നടി ആശ ശരത്തിന്റെ ഇളയമകൾ കീർത്തനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. അഖിൽ മഹേഷ് ആണ് വരൻ. കൊച്ചിയിൽ വച്ചായിരുന്നു നിശ്ചയചടങ്ങുകൾ നടന്നത്.
സുരേഷ് ഗോപി, ഭാര്യ രാധിക, ദിലീപ്, സിദ്ദീഖ്, ആന്റണി പെരുമ്പാവൂർ, ജയറാം, മകൾ മാളവിക, ലാൽ, ജീത്തു ജോസഫ് തുടങ്ങി സിനിമരംഗത്തു നിന്നും നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.