​​ന്നു ക​​രു​​തു​​ന്ന​​തി​​നി​​ടെ ഇ​​ന്ത്യ​​യു​​ടെ മൂ​​ന്നാം​​പാ​​ദ ജി​​ഡി​​പി ക​​ണ​​ക്കു​​ക​​ൾ 7.8 ശ​​ത​​മാ​​നം എ​​ന്ന മി​​ക​​ച്ച നി​​ല​​യി​​ലാ​​യ​​ത് ഇ​​ന്ത്യ​​ൻ വി​​പ​​ണി​​ക്ക് ക​​രു​​ത്തു ന​​ൽ​​കു​​ന്നു. രാ​​ജ്യ​​ത്തി​​ന്‍റെ സാ​​ന്പ​​ത്തി​​ക അ​​ടി​​ത്ത​​റ ശ​​ക്ത​​മാ​​ണെ​​ന്ന ഈ ​​സൂ​​ച​​ന വി​​പ​​ണി​​യെ വ​​ൻ ത​​ക​​ർ​​ച്ച​​യി​​ൽ​​നി​​ന്ന് ത​​ട​​ഞ്ഞുനി​​ർ​​ത്താ​​ൻ സ​​ഹാ​​യി​​ക്കും. നി​​ഫ്റ്റി നി​​ല​​വി​​ൽ 25,000-25,050 എ​​ന്ന ശ​​ക്ത​​മാ​​യ സ​​പ്പോ​​ർ​​ട്ട് ലെ​​വ​​ലി​​ലാ​​ണ്. ഇ​​തി​​ലും താ​​ഴേ​​ക്കു പോ​​കാ​​നു​​ള്ള സാ​​ധ്യ​​ത കു​​റ​​വാ​​ണ്. എ​​ന്നാ​​ൽ, 25,000 നി​​ല​​വാ​​രം ത​​ക​​ർ​​ന്നാ​​ൽ വി​​പ​​ണി​​യി​​ൽ വ​​ലി​​യൊ​​രു ത​​ക​​ർ​​ച്ച​​യ്ക്കു സാ​​ധ്യ​​ത​​യു​​ണ്ട്. വി​​പ​​ണി തി​​രി​​ച്ചു​​ക​​യ​​റാ​​ൻ ശ്ര​​മി​​ക്കു​​ന്പോ​​ൾ 25300-25350 നി​​ല​​വാ​​ര​​ത്തി​​ൽ എ​​ത്തിയാൽ ശ​​ക്ത​​മാ​​യ വി​​ല്പ​​നസ​​മ്മ​​ർ​​ദ​​ത്തി​​നു സാ​​ധ്യ​​ത​​യു​​ണ്ട്. ഇ​​തി​​നു മു​​ക​​ളി​​ൽ ക​​ട​​ന്നാ​​ൽ മാ​​ത്ര​​മേ വി​​പ​​ണി​​യി​​ൽ പോ​​സി​​റ്റീ​​വ് ത​​രം​​ഗം പ്ര​​തീ​​ക്ഷി​​ക്കാ​​നാ​​കൂ.

►സ്വ​​ർ​​ണം, വെ​​ള്ളി

വ​​ൻതോ​​തി​​ലു​​ള്ള യു​​ദ്ധ​​ഭീ​​തി നി​​ല​​നി​​ൽ​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സു​​ര​​ക്ഷി​​ത നി​​ക്ഷേ​​പ​​മെ​​ന്ന നി​​ല​​യി​​ൽ സ്വ​​ർ​​ണം, വെ​​ള്ളി തു​​ട​​ങ്ങി​​യ ലോ​​ഹ​​ങ്ങ​​ളു​​ടെ വി​​ല ഉ​​യ​​രാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്.

അ​​ന്താ​​രാ​​ഷ്‌ട്ര ​​വി​​പ​​ണി​​യി​​ൽ സ്വ​​ർ​​ണ​​വി​​ല ഒൗ​​ണ്‍​സി​​ന് 5300 ഡോ​​ള​​ർ എ​​ന്ന നി​​ല​​വാ​​ര​​ത്തി​​ൽ പ്ര​​തി​​രോ​​ധം നേ​​രി​​ടു​​ന്നു​​ണ്ട്. ഈ ​​പ്ര​​തി​​രോ​​ധം മ​​റി​​ക​​ട​​ന്നാ​​ൽ ആ​​ഭ്യ​​ന്ത​​ര സ്വ​​ർ​​ണവി​​ല 10 ഗ്രാ​​മി​​ന് 1,68,000 മു​​ത​​ൽ 1,70,000 രൂ​​പ വ​​രെ ഉ​​യ​​രാ​​ൻ സാ​​ധ്യ​​ത​​ക​​ളു​​ണ്ടെ​​ന്ന് പു​​തി​​യ ഉ​​യ​​ര​​ങ്ങ​​ൾ താ​​ണ്ടാ​​ൻ സാ​​ധ്യ​​ത​​ക​​ളു​​ണ്ടെ​​ന്നാ​​ണ് വി​​ദ​​ഗ്ധ​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ടു​​ന്നു.

അ​​ന്താ​​രാ​​ഷ്‌ട്ര വെ​​ള്ളി​​വി​​ല വെ​​ള്ളി​​യാ​​ഴ്ച ഒൗ​​ണ്‍​സി​​ന് 93 ഡോ​​ള​​ർ നി​​ല​​വാ​​ര​​ത്തി​​ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ഈ ​​അ​​മൂ​​ല്യ​​ലോ​​ഹം ഒൗ​​ണ്‍​സി​​ന് 95 ഡോ​​ള​​ർ നി​​ല​​വാ​​ര​​ത്തി​​ൽ പ്ര​​തി​​രോ​​ധം നേ​​രി​​ടു​​ന്നു​​ണ്ട്. ഇ​​തു മ​​റി​​ക​​ട​​ന്നാ​​ൽ വെ​​ള്ളി വി​​ല വീ​​ണ്ടും ഒൗ​​ണ്‍​സി​​ന് 100 ഡോ​​ള​​ർ എ​​ന്ന റി​​ക്കാ​​ർ​​ഡി​​ൽ എ​​ത്തി​​യേ​​ക്കാം. ഇ​​ത് ആ​​ഭ്യ​​ന്ത​​ര വെ​​ള്ളിവി​​ല കി​​ലോ​​യ്ക്ക് 2,80,000 മു​​ത​​ൽ 2,85,000 രൂ​​പ എ​​ന്ന നി​​ല​​വാ​​ര​​ത്തി​​ലേ​​ക്കു കു​​തി​​ക്കുകയാണ്. ഈ ​കു​തി​പ്പു തു​ട​ർ​ന്നാ​ൽ വെ​ള്ളി വി​ല കി​ലോ​യ്ക്ക് 2,90,000 മു​ത​ൽ 2,95,000 രൂ​പ വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

►അ​​സം​​സ്കൃ​​ത എ​​ണ്ണവി​​ല

യു​​എ​​സും ഇ​​സ്ര​​യേ​​ലും ഇ​​റാ​​നെ​​തി​​രേ വ​​ന്‍​തോ​​തി​​ലു​​ള്ള സൈ​​നി​​കനീ​​ക്കം ആ​​രം​​ഭി​​ച്ച​​തോ​​ടെ ആ​​ഗോ​​ള എ​​ണ്ണ​​വി​​ല കു​​ത്ത​​നെ ഉ​​യ​​രു​​ക​​യാ​​ണ്. ഈ ​​ആ​​ക്ര​​മ​​ണ​​ങ്ങ​​ള്‍ ഹോ​​ര്‍​മു​​സ് ക​​ട​​ലി​​ടു​​ക്കി​​നെ യു​​ദ്ധ​​മേ​​ഖ​​ല​​യാ​​ക്കി മാ​​റ്റി​​യ​​തോ​​ടെ, പ​​ശ്ചി​​മേ​​ഷ്യ​​യി​​ല്‍​നി​​ന്നു​​ള്ള എ​​ണ്ണ ക​​യ​​റ്റു​​മ​​തി ത​​ട​​സ​​പ്പെ​​ടു​​മോ എ​​ന്ന ആ​​ശ​​ങ്ക ശ​​ക്ത​​മാ​​യി​​ട്ടു​​ണ്ട്. യു​​എ​​സ് ത​​ങ്ങ​​ളെ ആ​​ക്ര​​മി​​ച്ചാ​​ൽ ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്ക് അ​​ട​​യ്ക്കു​​മെ​​ന്ന് ഇ​​റാ​​ൻ ഭീ​​ഷ​​ണി മു​​ഴ​​ക്കി​​യി​​ട്ടു​​ണ്ട്. ലോ​​ക​​ത്തി​​ലെ ക്രൂ​​ഡ് ഓ​​യി​​ലി​​ന്‍റെ 20 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ക​​ട​​ന്നു​​പോ​​കു​​ന്ന​​ത് പാ​​ത​​യി​​ലൂ​​ടെ​​യാ​​ണ്. നി​​ല​​വി​​ല്‍ ബ്രെ​​ന്‍റ് ക്രൂ​​ഡ് ബാ​​ര​​ലി​​ന് 72.48 ഡോ​​ള​​ർ എ​​ന്ന നി​​ല​​വാ​​ര​​ത്തി​​ലാ​​ണെ​​ങ്കി​​ലും, വി​​ല വൈ​​കാ​​തെ 80 ക​​ട​​ക്കു​​മെ​​ന്ന് പ്ര​​വ​​ചി​​ക്ക​​പ്പെ​​ടു​​ന്നു. നി​​ല​​വി​​ലെ സം​​ഘ​​ർ​​ഷസാ​​ധ്യ​​ത ക​​ണ​​ക്കി​​ലെ​​ടു​​ത്ത് വ്യാ​​പാ​​രി​​ക​​ൾ നാ​​ലു ഡോ​​ള​​ർ മു​​ത​​ൽ എ​​ട്ട് ഡോ​​ള​​ർ വ​​രെ വാ​​ർ റി​​സ്ക് പ്രീ​​മി​​യം (വി​​ലവ​​ർ​​ധ​​ന) ഉ​​ൾ​​പ്പെ​​ടു​​ത്താ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്.

►ഇ​​ന്ത്യ​​യെ എ​​ങ്ങ​​നെ ബാ​​ധി​​ക്കാം?

ഇ​​ന്ത്യ​​യു​​ടെ അ​​സം​​സ്‌​​കൃ​​ത എ​​ണ്ണ ആ​​വ​​ശ്യ​​ക​​ത​​യു​​ടെ ഏ​​ക​​ദേ​​ശം 90 ശ​​ത​​മാ​​ന​​വും ഇ​​റ​​ക്കു​​മ​​തി​​യെ​​യാ​​ണ് ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്. കൂ​​ടാ​​തെ, രാ​​ജ്യ​​ത്തെ പ്ര​​കൃ​​തി​​വാ​​ത​​ക ഉ​​പ​​ഭോ​​ഗ​​ത്തി​​ന്‍റെ പ​​കു​​തി​​യോ​​ള​​വും വി​​ദേ​​ശ വി​​ത​​ര​​ണ​​ക്കാ​​രി​​ല്‍നി​​ന്നാ​​ണ് ല​​ഭി​​ക്കു​​ന്ന​​ത്.
അ​​സം​​സ്‌​​കൃ​​ത എ​​ണ്ണ​​യു​​ടെ സ്രോ​​ത​​സുക​​ള്‍ വൈ​​വി​​ധ്യ​​വ​​ത്ക​​രി​​ക്കാ​​ന്‍ ഇ​​ന്ത്യ ശ്ര​​മി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും, ഏ​​ക​​ദേ​​ശം 40 ശ​​ത​​മാ​​ന​​ത്തോ​​ളം വാ​​ങ്ങ​​ലു​​ക​​ളും ഇ​​റാ​​ക്ക്, സൗ​​ദി അ​​റേ​​ബ്യ, യു​​ണൈ​​റ്റ​​ഡ് അ​​റ​​ബ് എ​​മി​​റേ​​റ്റ്‌​​സ്, കു​​വൈ​​റ്റ് തു​​ട​​ങ്ങി​​യ മ​​ധ്യേ​​ഷ്യ​​ന്‍ രാ​​ജ്യ​​ങ്ങ​​ളി​​ല്‍നി​​ന്നാ​​ണ്. ഇ​​തി​​ല്‍ ഭൂ​​രി​​ഭാ​​ഗം ക​​പ്പ​​ല്‍ ച​​ര​​ക്കു​​ക​​ളും ക​​ട​​ന്നു​​പോ​​കു​​ന്ന​​ത് ഹോ​​ര്‍​മു​​സ് ക​​ട​​ലി​​ടു​​ക്കി​​ലൂ​​ടെ​​യാ​​ണ്.

ക്രൂ​​ഡ് ഓ​​യി​​ല്‍ വി​​ല​​യി​​ലു​​ണ്ടാ​​കു​​ന്ന നേ​​രി​​യ വ​​ര്‍​ധ​​ന പോ​​ലും ഇ​​ന്ത്യ​​യി​​ലെ പെ​​ട്രോ​​ള്‍, ഡീ​​സ​​ല്‍ വി​​ല​​യെ​​യും അ​​തുവ​​ഴി സാ​​ധ​​ന​​സാ​​മ​​ഗ്രി​​ക​​ളു​​ടെ ക​​ട​​ത്തു​​കൂ​​ലി​​യെ​​യും ബാ​​ധി​​ക്കും. ഇ​​ത് നേ​​രി​​ട്ട് പ​​ണ​​പ്പെ​​രു​​പ്പ​​ത്തി​​നു കാ​​ര​​ണ​​മാ​​കും. ഇ​​റ​​ക്കു​​മ​​തി​​ക്കാ​​യി കൂ​​ടു​​ത​​ല്‍ ഡോ​​ള​​ര്‍ ചെ​​ല​​വാ​​ക്കേ​​ണ്ടി വ​​രു​​ന്ന​​ത് രൂ​​പ​​യു​​ടെ മൂ​​ല്യം കു​​റ​​യാ​​ന്‍ ഇ​​ട​​യാ​​ക്കും. ഹോ​​ര്‍​മു​​സ് ക​​ട​​ലി​​ടു​​ക്കി​​ല്‍ എ​​ന്തെ​​ങ്കി​​ലും ത​​ട​​സ​​മു​​ണ്ടാ​​യാ​​ല്‍ അ​​ത് ഇ​​ന്ത്യ​​യി​​ലേ​​ക്കു​​ള്ള എ​​ണ്ണ വി​​ത​​ര​​ണ​​ത്തെ സാ​​ര​​മാ​​യി ബാ​​ധി​​ക്കും.

Latest News

Corehub Up